Memories | ചന്ദ്രിക ദിനപത്രവും റഹ്‌മാൻ തായലങ്ങാടിയും
May 21, 2022, 22:05 IST
ഇബ്രാഹിം ചെർക്കള
(www.kasargodvartha.com) അക്ഷരങ്ങളും, വായനയും, സാഹിത്യ-സാംസ്‌കാരിക രംഗവും എല്ലാം ഒരു സമുദായത്തിന് അധികം പരിചിതമല്ലാത്ത കാലത്ത് ക്രിസ്തുമത പ്രചാരകനായിരുന്ന ജര്‍മ്മന്‍ പാതിരിയായ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് മലയാള പത്രമായ രാജ്യസമാചാരവും, പശ്ചിമോദയവും ആരംഭിച്ച തലശ്ശേരിയുടെ മണ്ണില്‍ നിന്നും 1934 ല്‍ അബ്ദുല്‍സത്താര്‍ സേഠ് തുടക്കമിട്ട സ്വതന്ത്ര വാരികയുടെ പേരാണ് ചന്ദ്രിക. ബ്രിട്ടീഷ് പട്ടാളം ജയിലില്‍ അടച്ചും നാടു കടത്തിയും വെടിവെച്ച് കൊന്നും വംശനാശത്തിന് ഇരയാക്കാന്‍ ശ്രമിച്ച മലബാറിലെ മാപ്പിള സമൂഹം എല്ലാം സഹിച്ച് മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ കാലത്ത് ആശയ പ്രചരണത്തിന് ശക്തി പകരുവാന്‍ ചന്ദ്രികയും കൂടെ ഉണ്ടായി. അതുപോലെ കേരളത്തില്‍ വളര്‍ന്ന് പന്തലിച്ച മുസ്ലിം രാഷ്ട്രീയ മുന്നേറ്റത്തിനും, വളര്‍ന്നുവന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്കും പ്രചോദനവും പ്രചാരവും നല്‍കി തലമുറകള്‍ക്ക് അക്ഷര വെളിച്ചം നല്‍കാനും ചന്ദ്രിക എന്ന പത്രത്തിന് കഴിഞ്ഞു.
മലയാള ഭാഷയും സാഹിത്യവുമായി അകലം പാലിച്ചിരുന്ന മുസ്ലിം ജനതയെ ഭാഷാ സാഹിത്യത്തിന്റെ അകത്തളത്തിലേക്ക് അടുപ്പിക്കാനും ചന്ദ്രികയ്ക്ക് സാധിച്ചു. വിശ്വസാഹിത്യത്തിലേക്ക് മലയാളത്തെ അടുപ്പിക്കാന്‍ ചന്ദ്രിക പത്രത്തിന്റെ ശ്രമങ്ങള്‍ എടുത്ത് പറയേണ്ടതാണ്. വിശ്വോത്തരായ അറബി എഴുത്തുകാരുടെ സൃഷ്ടികളേയും മറ്റ് ഇതര ഭാഷാ സാഹിത്യത്തെയും മലയാള വായനക്കാരുടെ അരികില്‍ എത്തിച്ച് പുതിയ വെളിച്ചം പകര്‍ന്നു. മലയാളത്തിലെ മഹാരഥന്മാരുടെ സാഹിത്യ രചനകള്‍ പ്രസിദ്ധീകരിച്ച് വായനക്കാരില്‍ എത്തിക്കുന്നതില്‍ മുന്നില്‍ നിന്നു. മഹാകവി വള്ളത്തോള്‍, ഉള്ളൂര്‍, യാത്രാ സാഹിത്യത്തിന്റെ തമ്പുരാന്‍ എസ് കെ പൊറ്റക്കാട്, വൈക്കം മുഹമ്മദ് ബഷീര്‍, എം ടി വാസുദേവന്‍ നായര്‍, ഉറൂബ്, എന്‍ വി കൃഷ്ണ വാര്യര്‍, എം മുകുന്ദന്‍, പുനത്തില്‍ കുഞ്ഞബ്ദുല്ല എന്നുവേണ്ട മലയാള സാഹിത്യത്തിലെ മിക്കവാറും എല്ലാവരുടെയും സൃഷ്ടികള്‍ പ്രസിദ്ധീകരിക്കുകയും പ്രതിഫലം നൽകുകയും ചെയ്തിട്ടുണ്ട് ചന്ദ്രിക ആഴ്ചപ്പതിപ്പ്. കേരളം കണ്ട ഏറ്റവും ജനപ്രിയ നേതാവും പൊതുപ്രവര്‍ത്തകനും മന്ത്രിയും എഴുത്തുകാരനുമായിരുന്ന സി എച്ച് മുഹമ്മദ് കോയ എന്ന പ്രതിഭയുടെ കഴിവുകള്‍ കേരളത്തിന് ആഴത്തില്‍ പകര്‍ന്നു നല്‍കാനും ചന്ദ്രികയ്ക്ക് കഴിഞ്ഞു.
