അകാലത്തില്‍ പൊലിഞ്ഞുപോയ തണല്‍മരം
Dec 30, 2011, 12:23 IST
മൗലവി സുലൈമാന്‍ അല്ലാഹുവിന് പ്രിയപ്പെട്ടവനായ് യവനികയ്ക്കുള്ളില്‍ മറഞ്ഞു പോയിയെന്ന വിവരം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഹറമില്‍ നിന്നും തിരിച്ചു വരുമ്പോള്‍ ഒരു ഷോക്കിംഗ് ന്യൂസായിട്ടാണ് ആ വിവരമറിഞ്ഞത്. സൗമ്യനും അതിലേറെ കുലീനത്വവുമുള്ള ചുരുക്കം സുഹൃത്തുക്കളില്‍ ഒരാള്‍...
ആര്‍ദ്ര മനസ്സുള്ള, കനിഞ്ഞ ഹൃദയമുള്ള അലിവിന്റെ ഒലീവ് മരമായിരുന്നു സുലൈമാന്‍. മംഗളൂരു വിമാനാപകടത്തില്‍പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരം സുലൈമാന്‍ തന്റെ ജീവിതത്തിലെ ഒരു പ്രസ്റ്റീജ് ഇഷ്യൂ പോലെ ഏറ്റെടുത്തു. ഞങ്ങള്‍ തമ്മില്‍ ഒരുപാട് സംസാരിക്കുകയും ഈ വിഷയത്തില് സുലൈമാന് നിരന്തരം പ്രോത്സാഹനവും നല്‍കുകയും ചെയ്തിരുന്നു.
Keywords: Article, N.A Sulaiman, Yahya-Thalangara
ആര്‍ദ്ര മനസ്സുള്ള, കനിഞ്ഞ ഹൃദയമുള്ള അലിവിന്റെ ഒലീവ് മരമായിരുന്നു സുലൈമാന്‍. മംഗളൂരു വിമാനാപകടത്തില്‍പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരം സുലൈമാന്‍ തന്റെ ജീവിതത്തിലെ ഒരു പ്രസ്റ്റീജ് ഇഷ്യൂ പോലെ ഏറ്റെടുത്തു. ഞങ്ങള്‍ തമ്മില്‍ ഒരുപാട് സംസാരിക്കുകയും ഈ വിഷയത്തില് സുലൈമാന് നിരന്തരം പ്രോത്സാഹനവും നല്‍കുകയും ചെയ്തിരുന്നു.
ബിസിനസ് സാമ്രാജ്യം പരക്കെ വെട്ടിപ്പിടിക്കണമെന്ന് ചിന്തിക്കാതെ തന്നെ സ്ഥിരോത്സാഹം മൂലം കഴിവിനുമപ്പുറത്തേക്കുള്ള ലോകത്തേക്ക് മൗലവി ഗ്രൂപ്പിനെ സുലൈമാന്‍ എത്തിച്ചിരുന്നു. നന്മ നിറഞ്ഞ നല്ല ഒരു സഹൃദയനായുരുന്നു സുലൈമാന്‍. കാസര്‍കോടിന്റെ കലാ-സാഹിത്യ-സാംസ്‌കാരിക രംഗത്ത് നിറ സാന്നിദ്ധ്യമായിരുന്നു. അല്ലാഹുവിന്റെ ഇഷ്ട അടിമയായി ജീവിച്ച സുലൈമാന്‍ നിസ്‌കാരത്തിലായാലും മറ്റു രംഗത്തായാലും കൃത്യ നിഷ്ഠത പാലിച്ചിരുന്നു. മാലിക്ക് ദീനാര്‍ ദഖീറത്തുല്‍ ഉഖ്‌റയുടെ എല്ലാ സ്ഥാപനങ്ങളും അദ്ദേഹത്തിന് സ്വന്തം സ്ഥാപനം പോലെയായിരുന്നു. പ്രത്യേകിച്ചും യതീം ഖാന സുലൈമാന് ജീവന്റെ തുടിപ്പായിരുന്നു. നാടിന് തന്നെ തണല്‍ മരമായിരുന്നു സുലൈമാന്‍. നഷ്ടത്തിന്റെ മഹാപാപമേറുന്ന ഡിസംബറിന്റെ മറ്റൊരു മുഖം. ഒരുറ്റ സുഹൃത്തിന്റെ വേര്‍പാട് മനസ്സിന്ന് തീരെ സമാധാനം നല്‍കുന്നില്ല. സുലൈമാന്റെ അകാല മരണം കുടുംബത്തിനും നാടിന്നും സമൂഹത്തിന്നും തീരാനഷ്ടമായി തുടരും.
വെള്ളിയാഴ്ച രാവില്‍ തന്നെ പട്ടുറുമാലില്‍ പൊതിഞ്ഞു കൊണ്ട് ആ പുണ്യ ആത്മാവ് അല്ലാഹുവിന്റെ തിരുസന്നിധിയിലേക്ക് എത്തപ്പെട്ടു എന്നത്, ആരും കൊതിച്ചു പോകുന്ന നല്ല മരണത്തിന്റെ സാഫല്യമായി കരുതുന്നു. സുലൈമാന്റെ സുകൃത ജീവിതത്തിന്റെ സാക്ഷിപത്രമായ് ഇത് എന്നും നില നില്‍ക്കും.
അല്ലാഹു സുലൈമാന് മഗഫിറത്തും മര്‍ഹമത്തും നല്‍കുമാറാകട്ടെ..ആമീന്‍.
-യഹ്‌യ തളങ്കര
അല്ലാഹു സുലൈമാന് മഗഫിറത്തും മര്‍ഹമത്തും നല്‍കുമാറാകട്ടെ..ആമീന്‍.
Yahya Thalangara |