city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നേന്ത്രപ്പഴത്തിന് വില കുതിച്ചുകയറുന്നു; കിലോ 100 രൂപയിലേക്ക്

കാസര്‍കോട്: (www.kasargodvartha.com 01/08/2016) നേന്ത്രപ്പഴത്തിന് വിപണിയില്‍ വില കുതിച്ചുകയറുന്നു. ചരിത്രത്തിലിന്നുവരെയില്ലാത്ത വിധമാണ് ആവശ്യക്കാരേറെയുള്ള നേന്ത്രപ്പഴത്തിന് വില കയറിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു കിലോ നേന്ത്രപ്പഴത്തിന്റെ വില 70 രൂപയായിരുന്നു. ഇപ്പോഴത് 80 രൂപയിലെത്തിയിരിക്കുകയാണ്. ഒരു മാസം മുമ്പ് 55 തൊട്ട് 65 വരെയായിരുന്നു വില.

ഈ സ്ഥിതി തുടര്‍ന്നാല്‍ വില ഇനി തൊണ്ണൂറിലേക്കും നൂറിലേക്കുമെത്തും. മറ്റ് വാഴപ്പഴങ്ങളുടെ വിലയും കുത്തനെ കയറിക്കൊണ്ടിരിക്കുകയാണ്. ഞാണിപ്പൂവന്‍ എന്ന വാഴപ്പഴത്തിന്റെ വില 60 രൂപയില്‍ നിന്ന് 70 രൂപയായി ഉയര്‍ന്നിട്ടുണ്ട്. ഒരു കിലോ മൈസൂര്‍ പൂവന്റെ വില 55 രൂപയാണ്. ആപ്പിള്‍, മുന്തിരി, സപ്പോട്ട, സബര്‍ജല്ലി, ഓറഞ്ച്, മുസംബി തുടങ്ങിയ പഴവര്‍ഗങ്ങളുടെ വിലയും നാള്‍ക്കുനാള്‍ വര്‍ധിക്കുന്നുണ്ട്.

മുന്‍കാലങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ നേന്ത്രവാഴകൃഷി ഗണ്യമായി കുറഞ്ഞതാണ് നേന്ത്രപ്പഴത്തിന് വില കൂടാന്‍ കാരണം. തമിഴ്‌നാട്ടിലെ മേട്ടുപാളയത്ത് നിന്നും മറ്റും വരുന്ന നേന്ത്രപ്പഴവും കുറഞ്ഞിട്ടുണ്ട്. ഒരു കാലത്ത് കേരളത്തിലെ കര്‍ഷകരുടെ പ്രധാനവരുമാനമാര്‍ഗം നേന്ത്രവാഴകൃഷിയായിരുന്നു.

തെങ്ങ് കഴിഞ്ഞാല്‍ നേന്ത്രവാഴകള്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്തിരുന്ന കാലഘട്ടം കേരളത്തിലുണ്ടായിരുന്നു. ഇപ്പോള്‍ മിക്ക കര്‍ഷകരും നേന്ത്രവാഴകൃഷിയോട് താല്‍പ്പര്യം കാണിക്കുന്നില്ല. വേനല്‍ക്കാലങ്ങളിലെ കൊടും വരള്‍ച്ചയും മഴക്കാലത്തെ കെടുതികളും നേന്ത്രവാഴ കൃഷി നശിക്കാന്‍ ഇടവരുത്തുന്നുവെന്നതാണ് ഒരു പ്രധാനകാരണം.

ഇങ്ങനെ കൃഷിനാശം നേരിടുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കുന്നുമില്ല. നഷ്ടപരിഹാരം കിട്ടുന്നതിന് ഏറെ കാലതാമസം നേരിടേണ്ടിവരികയും ചെയ്യുന്നു. അയല്‍സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന നേന്ത്രപ്പഴത്തെയാണ് മലയാളികള്‍ ഇന്ന് പ്രധാനമായും ആശ്രയിക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ അടക്കമുള്ള മാരകകീടനാശിനികള്‍ ഉപയോഗിച്ചാണ് കര്‍ണ്ണാടകയിലും തമിഴ്‌നാട്ടിലും നേന്ത്രവാഴ കൃഷി ചെയ്യുന്നത്. ഇങ്ങനെ ഉല്‍പ്പാദിപ്പിക്കുന്ന നേന്ത്രപ്പഴം ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമായിത്തീരുകയും ചെയ്യുന്നു.

നേന്ത്രപ്പഴത്തിന് വില കുതിച്ചുകയറുന്നു; കിലോ 100 രൂപയിലേക്ക്

Keywords : Kasaragod, Agriculture, Health, Farmer, Price, Fruits, Compensation, Pesticides, Banana, Banana price hikes. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia