city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോടിനുമുണ്ട് 'ബെര്‍മുഡ ട്രയാങ്കിള്‍'

ഹാഷിം പടിഞ്ഞാര്‍
(ദുബൈ കെഎംസിസി ഉദുമ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി)

(www.kasargodvartha.com 08.06.2018) കേട്ടിട്ടില്ലേ കഴിഞ്ഞ നൂറു വര്‍ഷത്തിനിടയില്‍ ആയിരത്തോളം പേരേ ഇല്ലാതാക്കിയ ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിലെ അഞ്ചു കിലോമീറ്റര്‍ വിസ്തൃതിയുള്ള അത്ഭുത പ്രതിഭാസം ബര്‍മുഡ ട്രയാങ്കിളിനെ പറ്റി.  എന്നാല്‍ കാസര്‍കോട് ജില്ലയിലുമുണ്ട് ഇതുപോലൊരു 'ബെര്‍മുഡ ട്രയാങ്കിള്‍'. കാസര്‍കോട്ടുള്ള ഈ ബെര്‍മുഡ ട്രയാങ്കിള്‍ സമുദ്രത്തിലല്ല കരയിലാണെന്നതും ഒറിജിനല്‍ ബെര്‍മുഡ ട്രയാങ്കിള്‍ പ്രകൃതിയുടെ വികൃതിയാണെങ്കില്‍ കാസര്‍കോട്ടേത് മനുഷ്യ നിര്‍മ്മിതവുമാണ് എന്നതാണ് വ്യത്യാസം.

പറഞ്ഞു വരുന്നത് കാസര്‍കോട് ജില്ലയിലെ പ്രധാനപ്പെട്ട സംസ്ഥാന പാതയായ കെഎസ്ടിപി റോഡ് എന്നറിയപ്പെടുന്ന കാസര്‍കോട്- കാഞ്ഞങ്ങാട് സംസ്ഥാന പാതയെ പറ്റിയാണ്. കാലങ്ങളായി പല പല കാരണങ്ങളാല്‍ വികസനത്തില്‍ പിന്നോക്കം നില്‍ക്കുന്ന, കര്‍ണാടകയോട് അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ വടക്കേയറ്റത്തെ ജില്ലയായ കാസര്‍കോട്ട് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിനും ഏകദേശം രണ്ടു വര്‍ഷം മുമ്പ് റോഡിന്റെ പണി തുടങ്ങിയതാണ്. വെറും ഇരുപത്തിയാറ് കിലോമീറ്റര്‍ നീളമുള്ള ഈ സംസ്ഥാനപാത വീതികൂട്ടിക്കൊണ്ടുള്ള പുനര്‍നിര്‍മ്മാണം. നിര്‍മാണം തുടങ്ങി നാലഞ്ചു വര്‍ഷം പിന്നിട്ടിട്ടും കെഎസ്ടിപി ഏറ്റെടുത്തു നടത്തുന്ന വെറും ഇരുപത്തിയാറ് കീലോമീറ്റര്‍ നീളമുള്ള ഈ സംസ്ഥാന പാതയുടെ ജോലികള്‍ ഇതുവരെ പൂര്‍ണമായും പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ല എന്ന വസ്തുത ഇന്ത്യയിലാണ് ഞങ്ങള്‍ ജീവിക്കുന്നത് എന്നതിനാല്‍ ഞങ്ങളെ അത്ഭുതപ്പെടുത്തുന്നില്ല. എങ്കിലും ഈ റോഡില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടരുന്ന അപകടങ്ങളും അപകടമരണങ്ങളും ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

വെള്ള വരയിട്ട മൊഞ്ചന്‍ റോഡുകള്‍ ഞങ്ങള്‍ക്കും വേണം എന്ന് ആഗ്രഹിച്ചതാണോ ഞങ്ങള്‍ ചെയ്ത തെറ്റ് എന്ന് മൂന്നു നിയമസഭാ മണ്ഡലത്തില്‍ കൂടി കടന്നു പോകുന്ന ഈ പാതയുടെ ഉപഭോക്താക്കള്‍ തലയില്‍ കൈ വെച്ച് നെടുവീര്‍പ്പിടുകയാണ്. അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. നിര്‍മാണം ആരംഭിച്ചതിന് ശേഷമുള്ള അപകട മരണങ്ങള്‍ സെഞ്ച്വറി അടിക്കാന്‍ നില്‍ക്കുമ്പോള്‍ ഞങ്ങളെന്താണ് ചെയ്യേണ്ടത് എന്ന നിസ്സഹായാവസ്ഥയിലാണ് അധികാരികള്‍.
കാസര്‍കോടിനുമുണ്ട് 'ബെര്‍മുഡ ട്രയാങ്കിള്‍'

