കാര്‍ഷിക യന്ത്ര പരിശീലനം
Nov 2, 2011, 15:34 IST
കാസര്‍കോട്: കൃഷി വകുപ്പ് ഭക്ഷ്യ സുരക്ഷാ പദ്ധതി പ്രകാരം കാര്‍ഷിക യന്ത്രങ്ങളുടെയും ഉപകരണങ്ങളുടേയും ഉപയോഗം സംബന്ധിച്ച് നവംബര്‍ മൂന്നാം വാരത്തില്‍ ആരംഭിക്കുന്ന പരിശീലനത്തിന് കര്‍ഷകരില്‍ നിന്നും ഫാം തൊഴിലാളികളില്‍ നിന്നും തൊഴില്‍ രഹിതരായ യുവാക്കളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യത എട്ടാം ക്ലാസ്. പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കും തൊഴില്‍ രഹിതരായ ചെറുപ്പക്കാര്‍ക്കും മുന്‍ഗണന ലഭിക്കും. പങ്കെടുക്കുന്നവര്‍ക്ക് സ്റ്റൈപ്പന്റ് നല്‍കുന്നതാണ്. അപേക്ഷകര്‍ നവംബര്‍ 7 നകം കാസര്‍കോട് കറന്തക്കാട്ടുളള കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍ 04994 225570.
Keywords: Training, Kasaragod, Agriculture