കാട്ടുതീ പടര്‍ന്ന് 30 ഏക്കര്‍ കൃഷി കത്തിനശിച്ചു
Feb 14, 2019, 11:00 IST
രാജപുരം: (www.kasargodvartha.com 14.02.2019) കാട്ടുതീ പടര്‍ന്ന് 30 ഏക്കറോളം കൃഷി കത്തിനശിച്ചു. പാണത്തൂര്‍-കല്ലപ്പള്ളി റോഡില്‍ പരിയാരം തട്ടിലാണ് തീപിടുത്തമുണ്ടായത്. സ്വകാര്യ വ്യക്തികളുടെ 30 ഏക്കറോളം സ്ഥലത്തെ കൃഷികളും, പ്ലാന്റേഷന്‍ കോര്‍പറേഷന്റെ അഞ്ച് ഏക്കര്‍ കശുമാവ് തോട്ടവുമാണ് കത്തിനശിച്ചത്. പരിയാരത്തെ ഷൈജു, ദേവസ്യ, പനത്തടിയിലെ മോഹനന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് തോട്ടം.
ബുധനാഴ്ച വൈകിട്ടാണ് സംഭവം. വിവരമറിഞ്ഞ് കുറ്റിക്കോലില്‍ നിന്നും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. പനത്തടി പഞ്ചായത്തംഗം വി ആര്‍ ബിജുവിന്റെ നേതൃത്വത്തില്‍ ചുമട്ടു തൊഴിലാളികള്‍, നാട്ടുകാര്‍, പ്ലാന്റേഷന്‍ തൊഴിലാളികള്‍ എന്നിവര്‍ ചേര്‍ന്ന് തീയണക്കാന്‍ ശ്രമിച്ചതിനാല്‍ കൂടുതല്‍ ഭാഗത്തേക്ക് തീ പടരുന്നത് ഒഴിവായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Fire in Pariyaramthattu, Rajapuram, Kasaragod, News, Kerala, fire, Burnt, fire force, Farming, Agriculture.