മലയാള പത്രപ്രവര്‍ത്തന ചരിത്രത്തില്‍ ഉയര്‍ന്ന സ്ഥാനം അലങ്കരിച്ചുകൊണ്ട് എട്ട് പതിറ്റാണ്ടുകാലം മുസ്ലിം സമുദായത്തിന് മറ്റു ദളിത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള എല്ലാ കടന്നു കയറ്റങ്ങളെയും ഫാസിസ്റ്റ് ഭീകരവാദ വാഴ്ചയെയും പ്രതിരോധിക്കാന്‍ അക്ഷരങ്ങളുടെ ചിറകുകളുമായി ചന്ദ്രിക ഉണ്ടായി. കാസര്‍കോടിന്റെ പത്രപ്രവര്‍ത്തന ചരിത്രത്തിലും ചന്ദ്രിക പത്രത്തിന്റെ സ്വാധീനം ഏറെയാണ്. ആദ്യകാലങ്ങളില്‍ അധികവും കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നും വന്നവരാണ് ചന്ദ്രികയില്‍ പ്രവര്‍ത്തിച്ചിരുന്നത്. എ പി മൊയ്തു തളിപ്പറമ്പ്, ഒ ഉസ്മാന്‍ കണ്ണൂര്‍, കെ കെ മൊയ്തു കുറ്റ്യാടി അങ്ങനെ ഒരു നീണ്ട പട്ടിക തന്നെയുണ്ട്.
പ്രഭാഷകനും, എഴുത്തുകാരനും നാട്ടുകാരനുമായ റഹ്മാന്‍ തായലങ്ങാടി എത്തുന്നത്, 1973 ലുണ്ടായ മുസ്ലിം ലീഗ് പിളര്‍പ്പിന്റെ കാലഘട്ടത്തിലാണ്. പ്രതിസന്ധിഘട്ടത്തില്‍ പാര്‍ട്ടിക്കും ചന്ദ്രിക പത്രത്തിനും വേണ്ടി വിലപ്പെട്ട സേവനം സമര്‍പ്പിക്കാന്‍ റഹ്മാന്‍ തായലങ്ങാടിക്ക് കഴിഞ്ഞു. എന്നാല്‍ അധികകാലം കാസര്‍കോട് തുടരാനായില്ല. വി സി അബൂബക്കറിന്റെ കോഴിക്കോട്ടേുള്ള ക്ഷണം സന്തോഷത്തോടെ സ്വീകരിച്ച് റഹ്മാന്‍ യാത്രയായി. തുടര്‍ന്ന് ചന്ദ്രികയുടെ കാസര്‍കോട് ലേഖകന്മാരായി സാഹിത്യ-സാംസ്‌കാരിക രംഗത്തെ പല പ്രമുഖരും എത്തി. കോളേജ് വിദ്യാര്‍ത്ഥി കാലത്ത് താലൂക്ക് എം എസ് എഫിന്റെ അമരക്കാരനായിരുന്ന എഴുത്തുകാരന്‍ എ എസ് മുഹമ്മദ് കുഞ്ഞി, പ്രഭാഷകനും എഴുത്തുകാരനും കോളേജ് അധ്യാപകനും പില്‍ക്കാലത്ത് കാസര്‍കോട് സാഹിത്യ സാംസ്‌കാരിക രംഗത്ത് നിറസാന്നിദ്ധ്യമായ പ്രൊഫ. ഇബ്രാഹിം ബേവിഞ്ച, എം എസ് എഫിലും പിന്നീട് കെഎംസിസി യിലും ശ്രദ്ധേയ പ്രവര്‍ത്തനം നടത്തിയ എസ് എ എം ബഷീറും ചെറിയ കാലയളവുകളില്‍ കാസര്‍കോട് ചന്ദ്രിക പത്രത്തിന്റെ പ്രതിനിധികളായി പ്രവര്‍ത്തിച്ചിരുന്നു.
കാസര്‍കോട് നിന്നും കോഴിക്കോട്ടെത്തിയ റഹ്മാന്‍ തായലങ്ങാടി സബ് എഡിറ്ററായി ചന്ദ്രികയില്‍ തുടര്‍ന്നു. രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗത്ത് നിറഞ്ഞു നിന്ന സി എച്ച് മുഹമ്മദ് കോയ എന്ന മഹാനായ നേതാവുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ ഇതുവഴി അദ്ദേഹത്തിന് സാധിച്ചു, എന്ന് മാത്രമല്ല കേരള രാഷ്ട്രീയത്തിലെ അക്കാലത്തെ മഹാരഥന്മാരുമായി അടുത്ത് ഇടപഴകാനും അവരുമായി നല്ലൊരു ബന്ധം സ്ഥാപിച്ചെടുക്കാനും കഴിഞ്ഞു. നീണ്ട പതിനേഴു വര്‍ഷത്തെ കോഴിക്കോട്ടെ പത്രപ്രവര്‍ത്തന ജീവിതം തന്റെ സാഹിത്യ സാംസ്‌കാരിക ജീവിതത്തിന്റെ സുവര്‍ണ്ണ കാലമാണെന്ന് റഹ്മാന്‍ തായലങ്ങാടി എപ്പോഴും പറയും. കാരണം മലയാള സാഹിത്യ തറവാട്ടിലെ തലമുതിര്‍ന്ന എല്ലാവരുമായി ഇടപെടാനും അവരുടെ കൂടെ വേദികളിലും, മറ്റിടങ്ങളിലും പരിപാടികളിലും ഒന്നിച്ച് കഴിയാനും ധാരാളം സമയം ലഭിച്ചു.
മലയാള സാഹിത്യത്തിന്റെ കഥകളുടെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ വീട്ടിലെ നിത്യ സന്ദര്‍ശനം റഹ്മാനെ സംബന്ധിച്ചിടത്തോളം വലിയ അനുഗ്രഹമായി. അവിടെ ഒത്തു ചേരുന്നവരുമായുള്ള അടുത്ത സൗഹൃദം വലിയ അനുഭവങ്ങള്‍ സമ്മാനിച്ചു. കോഴിക്കോട് എംഇഎസ് ഹോസ്റ്റലിലായിരുന്നു താമസം. എംഎന്‍ കാരശ്ശേരിയുമായി കൂടുതല്‍ സൗഹൃദം ഇതുവഴി ഉണ്ടായി. അതുപോലെ എൻ പി മുഹമ്മദ്, എംടി വാസുദേവന്‍ നായര്‍, എസ് കെ പൊറ്റക്കാട്, തിക്കോടിയന്‍, കുഞ്ഞുണ്ണി മാഷ്, നെടുമുടിവേണു, കടമ്മനിട്ട രാമകൃഷ്ണൻ, കെ എ കൊടുങ്ങല്ലൂർ, യു എ ഖാദർ, പൂവച്ചൽ ഖാദർ, അക്ബർ കക്കട്ടിൽ തുടങ്ങിയ സാഹിത്യ സാംസ്‌കാരിക രംഗത്തെ വലിയ ലോകത്തിന്റെ കൂട്ടുകാരനായി തീരാന്‍ അദ്ദേഹത്തിന് സാധിച്ചു. തായലങ്ങാടിയുടെ കാസര്‍കോട്ടെ പത്രപ്രവര്‍ത്തനത്തിന്റെ ഇടവേളകളില്‍ ഹസ്സൻ കൊറ്റിയും, ടിപി മമ്മുവും ലേഖകരായി.
