രാജീവ്ഗാന്ധി വധകേസ് അന്വേഷണ സംഘത്തിലെ കാസർകോടൻ സാന്നിധ്യം; അത്യുന്നത പദവിയിലിരിക്കെ അകാലത്തിൽ വിടപറഞ്ഞ ആലിച്ചേരി അഹ്‌മദ്
Oct 8, 2021, 17:03 IST
ശംസുദ്ദീൻ കോളിയടുക്കം
(www.kasargodvartha.com 08.10.2021) 2001 ൽ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതി അവാർഡ് ലഭിച്ച, ബാംഗ്ലൂരിൽ സിബിഐ അഡീഷണൽ എസ്പിയായിരുന്ന ചെമ്മനാട് ആലിച്ചേരി അഹ്‌മദിന്റെ സ്മരണകൾ മായാതെ മനസിൽ ഓടുകയാണ്. രാജീവ്ഗാന്ധി വധകേസിലെ അന്വേഷണ സംഘത്തിലും നിരവധി പ്രമാദമായ കേസുകൾക്ക് തുമ്പുണ്ടാക്കിയ സിബിഐ സംഘത്തിൽ അഹമ്മദ് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ എൽ ടി ടി ഇക്കാരുടെ ഭീഷണിയും ഉണ്ടായിരുന്നു അദ്ദേഹത്തിന്. അവർ തന്റെ സഹപ്രവർത്തകന്റെ മകളെ സ്‌കൂളിലേക്ക് പോകുന്ന വഴിയിലെ ബസ് സ്റ്റോപ്പിൽ വച്ചു തട്ടികൊണ്ട് പോയ സാഹചര്യങ്ങളൊക്കെ ഉണ്ടായിട്ടും കേസ് തെളിയിക്കും വരെ ആ അന്വേഷണ സംഘത്തിൽ അദ്ദേഹം പ്രവർത്തിച്ചു.
ഔദ്യോഗിക ജീവിതത്തിൽ സത്യസന്ധത പുലർത്തുകയും ഏതുതരം പ്രലോഭനങ്ങൾക്കും സമ്മർദ്ദങ്ങൾക്കും വഴങ്ങാതെ അദ്ദേഹം ജോലി ചെയ്തു. അതുകാരണം പടിപടിയായി ഉയർച്ചയിൽ എത്തുകയും രാഷ്ട്രപതി അവാർഡ് ഉൾപ്പെടെ ഒരുപാട് അംഗീകാരങ്ങൾ സ്വന്തമാക്കുകയും ചെയ്തു. സിബിഐയിലെ മേലുദ്യോഗസ്ഥന്മാർക്ക് എന്നും അഭിമാനമായിരുന്നു അഹമ്മദ്.
കാസർകോട് ചെമ്മനാട് ആലിച്ചേരിയിലെ പരേതരായ അബ്ദുള്ളയുടെയും മറിയുമ്മയുടെയും രണ്ടാമത്തെ മകയി 1948 ലാണ് ആലിച്ചേരി അഹ്മദിന്റെ ജനനം. ചെറുപ്പം തൊട്ടേ പഠനത്തിൽ മിടുക്കനായിരുന്നു. കാഞ്ഞങ്ങാട് കച്ചവടം ചെയ്തുകൊണ്ടിരുന്ന എന്റെ പിതാവ് മമ്മിച്ചയുടെ ഇഷ്ട മരുമകനായിരുന്നു (എന്റെ പിതാവിന്റെ സഹോദരിയുടെ മകനാണ് അഹമ്മദ്). പിതാവിന്റെ പ്രോത്സാഹനം അദ്ദേഹത്തിന് ഉന്നത വിദ്യാഭ്യസം നേടുന്നതിന് കരുത്തു പാകി. മണ്ണെണ്ണ വിളക്ക് വെളിച്ചത്തിൽ പാതിരാവോളം പുസ്തകം വായിച്ചു പഠിക്കുന്ന അഹ്മദിന് ഉമ്മ മറിയമ്മ കട്ടൻചായ നൽകി ഉറക്കമൊഴിച്ചു കാത്തു നിൽക്കുമായിരുന്നു.
സിബിഐ കേഡറിലേക്ക് പരീക്ഷയിൽ വിജയിച്ച് ജോലി നേടിയ ചുരുക്കം മലയാളികളിൽ ഒരാളായിരുന്നു അഹമ്മദ്. അക്കാലത്ത് കാസർകോട്ട് നിന്ന് ഇതുപോലുള്ള തസ്തികയിലേക്ക് ഒരാൾ എത്തിയിട്ടുണ്ടോ എന്ന് പോലും സംശയമാണ്. 1971 ബാംഗ്ലൂർ സിബിഐ യിൽ എസ് ഐ ആയാണ് ജോലിയിൽ പ്രവേശിച്ചത്. ഡൽഹിയിൽ സർക്കിൾ ഇൻസ്പെക്ടറായും ചെന്നൈയിൽ ഡി വൈ എസ് പി യായും സേവനമനുഷ്ഠിച്ച ശേഷം ബാംഗ്ലൂരിൽ സിബിഐ അഡീഷണൽ എസ്പി ആയി നിയമിതനായി. ഇന്ത്യയിലെ പല നഗരങ്ങളിലും ജോലി ചെയ്തിരുന്നങ്കിലും അധികവും ബാംഗ്ലൂരിലായിരുന്നു.
തന്റെ സഹോദരന്മാരുടെ മക്കളെയും അദ്ദേഹം ഉന്നത വിദ്യാഭ്യാസത്തിന് പ്രോത്സാഹിപ്പിക്കുകയും ഉയർന്ന ജോലികളിലേക്ക് കൈപ്പിടിച്ച് ഉയർത്തുകയും ചെയ്‌തു. ബാംഗ്ലൂരിൽ സിബിഐ അഡീഷണൽ എസ്പി ആയി സേവനമനുഷ്ഠിച്ചു വരുന്നതിനിടെ ആകസ്മികമായി 2002 സെപ്റ്റംബർ 13 നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. 54 വൈസ് മാത്രമായിരുന്നു അന്ന് പ്രായം. ചെമ്മനാട് ജുമാഅത്ത് പള്ളി അങ്കണത്തിലാണ് ഖബറടക്കം നടന്നത്. പൊടുന്നനെയുള്ള മകന്റെ വിയോഗം അഹ്മദിന്റെ ഉമ്മയ്ക്ക് വലിയ ആഘാതമായിരുന്നു. അതിൽ നിന്ന് അവർ കരകയറിയില്ല. പെട്ടെന്ന് തന്നെ മാതാവും ഈ ലോകത്തോട് വിടപറഞ്ഞു.
ബോവിക്കാനത്തെ കോളമ്പ അബ്ദുല്ലയുടെ മകൾ സുഹ്റയാണ് ഭാര്യ. ഒറ്റപ്പെട്ട ബാംഗ്ലൂർ നഗര ജീവിതത്തിൽ നിന്നും മാറി ബോവിക്കാനത്തിനടുത്തുള്ള കൊടവഞ്ചിയിലാണ് ഇപ്പോൾ താമസം. മകൻ മനാഫും ഭാര്യയും എഞ്ചിനീയറാണ്. കുടുംബസമേതം അമേരിക്കലാണ് താമസം. മകൾ ഫമീദയും ഭർത്താവും എഞ്ചിനീയറാണ്. മൂത്ത സഹോദരൻ ഉദുമയിൽ തേയില വ്യാപാരിയായിരുന്ന പരേതനായ മുഹമ്മദ് കുഞ്ഞി, സഹോദരൻ ഹനീഫ, സഹോദരി ചെർക്കളയിലെ പരേതയായ ഫാത്തിമ ഒഴികെ മറ്റു സഹോദരങ്ങളായ, അബ്ബാസ്, അബ്ദുൽഖാദർ എന്നിവർ ഉന്നത വിദ്യാഭ്യാസം നേടിയവരാമായിരുന്നു.
ദുഃഖം തളംകെട്ടി നിൽക്കുന്ന ഹൃദയത്തിൽ നിന്നും ഇടറിയ ശബ്ദത്തിൽ ഭർത്താവ് കൂടെയില്ലാത്ത 19 വർഷത്തെ ശൂന്യമായ ഈ ജീവിതത്തെ ഒരു കവിതയിലൂടെയാണ് സുഹ്‌റ പറഞ്ഞുതന്നത് .
പത്തൊമ്പതാണ്ടിലെ
കണ്ണീർപൂക്കൾ
,,,,,,,,,,,,,,,,,,,,,,,,,,,,,,,,
പ്രാണനാഥന്റെ
ഓർമ്മയ്ക്കിന്നു
പത്തൊമ്പതാണ്ട്,
കാലം കടന്നുപോകവേ
അഴലിൻനിഴലുകൾ
മാഞ്ഞുപോകുമെന്ന
പ്രാകൃതസത്യം
പാഴ് വാക്കാവുന്നുവല്ലോ?
അനശ്വരപ്രണയത്തിൻ
പാൽനിലാവേ....
സെപ്തംബറിലെ
കണ്ണീർപൂക്കൾ
വിരഹത്തിൻ
സമ്മാനമേകി
സ്വപ്നങ്ങളുടെ
ലോകത്തേക്കു
യാത്രപോലും
മൊഴിയാതെ.....
ഒരുനോക്കുകാണാതെ...
ഓർമ്മകളെ
താലോലിക്കും
ഹൃദയവിങ്ങലേ...
മറഞ്ഞുപോയല്ലോ
അഴലായിമാറിയ
തിരമാലകളെപോലെ,
കല്പാന്തകാലത്തോളം
ജീവിച്ചുതീർക്കാൻ
കൊതിച്ചുപോയങ്കിലും
നാഥന്റെ നിശ്ചയം !!
പ്രപഞ്ചസത്യമല്ലോ?
ഉടയോനെനിക്കൊരു
ചിറകുതന്നാൽ
പറന്നുവരും ഞാൻ
ഖിന്നമുക്തയായി
അങ്ങേയുടെ
പൂങ്കാവനത്തിലേക്ക്...
കാത്തിരിപ്പല്ലോ വിരഹവേദനയോടെ.....
പ്രാർത്ഥനകളോടെ...
Keywords: Article, Kerala, Kasaragod, Investigation, Police, Top-Headlines, Remembrance, Poem, Chemnad, Alicheri Ahmad, who died while in a high rank.
< !- START disable copy paste -->