city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എരിയാല്‍ ഇ.വൈ.സി.സിയുടെ പ്രവര്‍ത്തനം നാടിന് മുതല്‍ക്കൂട്ട്

ഷുക്കൂര്‍ എരിയാല്‍
ട്രഷറര്‍ ഇ.വൈ.സി.സി. എരിയാല്‍

(www.kasargodvartha.com 21.10.2014) എരിയാല്‍ ഇ.വൈ.സി.സി.യുടെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുകയാണ്. ആനന്ദകരമായ ഈ സന്ദര്‍ഭത്തില്‍ നാടിന് തന്നെ മുതല്‍ക്കൂട്ടായ ക്ലബ്ബിനെക്കുറിച്ച് ചിലകാര്യങ്ങള്‍ സൂചിപ്പിക്കുകയാണിവിടെ. എരിയാലിന്റെ സാമൂഹ്യ-സാംസ്‌കാരിക-കായിക-കലാ മണ്ഡലങ്ങളില്‍ ഇതിനകം തന്നെ വ്യക്തിമുദ്ര പതിപ്പിച്ച ഇ.വൈ.സി.സി. പുതിയ കെട്ടിടം ഉണ്ടാക്കിയത് നാട്ടുകാരുടെ പൂര്‍ണമായ സഹകരണവും പിന്തുണയും ഒന്ന് കൊണ്ടുമാത്രമാണ്. അതിനുള്ള നന്ദിയും കടപ്പാടും എല്ലാവരോടും ആദ്യമായി അറിയിക്കുന്നു.

2000ല്‍ 60 മെമ്പര്‍മാരുമായി തുടങ്ങിയ ഈ ക്ലബ്ബിന് ഇന്ന് 200ലധികം മെമ്പര്‍മാരുണ്ട്. നാടിന് സമാധാനം കാത്തുസൂക്ഷിക്കാന്‍ ക്ലബ്ബിന്റെ ഓരോ പ്രവര്‍ത്തകനും നടത്തുന്ന ശ്രമങ്ങള്‍ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇതിന്റെ അംഗീകാരമാണ് ക്ലബ്ബിന് ലഭിച്ചുകൊണ്ടിരിക്കുന്ന അംഗീകാരങ്ങള്‍.

എരിയാല്‍ ഇ.വൈ.സി.സിയുടെ പ്രവര്‍ത്തനം നാടിന് മുതല്‍ക്കൂട്ട്
എരിയാല്‍ യൂത്ത് കള്‍ചറല്‍ സെന്ററിന്റെ നവീകരിച്ച ഓഫീസ്
ജില്ലാ ഡെപ്യൂട്ടി കലക്ടര്‍ ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
കേന്ദ്രസര്‍ക്കാറിന്റെ കീഴിലുള്ള നെഹ്‌റു യുവ കേന്ദ്രയുടെ അവാര്‍ഡ് ഇ.വൈ.സി.സിക്ക ലഭിച്ചിരുന്നു. ഈ അവാര്‍ഡ് മുരളി മുകുന്ദ് ഓഡിറ്റോറിയ്ത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ സലാം എരിയാലും, പോസറ്റ് മുഹമ്മദ് കുഞ്ഞിയും ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്. 2007ല്‍ കേരള സര്‍ക്കാരിന് കീഴിലുള്ള യുവജന ക്ഷേമ ബോര്‍ഡിന്റെ അവാര്‍ഡും ക്ലബിനെ തേടി എത്തിയിരുന്നു.

കാഞ്ഞങ്ങാട്ട് വെച്ച് നടന്ന ചടങ്ങില്‍ ക്ലബ്ബ് പ്രസിഡന്റ് അസീസ് കടപ്പുറവും സെക്രട്ടറി അബു നവാസുമാണ് ഏറ്റുവാങ്ങിയത്. 2003ല്‍ ജില്ലയിലെ ഏറ്റവും മികച്ച യൂത്ത് പ്രവര്‍ത്തകനുള്ള അവാര്‍ഡ് ക്ലബിന്റെ ഭാരവാഹിയായ സലാം എരിയാലിനാണ് ലഭിച്ചത്.

2005ല്‍ നെഹ്‌റു യുവ കേന്ദ്ര നല്‍കിയ അവാര്‍ഡ് അബു നവാസ് എന്ന പ്രവര്‍ത്തകനും ലഭിച്ചിട്ടുണ്ട്. സാധുസംരക്ഷണ സമിതി എന്ന പേരില്‍ ക്ലബിന് കീഴില്‍ പ്രത്യേക കാരുണ്യപ്രവര്‍ത്തനവും നടന്നുവരുന്നുണ്ട്. എല്ലാ മാസവും നാട്ടിലെ യുവാക്കള്‍ക്കും ആരോഗ്യബോധവല്‍ക്കരണ ക്ലാസുകളും വ്യക്തിത്വ വികസന ക്ലാസുകളും നടന്നുവരുന്നുണ്ട്. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ പ്രവര്‍ത്തിക്കുന്ന ഇ.വൈ.സി.സി. ജില്ലയില്‍ ഇന്ന് അറിയപ്പെടുന്ന ക്ലബ്ബുകളില്‍ ഒന്നായി വളര്‍ന്നത് നാട്ടുകാരുടെയും പ്രവാസികളുടെയും മറ്റും പിന്തുണയും നിര്‍ലോഭമായ സഹകരണവും കൊണ്ടാണ്.

ഭാവിയിലും ക്ലബ്ബിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് പ്രചോദനമാവുന്നതും ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിജയകരമായി സംഘടിപ്പിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ്. കാസര്‍കോടിന്റെ പ്രത്യേക സാഹചര്യത്തില്‍ നിയമപാലകരുമായും ജില്ലാ ഭരണകൂടവുമായും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇ.വൈ.സി.സി.ക്ക് കഴിഞ്ഞത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ്. ഇ.വൈ.സി.സി നടത്തിവരുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഇനിയും സര്‍വരില്‍ നിന്നും സര്‍വ പിന്തുണയും ഉപദേശ നിര്‍ദേശങ്ങളും പ്രതീക്ഷിക്കുന്നു.

എരിയാല്‍ ഇ.വൈ.സി.സിയുടെ പ്രവര്‍ത്തനം നാടിന് മുതല്‍ക്കൂട്ട്

എരിയാല്‍ ഇ.വൈ.സി.സിയുടെ പ്രവര്‍ത്തനം നാടിന് മുതല്‍ക്കൂട്ട്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  Article, kasaragod, Kerala, Club, helping hands, Needs help, Achievements, Achievements of EYCC Eriyal 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia