city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബാപ്പു മുസ്ലിയാർ: നഷ്ടപ്പെട്ടത് മികച്ച സംഘാടകനെ

ഹാരിസ് ദാരിമി 
(SKSSF ജില്ലാ ജനറല്‍ സെക്രട്ടറി)

(www.kasargodvartha.com 11/01/2017) കേരളീയ മുസ്ലിം സമുദായത്തിന്റെ നവോത്ഥാന സംരംഭങ്ങളുടെ നാഴികക്കല്ലുകളെന്ന് വിശേഷിപ്പിക്കാവുന്ന പണ്ഡിത സഭയുടെ ഓരോ പ്രവര്‍ത്തനത്തിലും സജീവ സാന്നിധ്യമായിരുന്ന ഉസ്താദ്  ബാപ്പു മുസ്ലിയാരും വഫാത്തായിരിക്കുകയാണ്. സമസ്തയുടെ ഏത് മേഖലകളിലും ഉസ്താദിന്റെ പങ്ക് വളരെ വിലപ്പെട്ടതാണ്.
ബാപ്പു മുസ്ലിയാർ: നഷ്ടപ്പെട്ടത് മികച്ച സംഘാടകനെ

മദ്‌റസാ പ്രസ്ഥാനത്തിന്റെ ഉന്നമനം, മഹല്ല് ശാക്തികരണം,മാതൃകാ ദര്‍സുകള്‍, സമസ്ത സുപ്രഭാതം തുടങ്ങിയ സംരംഭങ്ങളിലെല്ലാം  നേതൃപരമായ പങ്കായിരുന്നു ഉസ്താദ് വഹിച്ചത്. സമുദായ നേത്യത്വത്തിന്റെ ദന്ത ഗോപുരങ്ങളില്‍ ഉപവിഷ്ടനാകുന്നതിന് പകരം ജനതയുടെ താഴേത്തട്ടിലിറങ്ങി പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാല്‍ തന്നെ മറ്റൊരു നേതാവിനും ലഭിക്കാത്ത ജന സമ്മതിയും,സ്വീകാര്യതയും സമുദായ മധ്യേ ഉസ്താദ് നേടിയെടുത്തു.

പാണ്ഡിത്യത്തിന്റെയും വിനയത്തിന്റെയും ആത്മാര്‍ ത്ഥതയുടെയും സംശുദ്ധമായ അച്ചിലിട്ട് കടഞ്ഞെടുത്ത ആ നിഷ്‌ക പട ജീവിതം സമുദായത്തില്‍ ചെലുത്തിയ വര്‍ധിത സ്വാധീനം പില്‍ക്കാല ചരിത്രം ഓര്‍ക്കുമെന്നതില്‍ സംശയമില്ല. ചരിത്രം രചിച്ച രണ്ട് മഹാ സമ്മേളനത്തിന്റെ ജനറല്‍ കണ്‍വീനറായി തന്റെ സംഘടന മികവ് തെളിയിച്ച വ്യക്തിത്വമാണ് നമുക്ക് നഷ്ട്ടപ്പെട്ടത.്

ബാപ്പു ഉസ്താദ്, ആവേശമായിരുന്നു ആ സാന്നിധ്യം. ആകര്‍ഷകമായിരുന്നു  ആ വാക്കുകള്‍. ഊര്‍ജമായിരുന്നു അവിടുത്തെ മൊഴികള്‍.
നിഷ്‌കളങ്കതയിലൂന്നിയ ആ സജീവത, ഊര്‍ജ്വസ്വലത, പ്രവര്‍ത്തന ചടുലത എല്ലാം പുതിയ തലമുറക്ക് പോലും മാതൃകയായിരുന്നു. ഓര്‍മയില്‍ നിന്ന് മരിക്കാതെ കിടക്കുകയാണ് ആ സാന്നിധ്യം.

സുപ്രഭാതം- സമസ്തയുടെ പത്രം, ഒരു പ്രഭാതത്തിലെ പൊട്ടിവിടരലായിരുന്നില്ല അത്. ഉസ്താദായിരുന്നു അതിനുവേണ്ടി മുന്‍കൈയെടുത്തത്.  ആ കര്‍മകുശലതയുടെ, ആ സജീവതയുടെ, ആ ആത്മാര്‍്ത്ഥതയുടെ, നിഷ്‌കളങ്കതയുടെ മഹാ അടയാളമായി ഇനി ഓരോ പുലരിയിലും സുപ്രഭാതം അവരുടെ വലിയ ഓര്‍മയായി നമ്മെ തേടിവരും, കൂടെയുള്ളവരെല്ലാം തുടരെതുടരെയായി മരണപ്പെട്ട് പോയിട്ടും സമസ്തയെന്ന സത്യത്തിന് വേണ്ടി നിരന്തരം പോരാടിയ ഉസ്താദ്, നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമായിരുന്നു.

ബാപ്പു ഉസ്താദ് കിടന്നുറങ്ങും, ദാറുല്‍ ഹുദയുടെ മുമ്പില്‍ സൈനുല്‍ ഉലമ ആത്മ നിദ്ര പൂകുന്ന പോലെ, കോട്ടുമല ഉസ്താദ് നമ്മെയും കാത്ത്, നമ്മുടെ പ്രാര്ത്ഥനകള്‍ക്ക് വേണ്ടി പ്രതീക്ഷിച്ചിരിക്കും പ്രിയ പിതാവ് കോട്ടുല അബൂബക്കര്‍ ഉസ്താദിന്റെ നാമധേയത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കോട്ടുമല കോംപ്ലക്‌സിന്റെ തിരുമുറ്റത്ത്.

മഹാനവര്‍കളുടെ ദറജ ഉയര്‍ത്തണേ... നാഥാ...

Keywords:  Kottumala T M Bappu Musliyar, Obit, Article, Death, Leader, Samastha Leader, Haris Darimi,  Memories of Kottumala T M Bappu Musliyar, Bapu Musliyar the grate organizer

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia