ജി.എച്ച്.എസ്.എസില്‍ കാസര്‍കോട് നഗരസഭ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു
Sep 5, 2015, 09:00 IST
കാസര്‍കോട്: (www.kasargodvartha.com 05/09/2015) കാസര്‍കോട് നഗരസഭ, കൃഷിഭവന് ആഭിമുഖ്യത്തില്‍ വിഷമുക്തമായ പച്ചക്കറി സ്വയം ഉത്പാദിപ്പിക്കുന്നതിന്റെ പ്രചരണാര്‍ത്ഥം സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായുള്ള വിത്തു പാക്കറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കുട്ടികള്‍ക്ക് നല്‍കിക്കൊണ്ട് നഗരസഭാ വികസന സ്ഥിരം സമിതി ചെയര്മാന് അബ്ബാസ് ബീഗം നിര്‍വഹിച്ചു.
എ.എസ് മുഹമ്മദ്കുഞ്ഞിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ എങ്ങനെ ജൈവവളം ഉപയോഗിച്ച് സ്വന്തമായി അടുക്കളത്തോട്ടം ഉണ്ടാക്കാമെന്നത് നഗരസഭാ കൃഷി ഫീല്‍ഡ് ഓഫീസര്‍ എ.വി ലീല, വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി. പി.കെ സുരേഷന്‍ പ്രസംഗിച്ചു.
ഹെഡ്മിസ്ട്രസ് അനിതാ ഭായ് സ്വാഗതവും ഇക്കോ ക്ലബ് കണ്‍വീനര്‍ തങ്കമണി ടീച്ചര്‍ നന്ദിയും പറഞ്ഞു.
Keywords : Kasaragod, School, Education, Agriculture, Inauguration, Teacher, Municipality, Seed.
ഹെഡ്മിസ്ട്രസ് അനിതാ ഭായ് സ്വാഗതവും ഇക്കോ ക്ലബ് കണ്‍വീനര്‍ തങ്കമണി ടീച്ചര്‍ നന്ദിയും പറഞ്ഞു.
Keywords : Kasaragod, School, Education, Agriculture, Inauguration, Teacher, Municipality, Seed.