വിശ്വേശര ഭട്ട് മികച്ച ക്ഷീര കര്‍ഷകന്‍
Oct 25, 2011, 18:28 IST
കാസര്‍കോട്: കാസര്‍കോട് ക്ഷീര വികസന ബ്ലോക്കിലെ മികച്ച ക്ഷീര കര്‍ഷകനായി കാറഡുക്കയിലെ വിശേ്വശര ഭട്ടിനെയും, മികച്ച ക്ഷീര കര്‍ഷകയായി ചട്ടഞ്ചാലിലെ ബീഫാത്തിമയേയും തെരഞ്ഞെടുത്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 40,000 ലിറ്റര്‍ പാല്‍ കാറഡുക്ക ക്ഷീര സംഘത്തില്‍ നല്‍കിയാണ് വിശ്വേശര ഭട്ട് ഒന്നാം സ്ഥാനത്തിന് അര്‍ഹനായത്. മികച്ച തീറ്റപ്പുല്‍ കൃഷിത്തോട്ടം നിര്‍മ്മിച്ച കര്‍ഷകനായി പൊയിനാച്ചിയിലെ ശ്യാം ഭട്ടിനെ തെരഞ്ഞെടുത്തു. കാറഡുക്കയില്‍ നടന്ന ക്ഷീര സംഗമം പരിപാടിയില്‍ എന്‍.എ നെല്ലിക്കുന്ന് എം എല്‍ എ കര്‍ഷകരെ പൊന്നാടയണിയിച്ച് ആദരിച്ചു. ഏറ്റവും കൂടുതല്‍ പാല്‍ സംഭരിച്ച ക്ഷീര സംഘമായി ബേത്തൂര്‍പ്പാറ ക്ഷീര സംഘത്തേയും, ഏറ്റവും ഗുണനിലവാരമുളള പാല്‍ സംഭരിച്ച ക്ഷീര സംഘമായി കാനത്തൂര്‍ ക്ഷീര സംഘത്തേയും തെരഞ്ഞെടുത്തു.
Keywords: Kasaragod, Agriculture