city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുറുക്കുവഴികള്‍ അതിര് കടക്കുന്ന കോവിഡ് കാലം; നാം തോറ്റു പോകരുത്!

സാപ്

(www.kasargodvartha.com 08.07.2020) 'ഭീതിപ്പെടുത്തുന്ന പകര്‍ച്ചവ്യാധി സമൂഹ വ്യാപനത്തിലേക്ക് കടന്നു കഴിഞ്ഞു.  നാം രോഗം തടയുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു' എന്ന് പരസ്യ പ്രഖ്യാപനം നടത്തിയത് കര്‍ണ്ണാടക മന്ത്രിയാണ്!  അയല്‍പക്കങ്ങളില്‍ എല്ലാം കൈവിട്ട് പോയിരിക്കുന്നു.  ഭരണ സംവിധാനം നിസ്സഹായതയോടെ കൈ മലര്‍ത്തുമ്പോള്‍ ജനങ്ങള്‍ക്ക് മരണമാലാഖയെയും കാത്തിരിക്കുക എന്നൊരു പോംവഴി മാത്രമാണ് മുന്നില്‍ !

ഭയപ്പെടുക തന്നെ വേണം സമ്പര്‍ക്കം വഴി രോഗം പകര്‍ന്നവരുടെ നിരക്ക് കേരളത്തില്‍ ഭീതിതമാം വിധം വര്‍ദ്ധിച്ചു വരുന്നു, ഉറവിടം തേടി അധികാരികള്‍ നട്ടം തിരിയുന്നു.  രണ്ട് ചെവികള്‍ക്കും താടിയെല്ലുകള്‍ക്കും അടിയില്‍തൂക്കിയിടുന്ന ഒരു കഷ്ണം തുണികൊണ്ട് നമുക്ക് നമ്മെ തന്നെ പറ്റിക്കാമെന്നല്ലാതെ കോവിഡിനെ തടയാനാവില്ല.

അന്യസംസ്ഥാനങ്ങളില്‍ നിന്നും കുറുക്കുവഴികള്‍  അതിര് കടക്കുമ്പോള്‍ ഒരു യുദ്ധം ജയിച്ച ആവേശത്തോടെ തുള്ളിച്ചാടിയാല്‍ തോറ്റുപോകുന്നത് ഒരു രാജ്യം തന്നെയാകും എന്ന തിരിച്ചറിവുണ്ടാകണം.  അതിനല്‍പം സഹജീവി സ്‌നേഹവും മനുഷ്യത്വവും ബാക്കി വേണം.  ദുരെ ദിക്കുകളില്‍ നിന്നും അതിനി തൊട്ടടുത്ത ജില്ലയില്‍ നിന്നാണെങ്കില്‍ പോലും പഴയത് പോലെ അമ്മായിയുടെ വീട്ടില്‍ പോകുന്ന ലാഘവത്തോടെ പോകാനും വരാനും പാടില്ല എന്ന ബോധ്യമില്ലെങ്കില്‍ നിങ്ങള്‍ ഒരുക്കിക്കൊണ്ടിരിക്കുന്നത് പട്ടടയാണ് എന്നോര്‍ക്കണം.

എന്റെ കാഴ്ച്ചയുടെ പരിധിയിലൊരു രോഗിയും ഇതുവരെ ഇല്ല എന്നത് നാം ഇതു വരെ പുലര്‍ത്തിയ ജാഗ്രതയും സൂക്ഷമതയും ദൈവീകമായ കാരുണ്യവും കൊണ്ട് മാത്രമാണ്.  അതു തുടര്‍ന്നും പൂര്‍വ്വാധികം സൂക്ഷമതയോടെ മുന്നോട്ട് കൊണ്ട് പോകാന്‍ നമുക്ക് കഴിയണം.  പ്രായം ചെന്നവരും പിഞ്ചു കുട്ടികളും അതീവ ജാഗ്രത പാലിക്കണമെന്നും രോഗ പ്രതിരോധ  ശക്തി കുറഞ്ഞവരായത് കൊണ്ട് അവരില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യത കൂടുതലാണെന്നും നമ്മളിതിനകം തന്നെ കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട്  എങ്കിലും പിഞ്ചു കുട്ടികളടക്കം മാസ്‌കുകള്‍ ധരിക്കാതെ സംഘം ചേര്‍ന്ന് കളിച്ചു നടക്കുന്നത് നാം കാണുന്നു.  നമുക്ക് പരാതിയില്ല നടക്കട്ടെ!  പക്ഷെ അങ്ങനെ പറയാമായിരുന്ന ഒരു കാലമുണ്ടായിരുന്നു, കോവിഡ് പൂര്‍വ്വകാലം!  അതിന്നില്ല.  കുട്ടികളെ ശ്രദ്ധിക്കുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടത് മാതാപിതാക്കളുടെ ബാധ്യതയാണ്.  ഈ കോവിഡ് കാലത്ത് അവരുടെ ജീവിതത്തിന് മാത്രമല്ല മനുഷ്യന ജീവന് തന്നെ നാം വില കല്‍പ്പിക്കുന്നുവെങ്കില്‍ മാത്രം!

ഭരണകൂടം തലതിരിഞ്ഞ
താകുമ്പോള്‍ ജനങ്ങള്‍ ഒന്നടങ്കം തലതിരിഞ്ഞവരായി
ത്തീരുന്നു. നാല് മാസം മുമ്പുണ്ടായിരുന്ന ജാഗ്രത ജനങ്ങള്‍ക്കിന്നില്ല.  ലോക്ഡൗണ്‍ ഇളവ് വരുത്തിയപ്പോള്‍ കോവിഡ് പേടിച്ചോടി എന്നത് പോലുള്ള സമീപനമാണ് എങ്ങും.  അതല്ലങ്കില്‍, ഞാന്‍ ശക്തനാണ് എന്നെ തൊടാന്‍ ഇനി കോവിഡിന്റെ അപ്പന്‍ വന്നാല്‍ പോലും കഴിയില്ല എന്ന ധാര്‍ഷ്ട്യമോ അമിത ആത്മവിശ്വാസമോ ആണ്.
ഈ വീമ്പ് പറച്ചില്‍ കോവിഡ് വായുവില്‍ കൂടിയും പകരാം എന്ന പുതിയ കണ്ടെത്തലുകളുടെ കാലത്താണെന്നോര്‍ക്കണം!

കോവിഡ് തുടക്കത്തില്‍ ചെണ്ടകൊട്ടിയും ചൂട്ടു കത്തിച്ചും കൂട്ടം കൂടിയവര്‍ ഇന്നെവിടെയൊക്കെയാണെന്നാര്‍ക്കറിയാം!  പക്ഷെ നാം ഇത് വരെ പിടിച്ചു നിന്നത് കുറഞ്ഞ കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാലത്താണ്.  കേസുകള്‍ വര്‍ദ്ധിച്ചു വരുമ്പോള്‍ നമുക്ക് പരിമിധികള്‍ ഉണ്ടാവും അപ്പോള്‍ സര്‍ക്കാറിനേയോ സംവിധാനങ്ങളെയോ തെറി പറഞ്ഞു രക്ഷപ്പെടാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഇതുവരെ ഒരു വിധം ജയിച്ചു കയറിയ നാം ഇനി തോറ്റു പോകരുത്!
കുറുക്കുവഴികള്‍ അതിര് കടക്കുന്ന കോവിഡ് കാലം; നാം തോറ്റു പോകരുത്!




Keywords:   Covid times the shortcuts cross the border; We must not lose!, Article, covid 19, Confidence, Loosing, case, Increasing

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia