ചാണകവളം പൈപ്പിലൂടെ കൃഷിഭൂമിയിലെത്തിക്കാം
Dec 21, 2011, 07:30 IST
കാസര്‍കോട്: കര്‍ഷകര്‍ക്ക് തൊഴുത്തിലെ ചാണകവളം പൈപ്പിലൂടെ കൃഷിഇടങ്ങളില്‍ എത്തിക്കാം. നൂതനമായ ഈ വിദ്യ കര്‍ഷകന്‍ ഏത്തടുക്ക സുബ്രമണ്യഭട്ട് സി പി സി ആര്‍ ഐ സംഘടിപ്പിക്കുന്ന കര്‍ഷക മുഖാമുഖത്തില്‍ വിശദീകരിക്കും. ഡിസംബര്‍ 29 നാണ് കര്‍ഷക മുഖാമുഖം. തൊഴുത്തിലെ ചാണകം, വൈക്കോല്‍, ഗോമൂത്രം എന്നിവ ഏറ്റവും ഫലപ്രദമായി ലളിതമായ മാര്‍ഗ്ഗത്തിലൂടെ കൃഷി ഭൂമിയില്‍ എത്തിക്കുന്ന രീതിയെക്കുറിച്ച് മുഖാമുഖം പരിപാടിയില്‍ കര്‍ഷകര്‍ക്ക് അറിവ് നല്‍കും. തൊഴിലാളികളുടെ സഹായമില്ലാതെ തന്നെ ഇത്തരത്തില്‍ വളം കൃഷി ഭൂമിയില്‍ എത്തും.
Keywords: Agriculture, Kasaragod