city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൃഷി യന്ത്രങ്ങളുടെ പ്രദര്‍ശനവും പരിശീലനവും സംഘടിപ്പിച്ചു

കൃഷി യന്ത്രങ്ങളുടെ പ്രദര്‍ശനവും പരിശീലനവും സംഘടിപ്പിച്ചു
കാസര്‍കോട്: കൃഷിവകുപ്പ് എഞ്ചിനീയറിംഗ് വിഭാഗത്തിന്റെയും കാസര്‍കോട് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കൃഷി യന്ത്രങ്ങളുടെ പ്രദര്‍ശനവും പരിശീലനവും സംഘടിപ്പിച്ചു. നെല്‍കൃഷിക്ക് ആവശ്യമായ വിവിധ യന്ത്രങ്ങളാണു പ്രദര്‍ശനത്തിലുണ്ടായിരുന്നത്. കൂടാതെ കര നെല്‍കൃഷിക്കു അന്യോ­ജ്യമായ യന്ത്രങ്ങളും കര്‍ഷകര്‍ക്കു പരിചയപ്പെടുത്തി.

യന്ത്രങ്ങളുടെ പ്രദര്‍ശനവും ഇതു പ്രവര്‍ത്തിപ്പിക്കുന്നതിനു കര്‍ഷകര്‍ക്കുള്ള പരിശീലനവും കുമ്പള പഞ്ചായത്തിലെ തരിശായിക്കിടന്ന ആരിക്കാടി നെല്ലുല്‍പാദക സമിതിയുടെ പാടശേഖരത്തിലാണു നടന്നത്. ആരിക്കാടിയിലെ കര്‍ഷകരായ ദാമോദരന്‍, രുഗ്മാകര ഷെട്ടി, ബാബു, ബാബണ്ണ, റഷീദ് കലന്തര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കര്‍ഷകര്‍ക്കു നടന്നുകൊണ്ടു പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന യന്ത്രവും ഓടിച്ചുകൊണ്ടു പ്രവര്‍ത്തിപ്പിക്കുന്ന യന്ത്രവുമാണ്‌ പ്രത്യേ കം തയാറാക്കിയ പായ ഞാറ്റടി ഉപയോഗിച്ചു പരിചയപ്പെടുത്തിയത്. ഈ യന്ത്രങ്ങള്‍ കൊണ്ടു ഒരു മണിക്കൂറിനുള്ളില്‍ അര ഏക്കര്‍ സ്ഥലത്തു നടീല്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചു.

ഒരു മണിക്കൂറില്‍ ഒരടി വീതിയിലും മൂന്നടി ആഴത്തിലും 350 ഓളം കുഴികളെടുക്കാന്‍ സാധിക്കുന്ന ട്രാക്ടറില്‍ ഘടിപ്പിച്ച കുഴിയെടുക്കല്‍ യന്ത്രം, മിനി ട്രാക്ടറുകള്‍, പവര്‍ സ്‌പ്രേയര്‍, ചെറുകിട കൃഷിയിടങ്ങളില്‍ ഉപയോഗിക്കാവുന്ന കളവെട്ടുയന്ത്രം, ഗാര്‍ഡന്‍ ട്രില്ലര്‍ എന്നിവരാണു കര്‍ഷകരെ കൂടുതല്‍ ആകര്‍ഷിച്ചത്.

മുളപ്പിച്ച നെല്‍വിത്ത് ഉപയോ­ഗിച്ച്‌ വിത്തിടുന്ന യന്ത്രം, നടന്നുകൊണ്ടു പ്രവര്‍ത്തിപ്പിക്കുന്ന കൊയ്ത്ത് യന്ത്രം, നെല്‍വയലില്‍ കളപറിക്കുന്ന യന്ത്രം, തെങ്ങുകയറ്റ യന്ത്രം എന്നിവയും പ്രദര്‍ശനത്തിന്റെ ഭാഗമായി സജ്ജീകരിച്ചിരുന്നു. കര്‍ഷകരെല്ലാം യന്ത്രങ്ങള്‍ സ്വയം പ്രവര്‍ത്തിപ്പിച്ചു നോക്കാന്‍ ഉത്സാഹം കാണിച്ചു.

കുമ്പള പഞ്ചായത്ത് പ്രസിഡന്റ് പി.എച്ച്. റംല ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഓമന രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ചുനാഥ ആള്‍വ, ബ്ലോക്ക് പഞ്ചായത്തംഗം എ.കെ. ഹാരിസ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നസീമ, പഞ്ചായത്തംഗങ്ങള്‍ ബി.എ. റഹ്മാന്‍, ഇബ്രാഹിം മൊഗര്‍, കൃഷി വിജ്ഞാന കേന്ദ്രം കോ-ഓര്‍ഡിനേറ്റര്‍ ഡോ.ടി.എസ്. മനോജ്കുമാര്‍, കൃഷി അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ടി. അഹ്മദ്‌ കബീര്‍ എന്നിവര്‍ പ്രസംഗിച്ചു. കെവികെയിലെ സബ്ജക്ട് മാറ്റര്‍ സ്‌പെഷ്യലിസ്റ്റുകളായ കെ. മണികണ്ഠന്‍, ജയശ്രീ എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Agriculture, Equipments, Training, Exhibition, Programme, Conducts, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia