കരുണയുള്ളവരേ അലിയുക, പതിനെട്ട് നിരാലംബര്‍ക്ക് വീടുവേണം
Jun 19, 2017, 17:05 IST
കാസര്‍കോട്: (www.kasargodvartha.com 19.06.2017) അനുഗൃഹീതവും പളപളപ്പാര്‍ന്നതുമായ ഒരു നഗരമുഖമുണ്ടു കാസര്‍കോടിന്. അതിന്റെ മറുതലയ്ക്കല്‍ ഇല്ലായ്മകളോടും വല്ലായ്മകളോടും പോരടിക്കുന്ന വലിയ സമൂഹവുമുണ്ടിവിടെ. ആരുടെയും കരളലിയിക്കുന്ന കാഴ്ചകള്‍. ഒരുനേരത്തെ ഭക്ഷണത്തിനു പോലും നിവൃത്തിയില്ലാത്തവര്‍, മരുന്നിനു വകയില്ലാതെ രോഗങ്ങളോടു മല്ലിടുന്നവര്‍, താര്‍പ്പായയും ശീലയും ചുറ്റിയ കൂരകളില്‍ അരിഷ്ടിച്ചു ജീവിക്കുന്നവര്‍. ഉള്‍നാടുകളുടെ പച്ചയായ നേര്‍ച്ചിത്രങ്ങള്‍ തീരുന്നില്ല.
പക്ഷേ ഈ നൊമ്പരക്കാഴ്ചകള്‍ക്കിടയില്‍ ആനന്ദക്കണ്ണീര്‍ വീഴ്ത്തുന്ന സുപ്രതീക്ഷയും നാടിനുണ്ട്. ചുറ്റുവട്ടത്തെ യാതനകള്‍ തന്റേതായിക്കാണുന്ന കാസര്‍കോട്ടുകാരുടെ പരാനുകമ്പ കരുണയുടെ സവിശേഷഭാവമാണ്. ഈ പിന്തുണയാണ് കഴിഞ്ഞവര്‍ഷം പന്ത്രണ്ട് അവശകുടുംബങ്ങള്‍ക്കു വീടുപണിപദ്ധതി ഏറ്റെടുത്ത കാസര്‍കോട്ടെ ഹസ്രത്ത് ഉസ്മാന്‍ (റ) ചാരിറ്റബ്ള്‍ ട്രസ്റ്റിന് ഇത്തവണ പതിനെട്ടു വീടുകള്‍ ആസൂത്രണം ചെയ്യാന്‍ കെല്‌പേകിയത്. ചില വീടുകള്‍ വര്‍ഷങ്ങളായി പാതിയില്‍ മുടങ്ങിപ്പോയ കരുവാളിച്ച സ്വപ്നങ്ങള്‍, ചിലതു തറനിരപ്പില്‍ കെട്ടടങ്ങിപ്പോയത്, വേറെച്ചിലതാകട്ടെ മൂന്നോ നാലോ സെന്റ് ഭൂമി പോലും കണ്ടെത്തി നിര്‍മാണം ആരംഭിക്കേണ്ടത്. അകാലത്തില്‍ അപകടത്തില്‍ പ്രിയതമനെ നഷ്ടപ്പെട്ടു പിഞ്ചുകുഞ്ഞുങ്ങളുമായി വാടകവീട്ടില്‍ ഗതിയില്ലാതായവര്‍ മുതല്‍ ക്യാന്‍സര്‍ബാധയാല്‍ നരകിക്കുന്ന വൃദ്ധര്‍ വരെ നാനാതരക്കാരുടെ തല ചായ്ക്കാനുള്ള സ്വപ്നമാണു പദ്ധതിയിലൂടെ നിറവേറേണ്ടത്.
കാസര്‍കോടിന്റെ വിവിധഭാഗങ്ങളില്‍ ട്രസ്റ്റു പ്രവര്‍ത്തകര്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് അര്‍ഹതപ്പെട്ടവരെ തെരഞ്ഞെടുത്തത്. മറ്റാശ്രയങ്ങളില്ലാത്ത നിരാലംബര്‍ക്ക് അവസരം നല്കി. ബന്ധപ്പെട്ട മഹല്ലുജമാഅത്തിന്റെ ശിപാര്‍ശയും സഹകരണവും സ്വീകരിക്കുന്നു. ഇടനിലക്കാരെ ഒഴിവാക്കി ട്രസ്റ്റു നേരിട്ടാണു ചെലവുചുരുക്കിയുള്ള വീടുപണി നടത്തുന്നത്. അത്യാവശ്യസൗകര്യത്തോടെ ആര്‍ഭാടരഹിതമായ വീടുകള്‍.
തെരഞ്ഞെടുക്കപ്പെട്ടവരില്‍ ചിലര്‍ നിലവില്‍ ട്രസ്റ്റിന്റെ മാസാമാസമുള്ള ഭക്ഷ്യസഹായം, ചികിത്സാസഹായം, പഠനസഹായം തുടങ്ങിയ പദ്ധതികളില്‍ ഉള്‍പ്പെടുന്നവരാണ്. ഉദാരമതികളുടെ കൈയയഞ്ഞ സംഭാവനകള്‍ സ്വരൂപിച്ചാണ് ഇത്തരം പരിപാടികള്‍ മുടങ്ങാതെ നിലനില്ക്കുന്നത്. മുമ്പേറ്റെടുത്ത വീടുകള്‍ക്കു വേണ്ടിയും ദാനശീലരായ നാട്ടുകാര്‍ ഒത്തുനിന്നു. കഴിഞ്ഞവര്‍ഷത്തെ പന്ത്രണ്ടുവീടു പദ്ധതി കാസര്‍കോട് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരുന്നു. നല്ല പ്രതികരണമാണ് അതിനുണ്ടായത്. മാതൃകാപരമായ ഈ ചാരിറ്റിപ്രവര്‍ത്തനത്തില്‍ ഭാഗവാക്കാനുദ്ദേശിക്കുന്നവര്‍ക്ക് കഴിയുന്നത്ര വീടുകള്‍ ഏറ്റെടുക്കുകയോ സാധ്യമാകുന്ന സംഖ്യ ട്രസ്റ്റിനെ ഏല്പിക്കുകയോ ചെയ്യാവുന്നതാണ്. നല്കുന്ന തുകയ്ക്ക് കൃത്യമായി ട്രസ്റ്റിന്റെ രശീതി ലഭിക്കും.
പത്രക്കുറിപ്പോ ചെയ്തുകഴിഞ്ഞ പ്രവര്‍ത്തനങ്ങളുടെ ഫോട്ടോ മാധ്യമങ്ങള്‍ക്കു നല്കലോ ട്രസ്റ്റു ചെയ്യാറില്ല. പബ്ലിസിറ്റി ഒഴിവാക്കപ്പെടുന്നതു വഴി ദാനധര്‍മങ്ങളുടെയും സന്നദ്ധസേവനങ്ങളുടെയും വിശുദ്ധി കാക്കുകയും ഗുണഭോക്താക്കള്‍ക്ക് അഭിമാനക്ഷതം വരാതെ നോക്കുകയും ചെയ്യുന്നു. വീടുപദ്ധതിയുടെ കാര്യത്തില്‍ കുറ്റിയടി മുതല്‍ വീടുകുടി വരെ ലളിതമായ ചടങ്ങുകള്‍. ഒരു ഉസ്താദിന്റെ ദുആയോടെയാണു കുടികൂടല്‍. നൗഫല്‍ ഹുദവി (മാലിക്ദീനാര്‍ അക്കാദമി), അബ്ദുല്‍ ഖാദര്‍ ഫൈസി, മുഹമ്മദ് ലുത്ത്ഫുല്ലാ ഇംദാദി, സൈദ് അലവി ഉസ്താദ്, സുബൈര്‍ കൗസരി, ഖലീല്‍ നദ് വി, ശാഫി ഉസ്താദ്, അബ്ദുല്‍ഖാദര്‍ മൗലവി തുടങ്ങിയ പണ്ഡിതന്മാര്‍ പല വീടിലായി ദുആ നടത്തി. ഒരു പരിപാടിയും ഫോട്ടോ പ്രചരിപ്പിക്കാതെ മാതൃക കാട്ടി.
കീഴൂര്‍, ബേള, മാങ്ങാട്, പെര്‍ളടുക്ക (രണ്ട്), ഉളിയത്തടുക്ക (രണ്ട്), ബന്തടുക്ക, ഷേണി, സഫനഗര്‍, പുത്തിഗെ, കൊല്യ, കുമ്പള, ചട്ടഞ്ചാല്‍, മൊഗ്രാല്‍, ചൗക്കി, പൊയിനാച്ചി, മൊഗ്രാല്‍പുത്തൂര്‍ എന്നിവിടങ്ങളിലെ പതിനെട്ടു പേരാണ് ഈ വര്‍ഷത്തെ ഹസ്രത്ത് ഉസ്മാന്‍(റ) ചാരിറ്റബ്ള്‍ ട്രസ്റ്റ് ഹൗസിംഗ് പ്രൊജക്റ്റില്‍ ഉള്‍പ്പെട്ടത്. സഹായിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ട്രസ്റ്റുഭാരവാഹികളെ ബന്ധപ്പെട്ടു വിശദാംശങ്ങള്‍, പ്ലാന്‍വിവരങ്ങള്‍ എന്നിവ ചോദിച്ചറിയാം.
ഫോണ്‍ നമ്പര്‍: 9037136568, 9947314200. കാസര്‍കോട് അണങ്കൂര്‍ ഗുരുക്കള്‍ ബില്‍ഡിംഗിലാണ് ട്രസ്റ്റ് ഓഫീസ്.
Account Number: 501002010012912.
Account Name: HAZRATH USMAN (R) HOUSING PROJECT, UNION BANK OF INDIA, KASARAGOD.
BRANCH, IFSC: UBIN0550108.
Related News: കാസര്‍കോട്ട് പന്ത്രണ്ട് അഗതികള്‍ക്കു വീടൊരുങ്ങുന്നു
Keywords: Article, Kerala, kasaragod, Charity-fund, helping hands, Needs help, Hazath Usman (R) Housing project, Union Bank Of India, Kasargod.