നീലേശ്വരം നഗരസഭാ ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് ഉന്നല്‍
Mar 19, 2012, 16:41 IST
നീലേശ്വരം: കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ടുള്ള നീലേശ്വരം നഗരസഭാ ബജറ്റ് വൈസ് ചെയര്‍മാന്‍ പി.രമേശന്‍ തിങ്കളാഴ്ച രാവിലെ അവതരിപ്പിച്ചു. നഗരസഭയായി ഉയര്‍ത്തപ്പെട്ട് ഒരു വര്‍ഷം പിന്നിടുന്ന ഈ ഭരണഘടന സ്ഥാപനം അതിന്റെ പരിധിയില്‍ വരുന്ന പ്രദേശങ്ങളും വികസന വിധേയമാകുന്ന തരത്തിലുള്ള പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്.
70 ശതമാനത്തോളം ജനങ്ങളും കൃഷിയെ ആശ്രയിച്ച് കഴിയുന്ന നീലേശ്വരത്ത് കാര്‍ഷിക പ്രധാനമായ ഭൂരിഭാഗം പ്രദേശങ്ങളുടെയും സമഗ്ര വികസനം ലക്ഷ്യമാക്കി ഉല്‍പ്പാദനമേഖലയുടെ വികസനത്തിന് ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഭരണ സമിതി നേതൃത്വം നല്‍കുന്നത്. ഹരിതയോരം പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിനും പാടശേഖര സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പച്ചക്കറി സ്വയം പര്യാപ്തമാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്നതിനും സാധിച്ചതായി ബജറ്റില്‍ പറയുന്നു.
നഗരസഭാ പരിധിയിലെ എല്ലാ ബസ് സ്റ്റോപ്പുകളും നവീകരിക്കുന്നതിനും പുതുതായി ബസ്‌സ്റ്റോപ്പ് ആവശ്യമുള്ള സ്ഥലങ്ങളില്‍ ആയത് സ്ഥാപിക്കുന്നതിനും നഗരസഭാ ഉദ്ദേശിക്കുന്നുണ്ട്. ഇതിനായി 50, 0000 രൂപ വകയിരുത്തി. നീലേശ്വരത്ത് മത്സ്യ വില്‍പ്പനനടത്തുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. നീലേശ്വരം മാര്‍ക്കറ്റില്‍ കംഫര്‍ട്ട് സ്റ്റേഷന്‍ അടക്കമുള്ള സൗകര്യങ്ങളോടുകൂടി മത്സ്യമാര്‍ക്കറ്റ് സ്ഥാപിക്കുന്നതിനായും ബസ് സ്റ്റാന്‍ഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായും 50,0000 രൂപ വീതം വകയിരുത്തിയിട്ടുണ്ട്. തെരുവിളക്ക് സ്ഥാപിക്കുന്നതിനുള്ള തുകയും വകയിരുത്തിയിട്ടുണ്ട്. പ്രകൃതി സുന്ദരമായ നീലേശ്വരം ബീച്ചിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും അവിടെയെത്തുന്ന ജനങ്ങള്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കുന്നതിനും നഗരസഭാ കൗണ്‍സില്‍ ഉദ്ദേശിക്കുന്നുണ്ട്. ബഡ്ജറ്റില്‍ ഇതിനാവശ്യമായ തുക വകയിരുത്തി.
പകര്‍ച്ച വ്യാധികള്‍ തടയുന്നതിനും പ്ലാസ്റ്റിക് വിരുദ്ധ കാമ്പയിന്‍ ശക്തിപ്പെടുത്തുന്നതിനും മണ്ണ്, ജലം സംരക്ഷണ പ്രവര്‍ത്തനം എന്നിവ ഏകോപിച്ചുകൊണ്ട് സമഗ്രമായ ഒരു പദ്ധതി ഉടന്‍ ആരംഭിക്കും. നഗരസഭാ ഓഫീസ് കെട്ടിടത്തിന്റെ സ്ഥല പരിമിതി കാരണം ഓഫീസ് പ്രവര്‍ത്തനം സുഗമമായി നടത്തുന്നതിന് ബുദ്ധിമുട്ട് നേരിട്ടുവരികയാണ്. ഇതിന് പരിഹാരം കാണുന്നതിനായി സൗകര്യ പ്രദമായ രീതിയില്‍ ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നതിനാവശ്യമായ സ്ഥലം കണ്ടെത്തുന്നതിന് കൗണ്‍സില്‍ ആത്മാര്‍ത്ഥമായ ശ്രമം നടത്തിയതാണെങ്കിലും ഉചിതമായ സ്ഥലം ലഭ്യമായിട്ടില്ല. ബഡ്ജറ്റ് വര്‍ഷത്തില്‍ തന്നെ നഗരസഭാ ഓഫീസ് കെട്ടിടത്തിന് ആവശ്യമായ സ്ഥലം കണ്ടെത്തുന്നതിന് പരിഹാരം കാണമെന്ന് ബഡ്ജറ്റില്‍ പറഞ്ഞു.
Keywords: Nileshwaram, Agriculture, kasaragod