city-gold-ad-for-blogger

നമുക്കും ആവും പച്ചക്കറി

കാസര്‍കോട്: (www.kasargodvartha.com 25.11.2014) നഗരത്തിലെ പരിമിതമായ സ്ഥലത്ത് തെരുവത്ത് ഗവ. എല്‍.പി സ്‌കൂളിലെ കുട്ടികള്‍ ഒരുക്കിയ പച്ചക്കറികളുടെ ആദ്യഘട്ട വിളവെടുപ്പ് നടന്നു. നഗരസഭാ വാര്‍ഡ്കൗണ്‍സിലര്‍ വിജയാമുകുന്ദ് ഉദ്ഘാടനം ചെയ്തു.

കൃഷിപരിചരണത്തെക്കുറിച്ച് കാഞ്ഞങ്ങാട് കൃഷിഭവനിലെ അഗ്രിക്കള്‍ചര്‍ അസിസ്റ്റന്റ് വിനോദ് എ.വി വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുത്തു. ജൈവകീടനാശിനികള്‍ തയാറാക്കുന്ന വിധവും ഇടവിട്ട് ജൈവവളം കൊടുക്കേണ്ട വിധവും അദ്ദേഹം വിവരിച്ചു. 'സുരക്ഷിത പച്ചകൃഷിക്ക് ഒരു മാര്‍ഗരേഖ' എന്ന പുസ്തകം ക്ലബ്ബ് അംഗങ്ങള്‍ക്ക് നല്‍കി. അംബിക ബി സ്വാഗതവും രാധ. പി നന്ദിയും പറഞ്ഞു. ഉച്ചഭക്ഷണത്തിന്  വിളവെടുത്ത ചീരയും വെണ്ടയും കറിയായി ഉപയോഗിച്ചു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

നമുക്കും ആവും പച്ചക്കറി

Keywords : Agriculture, School, Students, Programme, Kasaragod, Kerala, Theruvath School. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia