city-gold-ad-for-blogger

ഇന്ധന വില; വാഹന ഉടമകളുടെ കീശ പോക്കറ്റടിച്ച് എണ്ണ കമ്പനികള്‍

മുഹമ്മദലി നെല്ലിക്കുന്ന്

(www.kasargodvartha.com 22.06.2020) ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും നിത്യവും വില കൂട്ടി വാഹന ഉടമകളെ പ്രതിസന്ധിയിലാക്കുകയാണ് എണ്ണ കമ്പനികളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും. വാഹനമുടമകളെ കഴുത്തിന് പിടിച്ച് ഖജനാവ് നിറയ്ക്കുന്ന തിരക്കിലാണ് ഭരണാധികാരികള്‍. കോവിഡിനെ തുടര്‍ന്ന് രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും തുടര്‍ച്ചയായി പതിനാറ് ദിവസത്തിലധികമായി ഇന്ധന വില കുത്തനെയുയര്‍ത്തിക്കൊണ്ടിരിക്കുകയാണ് എണ്ണ കമ്പനികളും സര്‍ക്കാരുകളും.

പതിനാറ് ദിവസം കൊണ്ട്  പെട്രോളിന് 8 രൂപ 33 പൈസയും, ഡീസലിന് 8രൂപ 89 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്.പെട്രോള്‍ ലിറ്ററിന് 79.77, ഡീസല്‍ ലിറ്ററിന് 75.07 ആണ് ഇപ്പോഴത്തെ വില.ഈ കൊറോണ കാലത്ത് ഇന്ധ വിലയില്‍ വര്‍ദ്ധനവുണ്ടായാല്‍ ഓട്ടോ റിക്ഷ, ടാക്‌സി കാറുകള്‍, ബസുകളെല്ലാം എങ്ങനെ ഓടിക്കാന്‍ പറ്റും..? അവര്‍ക്കെല്ലാം എന്തു ലാഭമാണു ഇതില്‍ നിന്നും കിട്ടുക..?ജൂണ്‍ ഏഴു മുതല്‍ ഇന്ധന വില കൂടാന്‍ തുടങ്ങിയതാണ്.വാഹന ഉപയോക്താക്കളെ എണ്ണ കമ്പനികളും കേന്ദ്ര സര്‍ക്കാരും ബുദ്ധിമുട്ടിച്ചു കൊല്ലുകയാണ്.

അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് തൊണ്ണൂറ് ഡോളറായിരുന്നു മുമ്പ് വിലയെങ്കില്‍ ബ്രാന്റ് ക്രൂഡോയിലിന് നാല്‍പ്പത്തിയഞ്ച് ഡോളറില്‍ താഴെയായിരുന്നു ഇപ്പോള്‍ ബാരലിന്. എന്നിട്ടും നമ്മുടെ രാജ്യത്ത് വില കൂട്ടുകയല്ലാതെ കുറഞ്ഞതായി കണ്ടില്ല.വാഹന ഉപയോക്താക്കളുടെ കീശയൂറ്റി കുടിക്കുകയാണ് സര്‍ക്കാര്‍.വരുമാനങ്ങളില്ലാത്ത ഈ കൊറോണ കാലത്ത് ഇന്ധന വില നിത്യവും കൂട്ടിക്കൊണ്ടിരിക്കുകയും ജനങ്ങളെ നല്ല വണ്ണം ചൂഷണം ചെയ്യുകയുമാണിപ്പോള്‍.
ഇന്ധന വില; വാഹന ഉടമകളുടെ കീശ പോക്കറ്റടിച്ച് എണ്ണ കമ്പനികള്‍

മഹാമാരി കാരണം പട്ടിണിയിലായ ജനസമൂഹത്തെ ഇന്ധന വിലയില്‍ കുരുക്കിട്ടു ദ്രോഹിക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ ഇത്തരം കൊള്ളരുതായ്മ നീതിക്ക് നിരക്കാത്തതാണ്.ഇന്ധന വില ഇങ്ങനെ കുതിച്ചു കൊണ്ടിരിക്കുകയാണെങ്കില്‍ വാഹനങ്ങളെല്ലാം കട്ടപ്പുറത്ത് കയറ്റി വെക്കേണ്ടി സാഹചര്യം ഉണ്ടാകും.


Keywords:  Kerala, India, Article, Petrol, Price, Increase, Article about Petrol Price hike

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia