Eid Preparations | 2 വർഷത്തിന് ശേഷം ആഘോഷങ്ങളും ആരവങ്ങളുമായി വീണ്ടും പെരുന്നാൾ
May 1, 2022, 13:34 IST
/ ലത്വീഫ് ചെമ്മനാട്
(www.kasargodvartha.com) റമദാൻ നോമ്പ് കഴിഞ്ഞ് പെരുന്നാൾ അടുക്കുന്തോറും എല്ലാവരും ആഘോഷിക്കാനായി കാത്തിരിക്കുന്ന നിമിഷങ്ങൾ. രണ്ടു വർഷങ്ങളായി കൊറോണ എന്ന മഹാമാരിയുടെ താണ്ഡവത്താൽ എല്ലാ ആഘോഷങ്ങളും നിശ്ചലമായിരുന്നു. പുറത്തിറങ്ങാനാവാതെ പള്ളിയിൽ പോകാൻ പറ്റാതെ ആഘോഷിക്കാൻ കഴിയാതെ വിഷമിച്ചിരുന്ന രണ്ടു വർഷങ്ങൾ. മനസ്സുകൾ തകർന്നു മരവിച്ച അവസ്ഥയായിരുന്നു വിശ്വാസികൾക്ക്. ആ അവസ്ഥയിൽ നിന്നുള്ള ഒരു മോചനമാണിത്.
നോമ്പിന്റെ അവസാനഘട്ടത്തിൽ പുതിയൊരു ശവ്വാൽ പിറ പ്രതീക്ഷിച്ചുകൊണ്ട് ആഘോഷിക്കാനായി മുസ്ലീങ്ങൾ തയ്യാറെടുക്കുകയാണ്. തികച്ചും കൊറോണ വിട്ടു പോയിട്ടില്ലെങ്കിലും വളരെയധികം അനുകൂലമായ സാഹചര്യം ആണ് എന്ന സമാധാനത്തിലാണ് എല്ലാവരും. രണ്ടു വർഷത്തിനു ശേഷമുള്ള പുതിയൊരു ആഘോഷത്തിനായി മനസ്സും ശരീരവും ഒരുങ്ങി കഴിഞ്ഞിരിക്കുന്നു.
തുണിക്കടകളിലും മറ്റും അത്യാവശ്യം തിരക്കും കാര്യങ്ങളും ഉള്ളതുകൊണ്ട് ഒരു ആഘോഷത്തിന് തയ്യാറെടുപ്പാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. എല്ലാവരുടെ കുട്ടിക്കാലവും എന്തൊരാഘോഷങ്ങൾക്കും പ്രതീക്ഷകള്‍ ഏറെയായിരിക്കും. അങ്ങനെ പ്രതീക്ഷകൾ പൂവണിയാൻ പോവുന്ന ആവേശത്തിലാണ് ഇന്നത്തെ തലമുറയിലെ കുട്ടികൾ. രണ്ടു വർഷങ്ങൾക്ക് മുമ്പ് വല്ലാതെ വിഷമിപ്പിച്ചു കൊണ്ടായിരുന്നു കൊറോണയുടെ വരവ്. അത്തറിന് പകരം സാനിറ്റൈസർ തേച്ച് മാസ്കിട്ട് എല്ലാ നിബന്ധനകളും പാലിച്ചു പുറത്തിറങ്ങിയ പെരുന്നാൾ. ഓർക്കാൻ ആവുന്നില്ല.
ഈ പെരുന്നാളിന് പഴയ കാലങ്ങളെതിലെ പോലെ ടൈലര്‍ ഷോപ്പില്‍ ചെന്ന് തയ്ക്കാന്‍ കൊടുത്ത ഡ്രസ്സ് വാങ്ങിക്കൊണ്ടു വരണം. എന്നത്തെതും പോലെ ഫാൻസി കടയിൽ നിന്നും മൈലാഞ്ചി വാങ്ങി വരണം.
രാത്രി വളരെ വൈകുവോളം മൈലാഞ്ചി വെച്ചിരിക്കണം. അതിനിടയിൽ സൊറ പറച്ചിൽ..
രണ്ടുവർഷത്തോളമായി പെരുന്നാൾ നിസ്കാരത്തിന് പള്ളിയോ, ഈദ് ഗാഹോ, അയൽ പക്കമോ കുടുംബക്കാരുടെ വീടുകളോ സുഹൃത്തുക്കളുടെ വീടുകളൊ സന്ദർശിക്കാൻ ആവാതെ വിഷമിച്ചിരുന്ന വിശ്വാസികൾക്ക് ഒരു ആശ്വാസമായി ഈ വർഷമെങ്കിലും ഇതെല്ലാം സാധിക്കും എന്ന പ്രതീക്ഷയിലാണ്.
ചായയും കുടിച്ചു തക്ബീർ ചൊല്ലി കൂട്ടംകൂട്ടമായി പള്ളിയിലേക്ക് പോകണം. പള്ളിയില്‍ മിഹ്റാബിനടുത്ത് വളഞ്ഞിരുന്ന് തക്ബീര്‍ ചൊല്ലുന്നവരുടെ കൂട്ടത്തിൽ പോയിരുന്ന് മൈക്കിനടുത്ത് മുഖംതിരിച്ചു ഉറക്കെ തക്ബീര്‍ ചൊല്ലണം..
'അല്ലാഹു അക്ബര്‍ അല്ലാഹു അക്ബർ...
അല്ലാഹു അക്ബർ വലില്ലാഹിൽ ഹംദ്..'
അതുകഴിഞ്ഞ് അങ്ങാടിയിലേക്കിറങ്ങി ഒന്നാഘോഷിക്കണമെന്ന ചിന്തയിലാണ് കുട്ടികൾ മുഴുവനും. രണ്ടു വർഷത്തോളം സ്കൂളും അവധിയായിരുന്നതിനാൽ പെരുന്നാൾ പിറ്റേദിവസം സ്കൂളിൽ പോകാൻ സാധിക്കാത്തതിന്റെ വിഷമം ഈ വർഷം തീർക്കണം. പഴയകാലത്തെതുപോലെ പിറ്റേന്ന് സ്കൂളിലേക്ക് പോകുമ്പോൾ പെരുന്നാള്‍ വസ്ത്രമണിഞ്ഞ് പോകണം. എല്ലാവരും കുപ്പായവും പാന്റും പരസ്പരം തൊട്ടും മണത്തുനോക്കും. ഗമയിൽ പലതും കാച്ചണം.
കുട്ടിക്കാലത്തെ നിഷ്കളങ്കമായ പെരുന്നാൾ ഓർമ്മകൾ, ആനന്ദം നിറഞ്ഞ ആ പെരുന്നാളിന് വിലങ്ങുതടിയായ കൊറോണ എന്ന മഹാമാരിക്ക് അല്പം ആശ്വാസം കിട്ടിയതിലുള്ള സന്തോഷം,
പോയകാല രണ്ട് വര്‍ഷങ്ങൾ ആഘോഷിക്കാനാവാതെ വീട്ടിൽ കഴിഞ്ഞിരുന്ന കറുത്ത ദിനങ്ങളായി ഹൃദയത്തിനകത്ത് വെന്തുകിടപ്പുണ്ട്. ആ മരവിപ്പിൽ നിന്നും മോചനമായി ഈ ശവ്വാൽ പിറ ഒരു ആഘോഷഭരിതം ആവട്ടെ എന്ന പ്രാർത്ഥനയോടെ.

Keywords: Kasaragod, Kerala, News, Top-Headlines, Perunal-Nilavu, Perunal, Eid-Al-Fitr, Eid, Celebration, Article, 2 years later Eid is back with celebrations.
< !- START disable copy paste -->