കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍; കര്‍ഷക സംഘം നേതാക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി
Nov 3, 2011, 22:12 IST
കാസര്‍കോട്: ജില്ലയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങളും കാര്‍ഷിക രംഗത്തെ പ്രതിസന്ധി പരിഹാരനിര്‍ദ്ദേശങ്ങളുമായി സ്വതന്ത്ര കര്‍ഷക സംഘം, കര്‍ഷക കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കൃഷി മന്ത്രി കെ.പി. മോഹനന്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി. കാസര്‍കോട് ജില്ലയില്‍ പ്രഖ്യാപിച്ച അടക്കാ കര്‍ഷകര്‍ക്കുള്ള പാക്കേജ് ഉടന്‍ വിതരണം ചെയ്യണം. എന്‍ഡോസള്‍ഫാന്‍ ദുരന്ത ഭൂമിയായ കാസര്‍കോട് ജില്ലക്ക് പ്രത്യേക പരിഗണന നല്‍കി കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണം. കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ അനുവദിക്കണം എന്നീ ആവശ്യങ്ങള്‍ നിവേദനത്തില്‍ ഉന്നയിച്ചു. എം.എല്‍.എ.മാരായ സി. മോയിന്‍കുട്ടി, എന്‍.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുല്‍ റസാഖ്, കര്‍ഷക സംഘം നേതാക്കളായ എം.എസ്. മുഹമ്മദ്കുഞ്ഞി, കുഞ്ഞാമദ് പുഞ്ചാവി, കല്ലഗ ചന്ദ്രശേഖര റാവു, എം. കുഞ്ഞമ്പു നമ്പ്യാര്‍, അബ്ബാസലി ബെള്ളൂര്‍ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.
Keywords: Kasaragod, Ooman Chandy, Minister, K.P Mohan, Agriculture