സഹകരണ കോണ്‍ഗ്രസ്; പതാക ജാഥ 8 ന് കുമ്പളയില്‍ നിന്ന് തുടങ്ങും
Nov 7, 2012, 20:41 IST
കാസര്‍കോട്: അന്താരാഷ്ട്ര സഹകരണ വര്‍ഷാചരണത്തോടനുബന്ധിച്ച് നവംബര്‍ 13-16 വരെ തൃശൂരില്‍ നടക്കുന്ന ഏഴാമത് സഹകരണ കോണ്‍ഗ്രസ് നഗരിയിലുയര്‍ത്താനുള്ള പതാക ജാഥ എട്ടിന് കുമ്പളയില്‍ നിന്ന് പ്രയാണം തുടങ്ങുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സഹകരണ കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള സഹകരണ പ്രദര്‍ശനം തൃശൂര്‍ തേക്കിന്‍ക്കാട് മൈതാനിയില്‍ കേരളപ്പിറവി ദിനത്തില്‍ ആരംഭിച്ചിട്ടുണ്ട്. പ്രദര്‍ശനം 20 വരെ നീണ്ടുനില്‍ക്കും. 3,500 സഹകാരികള്‍ സഹകരണ കോണ്‍ഗ്രസില്‍ പങ്കെടുക്കും. എട്ടിന് വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് കുമ്പളയില്‍ കൃഷി മന്ത്രി കെ.പി. മോഹനന് നാനാര്ത്വത്തില് ഏകത്വം സൂചിപ്പിക്കുന്ന സപ്തവര്‍ണ സഹകരണപതാക ജാഥാ ക്യാപ്റ്റനും സഹകരണ യൂണിയന് ചെയര്‍മാനുമായ ഇ. നാരായണന് കൈമാറി ഉല്‍ഘാടനം ചെയ്യും. മഞ്ചേശ്വരം എം.എല്‍.എ പി.ബി. അബ്ദുര്‍ റസാഖ് അധ്യക്ഷനാകും. പ്രമുഖ സഹകാരികള്‍ പങ്കെടുക്കും.
പതാക ജാഥയ്ക്ക് വൈകിട്ട് അഞ്ചുമണിക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സ്വീകരണം നല്‍കും. ആദ്യ ദിവസത്തെ സമാപന സമ്മേളനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉല്‍ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി. ശ്യാമളാദേവി അധ്യക്ഷയാകും. വെള്ളിയാഴ്ച രാവിലെ 10 ന് കാഞ്ഞങ്ങാട്ടും 11 ന് നീലേശ്വരത്തും 12 ന് ചെറുവത്തൂരിലും സ്വീകരണം നല്‍കും. സ്വീകരണ കേന്ദ്രങ്ങളില്‍ ജനപ്രതിനിധികളും പ്രമുഖ സഹകാരികളും പ്രസംഗിക്കും. തുടര്‍ന്ന ജാഥ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ വി.പി. മുഹമ്മദ്, പി. വിജയന്, പി.എം. മുഹമ്മദ് ബഷീര്‍ , പി.കെ. വിനോദ് കുമാര്‍, എ.കെ. നായര്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Kumbala, Flag-off, Congress,Kasaragod, Press meet, Keralapiravi-day, Minister, Agriculture, Minister K.P Mohan, Kanhangad, Kerala.