കാട്ടിപ്പാറയിലും പരിസര പ്രദേശങ്ങളിലും കാര്‍ഷിക വിളകള്‍ക്ക് കാട്ടാന ഭീഷണിയാകുന്നു
Oct 27, 2011, 19:49 IST
കാട്ടിപ്പാറ: കാട്ടിപ്പാറയിലും പരിസര പ്രദേശങ്ങളിലും കാര്‍ഷിക വിളകള്‍ക്ക് കാട്ടാന ഭീഷണിയാകുന്നു. ആറിലേറെ ആനകളാണ് കഴിഞ്ഞ ദിവസം നാട്ടിലിറങ്ങി കൃഷി നശിപ്പിച്ചത്. കാട്ടിപ്പാറ, മലാങ്കടപ്പ്, തീര്‍ത്ഥക്കര പ്രദേശങ്ങളിലെ നിരവധി പേരുടെ കൃഷി നശിപ്പിച്ചു. എം ഗംഗാധരന്റെ കവുങ്ങിന്‍ തോട്ടത്തിലെ വാഴകള്‍ പൂര്‍ണമായും നശിപ്പിച്ചു. ഈ പ്രദേശങ്ങളില്‍ കാട്ടാന ഭീഷണി ജനജീവിതത്തിനും വെല്ലുവിളിയാകുകയാണ്. കഴിഞ്ഞ വര്‍ഷം കാട്ടാനയും കാട്ടുപോത്തും നിരവധി പേരുടെ കാര്‍ഷിക വിളകള്‍ നശിപ്പിച്ചിരുന്നു. വീടിന് സമീപം നിര്‍ത്തിയിട്ടിരുന്ന മോട്ടോര്‍ ബൈക്ക് ഉള്‍പ്പെടെ കാട്ടുമൃഗങ്ങള്‍ നശിപ്പിച്ചിരുന്നു.
കാട്ടാന കൃഷി നശിപ്പിച്ച പ്രദേശങ്ങള്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ, മുന്‍ എംഎല്‍എ പി രാഘവന്‍, പി ഗോപിനാഥന്‍, എം ഗോപാലന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
കാട്ടാന കൃഷി നശിപ്പിച്ച പ്രദേശങ്ങള്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ, മുന്‍ എംഎല്‍എ പി രാഘവന്‍, പി ഗോപിനാഥന്‍, എം ഗോപാലന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
Keywords: Kattipara, Elephant, Agriculture, Kasaragod, കാട്ടിപ്പാറ