രാജ്യസുരക്ഷയ്ക്ക് പ്രതിരോധ മേഖലയില്‍ കോടികള്‍ മുടക്കുന്ന രാജ്യത്ത് അതേ പോലെ റോഡ് സുരക്ഷയ്ക്കും കുറച്ചു കോടികള്‍ മാറ്റിവച്ചെ മതിയാകൂ. ഇരുപത്തിയാറു കിലോമീറ്റര്‍ റോഡിന് നൂറ്റമ്പത് കോടിക്കടുത്ത് ചെലവിട്ടുണ്ടെങ്കില്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കൃത്യമായി പ്ലാന്‍ തയ്യാറാക്കി റോഡ് സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും കുറച്ചു കോടികള്‍ അനുവദിച്ചേ മതിയാകൂ. റോഡ് നിര്‍മാണത്തിന്റെ നിലവാരം കൂട്ടുന്നതോടൊപ്പം തന്നെ ആ നിലവാരം കൂടിയ റോഡില്‍ നിലവാരമുള്ള ഗതാഗത നിയമങ്ങളും ഏര്‍പ്പെടുത്താന്‍ തയ്യാറാവണം. സിഗ്‌നല്‍ ലൈറ്റുകളും യുടേണ്‍-റൗണ്ട് എബൗട്ട് സംവിധാനങ്ങളും ഡിവൈഡറുകളും സ്പീഡ് ക്യാമറകളും റഡാറുകളും കൂടുതല്‍ വ്യാപിപ്പിച്ച് നിയമം ലംഘിക്കുന്നവര്‍ക്ക് ശക്തമായ ശിക്ഷാ രീതികള്‍ നടപ്പില്‍ വരുത്തുകയും പിഴ സംഖ്യ വര്‍ദ്ധിപ്പിച്ച് ഈടാക്കാനുള്ള കൃത്യമായ ഓണ്‍ലൈന്‍ സംവിധാനവും കൂടുതല്‍ ഉദ്യോഗസ്ഥരെ ഈ മേഖലയില്‍ നിയോഗിക്കുകയും വേണം.

അല്ലാത്ത പക്ഷം  അപകട മരണ വാര്‍ത്തകളും ചിത്രങ്ങളും വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് ഗ്രൂപ്പുകളിലേക്ക് ഫോര്‍വേഡ് ആയിക്കൊണ്ടേയിരിക്കും.    ചന്ദ്രഗിരി പാലത്തില്‍ നിന്ന്  ലോറി താഴേക്ക് വീഴാറായി ഡ്രൈവര്‍ പുഴയിലേക്ക് തെറിച്ചു വീണു മരിച്ചു, നോമ്പുതുറക്ക് പോകുകയായിരുന്ന ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചു, എയര്‍പോര്‍ട്ടില്‍ നിന്നും വരുകയായിരുന്ന കാര്‍ അപകടത്തില്‍ പെട്ട് പിഞ്ചു കുഞ്ഞ് മരിച്ചു, ഏറ്റവും ഒടുവിലിപ്പോള്‍ ആ അമ്മയുടെ ഏക പൊന്നുമോന്‍ നവീനും പോയിരിക്കുന്നു. ഓണവും പെരുന്നാളും കല്ല്യാണവുമൊക്കെ ആഘോഷിക്കേണ്ട വീടുകളില്‍ ദുഖ:സാന്ദ്രമായ ശോകമൂകത തളം കെട്ടി നില്‍ക്കുന്നു. വിധവയായ ഭാര്യമാര്‍, അനാഥമായ മക്കള്‍, അല്‍പം മുമ്പു വരെ കുറുമ്പു കാട്ടിയ മകന്‍ ഇനിയില്ല ഈ വഴിക്ക് എന്ന് വിശ്വസിക്കാനാവാത്ത അമ്മമാര്‍, അങ്ങനെ ആശ്രിതരുടെ ലിസ്റ്റുകള്‍ നീളും ഈ ബെര്‍മുഡ ട്രയാങ്കിള്‍ കാരണം.

കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ ടാങ്കുകള്‍ നിര്‍മ്മിച്ചു, പാതി വഴിയില്‍  ഉപേക്ഷിച്ച് ആംബുലന്‍സ് അനുവദിച്ചു, ഡ്രൈവറെ അനുവധിക്കാതെ ആംബുലന്‍സ് കട്ടപ്പുറത്ത് കയറ്റി, തുണിമില്ലിന് കോടികള്‍ വരുന്ന മെഷീനുകള്‍ വാങ്ങി പ്രവര്‍ത്തനം തുടങ്ങാതെ, വായനശാലകള്‍ക്ക് കോടികളുടെ കെട്ടിടം പണിത് ഉദ്ഘാടനം ചെയ്യപ്പെടാതെ, അങ്ങനെ അങ്ങനെ ഒരു വിലയുമില്ലാതെ കോടികള്‍ ലാപ്‌സാക്കി കളയുന്നവരേ... ഒരപേക്ഷയാണ് കുറച്ചു കോടികള്‍ നമ്മുടെ ഈ കെഎസ്ടിപി റോഡിന്റെ സമഗ്ര സുരക്ഷയ്ക്ക് അനുവധിക്കണേ...

കെഎസ്ടിപി റോഡില്‍ യുവാവിന്റെ മരണത്തിനിടയാക്കിയ അപകട സ്ഥലത്തെ ദൃശ്യങ്ങള്‍
പകര്‍ത്തിയത്: അനൂപ് കളനാട്-
കാസര്‍കോടിനുമുണ്ട് 'ബെര്‍മുഡ ട്രയാങ്കിള്‍'


കാസര്‍കോടിനുമുണ്ട് 'ബെര്‍മുഡ ട്രയാങ്കിള്‍'

കാസര്‍കോടിനുമുണ്ട് 'ബെര്‍മുഡ ട്രയാങ്കിള്‍'

കാസര്‍കോടിനുമുണ്ട് 'ബെര്‍മുഡ ട്രയാങ്കിള്‍'

കാസര്‍കോടിനുമുണ്ട് 'ബെര്‍മുഡ ട്രയാങ്കിള്‍'

കാസര്‍കോടിനുമുണ്ട് 'ബെര്‍മുഡ ട്രയാങ്കിള്‍'

കാസര്‍കോടിനുമുണ്ട് 'ബെര്‍മുഡ ട്രയാങ്കിള്‍'

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Article, Road, Accidental-Death, Top-Headlines, Bermuda Triangle of Kasaragod
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia