കാട്ടുപന്നിയുടെ ആക്രമണത്തില്‍ നെല്‍കൃഷി നശിച്ചു
Oct 4, 2011, 18:32 IST
പടുപ്പ്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ നെല്‍കൃഷി നശിച്ചു. നെച്ചിപ്പടുപ്പ് തവനം ശങ്കരംപാടി പാടശേഖര സമിതിയുടെ പാടങ്ങളിലാണ് കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍ നെല്‍കൃഷി വ്യാപകമായി നശിച്ചത്. കൊയ്യാറായ മൂന്നേക്കറോളം കൃഷിയാണ് നശിപ്പിച്ചത്. ആര്‍ ബാലകൃഷ്ണന്‍, അനില്‍കുമാര്‍, രഘുനാഥ്, ചോയിച്ചി, നാരായണന്‍, ബാലകൃഷ്ണന്‍, കെ കെ ബാലകൃഷ്ണന്‍ നമ്പ്യാര്‍, എം എന്‍ വിനോദ് എന്നിവരുടെ ഉടമസ്ഥതയിലുള്ള നെല്‍കൃഷിയാണ് നശിച്ചത്.
കാട്ടുപന്നിയുടെയും കാട്ടിയുടെയും ആക്രമണം ഈ ഭാഗങ്ങളില്‍ പതിവാണ്. എല്ലാ വര്‍ഷവും ഇവ കാര്‍ഷിക വിളകള്‍ നശിപ്പിക്കാറുണ്ട്. വിളകള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാന്‍ സര്‍ക്കാര്‍ അനുമതിയുണ്ടെങ്കിലും തോക്ക് ലൈസന്‍സ് പുതുക്കി നല്‍കാത്തതിനാല്‍ കാട്ടുമൃഗങ്ങളെ തുരത്താന്‍ കഴിയുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. അധികൃതര്‍ കര്‍ശന നടപടിയെടുക്കുന്നില്ലെങ്കില്‍ കൃഷി തന്നെ ഉപേക്ഷിക്കാനുള്ള ഒരുക്കത്തിലാണ് കര്‍ഷകര്‍. കൃഷി ഓഫീസര്‍ പി പളനി കൃഷിയിടം സന്ദര്‍ശിച്ചു.

Keywords: Padupp, Pig, Agriculture, Farmer, Animal.