പാര്‍ട്ടി പ്രവര്‍ത്തനത്തിന് പുറമേ വീട്ടുവളപ്പില്‍ ജൈവ കൃഷിയുമായി ഹനീഫ
Sep 7, 2015, 19:00 IST
ഷാഫി തെരുവത്ത്
കാസര്‍കോട്: (www.kasargodvartha.com 07/09/2015) പാര്‍ട്ടിക്ക് സിന്ദാബാദ് വിളിച്ചും പാര്‍ട്ടി ഓഫീസില്‍ കുത്തിയിരുന്നും ജീവിതം തള്ളി നീക്കുന്നവര്‍ക്ക് ഹനീഫ മാതൃകയാവുകയാണ്. വീട്ടുവളപ്പില്‍ ജൈവ കൃഷി വിളയിച്ച് ഹനീഫ പാര്‍ട്ടി ക്യാമ്പയിന്‍ വിജയിപ്പിക്കുന്നതോടൊപ്പം സ്വന്തം വീട്ടിലേക്കുള്ള വിഷരഹിത പച്ചക്കറി കൂടി സമ്മാനിക്കുകയാണ്.
സി പി എം കാസര്‍കോട് ഏരിയ സെക്രട്ടറിയായ മുഹമ്മദ് ഹനീഫയാണ് പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാവുന്നത്. പാണലത്തെ വീട്ടുവളപ്പിലെ ഒരേക്കറിലാണ് വെണ്ട, പയറ്, മുളക്, തക്കാളി, കോവക്ക തുടങ്ങി നിരവധി പച്ചക്കറികള്‍ വിളയിക്കുന്നത്. എന്നും രാവിലെ എഴുന്നേറ്റ് തന്റെ പച്ചക്കറിയെ പരിപാലിച്ചതിന് ശേഷമാണ് പൊതുപ്രവര്‍ത്തനത്തിനിറങ്ങുന്നത്.
30 വര്‍ഷത്തോളമായി സി പി എമ്മിന്റെ സജീവ പ്രവര്‍ത്തകനായ ഹനീഫ പാര്‍ട്ടി സംസ്ഥാനത്താകെ ഏറ്റെടുത്ത ജൈവപച്ചക്കറി കൃഷിക്ക് കരുത്തേകുകയാണ്. സൂരംബയല്‍ ജി എച്ച് എസ് എസിലെ അധ്യാപികയായ ഭാര്യ ആഇശയും മക്കളും ഹനീഫയുടെ ജൈവകൃഷിക്ക് സഹായത്തിന് എത്തുന്നുണ്ട്.
Keywords : Agriculture, Kasaragod, Kerala, CPM, Haneefa, Panalam.