മാവോയിസ്റ്റ് എന്ന പേരില്‍ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസ്; 40കാരന്‍ അറസ്റ്റില്‍
കോഴിക്കോട്: (www.kasargodvartha.com 22.09.2021) മാവോയിസ്റ്റ് എന്ന പേരില്‍ പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ 40കാരന്‍ അറസ്റ്റില്‍. തിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റശീദ് ആണ് അറസ്റ്റിലായത്. മാവോയിസ്റ്റ് എന്ന പേരില്‍ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ്. ചൊവ്വാഴ്ച അറസ്റ്റ് ചെയ്ത ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതി സ്വന്തം ആധാര്‍ കാര്‍ഡ് ഉപയോഗിച്ച്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളില്‍ നിന്നായി പന്ത്രണ്ടോളം സിം കാര്‍ഡുകള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നും ഇത് ഉപയോഗിച്ച് ഇയാള്‍ പലരെയും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നുമാണ് കേസ്.
പെരിന്തല്‍മണ്ണയില്‍വച്ച് കോഴിക്കോട് ജില്ലാ സിറ്റി ബ്രാഞ്ച് അസിസ്റ്റന്റ് കമീഷണര്‍ ശ്രീജിത്ത് ടി പിയുടെ നിര്‍ദേശപ്രകാരം, സബ് ഇന്‍സ്‌പെക്ടര്‍ ബേബി കെ ജെ, അബ്ദുല്‍ അസീസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സൂരജ് കുമാര്‍ വി എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.
Keywords: News, Kerala, State, Kozhikode, Top-Headlines, Arrest, Accused, Police, Aadhar Card, Sim Card, Technology, Case of trying to extort money in the name of Maoists; Malappuram resident arrested