1992 ല്‍ കോഴിക്കോട്ടെ പത്രപ്രവര്‍ത്തന ജീവിതത്തോട് വിട പറഞ്ഞ്, കാസര്‍കോട്ടെ ചന്ദ്രിക ബ്യൂറോ ചീഫായി റഹ്മാന്‍ തിരിച്ചെത്തി. പിന്നീട് നീണ്ട ഇരുപത് വര്‍ഷം കാസര്‍കോടിന്റെ സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ മണ്ഡലത്തിലെ ചലനങ്ങള്‍ ഓരോന്നും തന്റെ തൂലിക കൊണ്ട് അടയാളപ്പെടുത്തി. ആഴത്തിലുള്ള വായനയും വലിയ വ്യക്തി ബന്ധങ്ങളും കാസര്‍കോടിന് ഒരു നല്ല പ്രഭാഷകനെ സമ്മാനിച്ചു. ഏത് വിഷയത്തിലും മണിക്കൂറുകളോളം സംസാരിക്കാന്‍ ശേഷിയും ഗൗരവവും നര്‍മ്മവും കലര്‍ന്ന ശൈലിയും കൊണ്ട് കേള്‍വിക്കാരെ കൂടെ കൊണ്ടുപോകാനുള്ള അദ്ദേഹത്തിന്റെ കഴിവ് എടുത്ത് പറയേണ്ടതാണ്. പ്രഭാഷണം പോലെ തന്നെ എഴുത്ത് ശൈലിയും മനോഹരമാണ്. മലയാള സഞ്ചാര സാഹിത്യത്തില്‍ അത്ഭുതമായി, വായനക്കാര്‍ എന്നും മാറോടണക്കുന്ന സി എച്ച് മുഹമ്മദ് കോയയുടെ സഞ്ചാര സാഹിത്യ ലോകത്തിന്റെ ഒരാസ്വാദന കുറിപ്പ് റഹ്മാന്‍ തായലങ്ങാടിയുടെ ശ്രദ്ധേയമായ കൃതിയാണ്.
കുറെ നല്ല കഥകളും ധാരാളം ലേഖനങ്ങളും റഹ്മാന്‍ എഴുതിയിട്ടുണ്ട്. കാസര്‍കോട് നിന്നും പ്രസിദ്ധീകരിക്കുന്ന പല സുവനീറുകളുടെയും എഡിറ്ററായി പ്രവര്‍ത്തിക്കാന്‍ റഹ്മാന് അവസരമുണ്ടായിട്ടുണ്ട്. ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചു വന്ന നാടിന്റെ ജീവിത കാഴ്ചകള്‍ അടങ്ങുന്ന ലേഖനങ്ങളും മറ്റും സമാഹരിച്ചാല്‍ തന്നെ റഹ്മാന് കുറേ പുസ്തകങ്ങള്‍ തയ്യാറാക്കാം. എന്തുകൊണ്ടോ അദ്ദേഹം അധികം പുസ്തകങ്ങള്‍ ഇറക്കിയില്ല. സൗഹൃദ ലോകത്ത് ഏറെ സ്വീകാര്യതയുള്ള റഹ്മാന്‍ തായലങ്ങാടിയുടെ പുസ്തകങ്ങള്‍ മലയാള സാഹിത്യത്തിന് മുതല്‍ കൂട്ടാകും എന്ന കാര്യത്തില്‍ സംശയമില്ല. സാമൂഹ്യ-സാംസ്‌കാരിക-സാഹിത്യ രംഗത്ത് പല സംഘടനകളുടെയും സാരഥിയായി പ്രവര്‍ത്തിച്ചുവരുന്നു. മൂന്ന് തവണ കാസര്‍കോട് പ്രസ്സ് ക്ലബ്ബ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. കാസര്‍കോട് സാഹിത്യവേദിയുടെ പ്രസിഡന്റുമാണ്. നിരവധി പുരസ്‌കാരങ്ങളും റഹ്മാന്‍ നേടിയിട്ടുണ്ട്. 2022 ലെ പത്രപ്രവര്‍ത്തക പെന്‍ഷന്‍ മാനേജ്‌മെന്റ് കമ്മിറ്റിയിലേക്ക് സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തവരില്‍ ഒരാള്‍ റഹ്മാന്‍ തായലങ്ങാടിയാണ്.

Keywords: News, Kerala, Article, Remembrance, Remembering, Journalists, Kasaragod, Chandrika Daily, Rahman Thayalangadi, Chandrika daily and Rahman Thayalangadi.
< !- START disable copy paste -->