കാര്‍ഷിക കാഴ്ച്ചയുടെ കൗതുകമൊരുക്കി ജൈവം
May 26, 2014, 16:30 IST
മണ്ണില്‍ പണിയെടുത്ത് പൊന്ന് വിളയിക്കുന്ന കര്‍ഷകന്റെ കരവിരുതുകള്‍ തെളിയിക്കുന്ന ഈ പ്രദര്‍ശനം ഒരേസമയം കൗതുകവും അറിവും പകരുന്നു. പുതുതലമുറയ്ക്ക് അന്യം നിന്നു കൊണ്ടിരിക്കുന്ന നാടന്‍ നെല്‍വിത്തിനങ്ങള്‍ മുതല്‍ വ്യത്യസ്തയിനത്തിലുള്ള കപ്പയും അടക്കയുമൊക്കെ പ്രദര്‍ശനത്തിലെ ആകര്‍ഷക ഘടകങ്ങളാണ്.
നാടന്‍ നെല്‍വിത്തിനങ്ങളായ മുണ്ടകന്‍, ചിറ്റേനി, ആയിരംമേനി, തൊണ്ണൂറാന്‍ തവളക്കണ്ണന്‍ തുടങ്ങി നെല്‍വിത്തിനങ്ങളുടെ ഒരു ശേഖരം തന്നെയുണ്ട് പ്രദര്‍ശനത്തില്‍. ഔഷധമൂല്യമുള്ള കറുത്ത ഞവര, വെളുത്ത ഞവര തുടങ്ങി ഞവരയുടെ വ്യത്യസ്തയിനങ്ങള്‍. ഭീമന്‍ കാച്ചിലും ചേനയും വിവിധയിനം വാഴക്കുലകളുടെ നീണ്ട നിരയടക്കം ആരെയും അത്ഭുതപ്പെടുത്തുന്ന വിളകളുടെ പ്രദര്‍ശനം മേളയെ മികവുറ്റതാക്കുന്നു.
ഞാലിപ്പൂവന്‍, ക്വിന്റല്‍, കദളി, ബത്തീസ, പൂവന്‍, ചുണ്ടില്ലാക്കണ്ണന്‍, റോബസ്റ്റ തുടങ്ങി വിവിധയിനം വാഴക്കുലകള്‍ പ്രദര്‍ശനത്തിനുണ്ട്. മത്തന്‍, കുമ്പളം, കൈതച്ചക്ക, റമ്പൂട്ടാന്‍, പുലാസന്‍, നാട്ടു മങ്ങ മുതല്‍വ്യത്യസ്തയിനത്തിലുള്ള മാങ്ങകള്‍, ഔഷധച്ചെടിയായ നോനി എന്നിവയും പ്രദര്‍ശനത്തിനുണ്ട്. മികച്ച കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മധൂര്‍ പഞ്ചായത്ത് പഴയകാല കാര്‍ഷിക ഉപകരണങ്ങളെയാണ് മേളയില്‍ പരിചയപ്പെടുത്തിയത്. പ്രദേശത്തെ നിരവധി കര്‍ഷകരില്‍ നിന്നും ശേഖരിച്ച പഴയകാല ഉപകരണങ്ങളായ നെല്ല്മൂട, പണപ്പെട്ടി, ഏത്താംകൊട്ട, മുളംകുറ്റി, ധാന്യപ്പെട്ടി, വെള്ളിക്കോല്‍, മരത്തവി, റാന്തല്‍ എന്നിവയെല്ലാം പുതുതലമുറയ്ക്ക് അറിവു പകര്‍ന്നു നല്‍കുന്നതായിരുന്നു.
കൃഷിവിജ്ഞാന്‍ കേന്ദ്ര, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍, സി.പി.സി.ആര്‍.ഐ തുടങ്ങി വിവിധ വകുപ്പുകളുടെ 13 ലധികം വിപണന സ്റ്റാളുകളും ഇവിടെ സജീവം. മേള 28 ന് സമാപിക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Minister, Minister K.P Mohan, Kerala, Agriculture, Expo, Inauguration.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067