city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലയിലെ കര്‍ഷകര്‍ക്ക് ജൈവ വളം സൗജന്യമായി ലഭ്യമാക്കണം: താലൂക്ക് വികസന സമിതി

ജില്ലയിലെ കര്‍ഷകര്‍ക്ക് ജൈവ വളം സൗജന്യമായി ലഭ്യമാക്കണം: താലൂക്ക് വികസന സമിതി
കാസര്‍കോട്: ജില്ലയിലെ മുഴുവന്‍ കര്‍ഷകര്‍ക്കും ജൈവ വളം സൗജന്യമായി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. സബ്‌സിഡി നിരക്കില്‍ കാലിവളം നല്‍കുന്നതിനും നടപടിയുണ്ടാകണം. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു

കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനത്തിനും കൃഷിയിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നതിനും ഇത്തരം നടപടികള്‍ സഹായകമാകും. കൃഷി വകുപ്പ് മുഖേന വിതരണം ചെയ്യുന്ന ജൈവ വളം ഗുണനിലവാരം കുറഞ്ഞതാണെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഒരു കമ്പനിയില്‍ നിന്നു മാത്രമാണ് കൃഷി വകുപ്പ് ഇപ്പോള്‍ ജൈവ വളം വാങ്ങുന്നത്. ഇതിന്റെ ഗുണ നിലവാരം സംബന്ധിച്ച് കര്‍ഷകര്‍ വളരെയധികം പരാതികള്‍ ഉന്നയിക്കുന്നതായി അംഗങ്ങള്‍ പറഞ്ഞു. ഈ സഹചര്യത്തില്‍ ഗുണനിലവാരമുളള ജൈവ വളം കൃഷി വകുപ്പ് മുഖേന വിതരണം ചെയ്യാന്‍ നടപടി വേണം. വന്യമൃഗങ്ങളുടെ ആക്രമണം മൂലം കൃഷി നശിച്ചവര്‍ക്ക് നഷ്ട പരിഹാരം ലഭ്യമാക്കാന്‍ കൃഷി വകുപ്പ് പ്രതേ്യക ശുപാര്‍ശ സര്‍ക്കാറിന് സമര്‍പ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കവുങ്ങ് കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം ലഭ്യമാക്കുന്നതിന് എത്രയും വേഗം നടപടി എടുക്കണം.

സ്‌കൂളുകളില്‍ അദ്ധ്യാപക ക്ഷാമം നേരിടുന്നുണ്ടെങ്കിലും അദ്ധ്യാപകരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാന്‍ നടപടി സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. എച്ച് എസ് എ ഫിസിക്കല്‍ സയന്‍സിലെ മുഴുവന്‍ തസ്തികകളും പി എസ് സി വഴി നികത്തിയിട്ടുണ്ട്. പി എസ് സി ലിസ്റ്റില്ലെങ്കില്‍ അദ്ധ്യാപകരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിക്കാന്‍ നടപടി വേണമെന്ന് യോഗം ആവശ്യപ്പെട്ടു.

വിവിധ പഞ്ചായത്തുകളില്‍ റോഡിനിരുവശത്തുമുളള ഗതാഗത തടസ്സമുണ്ടാക്കുന്ന മരച്ചില്ലകള്‍ മുറിച്ചുമാറ്റുന്നതിന് അധികൃതര്‍ മുന്‍കൈയ്യെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. റോഡിനിരുവശങ്ങളിലുമുളള ഓടകള്‍ വൃത്തിയാക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ഫണ്ടനുവദിച്ചിട്ടുണ്ട്. എന്നാല്‍ പ്രവൃത്തി നടപ്പാക്കുന്നതില്‍ അധികൃതര്‍ കാലതാമസം വരുത്തുന്നതായി യോഗം കുറ്റപ്പെടുത്തി. ജില്ലാ കളക്ടറുടെ നിരോധന ഉത്തരവിന് ശേഷം റോഡരികില്‍ മാലിന്യം നിക്ഷേപിക്കുന്ന പ്രവണത കുറഞ്ഞിട്ടുണ്ട്.

ജില്ലയില്‍ ഫോറസ്റ്റ് ഡിവിഷന്‍ സ്ഥാപിക്കാന്‍ നടപടി വേണമെന്ന് യോഗം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ഡി എഫ് ഒ തസ്തിക ജില്ലയില്‍ അനുവദിച്ചിട്ടില്ലാത്തതിനാല്‍ വനം വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി അംഗങ്ങള്‍ പറഞ്ഞു. താലൂക്കിലെ വിവിധ സ്ഥലങ്ങളിലേക്ക് കെ എസ് ആര്‍ ടി സി ബസ് അനുവദിക്കണമെന്ന ആവശ്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കെ എസ് ആര്‍ ടി സി അധികൃതര്‍ അറിയിച്ചു.

യോഗത്തില്‍ എ ഡി എം. എച്ച് ദിനേശന്‍, തഹസില്‍ദാര്‍ പി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗം ഫരീദ സക്കീര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ മുംതാസ് ഷുക്കൂര്‍, ആയിഷത്ത് താഹിറ, പി എച്ച് റംല, ജെ എസ് സോമശേഖര, ആയിഷ സഹദുളള, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ആമു മുളിയാര്‍, എം കുഞ്ഞമ്പു നമ്പ്യാര്‍, ഇ കെ നായര്‍, എസ് എം എ തങ്ങള്‍, കുട്ട്യാനം അഹമ്മദ് കുഞ്ഞി, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Keywords: Kasaragod, N.A Nellikunn, Farmers, ജൈവ വളം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia