city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കര്‍ഷക മുഖാമുഖത്തില്‍ പരിസ്ഥിതിക്ക് അനുയോജ്യമായ കൃഷി രീതികള്‍

കര്‍ഷക മുഖാമുഖത്തില്‍ പരിസ്ഥിതിക്ക് അനുയോജ്യമായ കൃഷി രീതികള്‍
കാസര്‍കോട്: സി പി സി ആര്‍ ഐ കൃഷി വിജ്ഞാന കേന്ദ്രവും നബാര്‍ഡും ചേര്‍ന്ന് ഈ മാസം മുപ്പതിന് നടത്തുന്ന മുഖാമുഖം പരിപാടിയില്‍ പരിസ്ഥിതിക്കനുയോജ്യമായ കൃഷി രീതികള്‍ എന്ന വിഷയം ചര്‍ച്ചചെയ്യും. ഉപ്പുരസമുളള മണ്ണില്‍ ഫലപ്രദമായ രീതിയില്‍ കമ്പോസ്റ്റ് നിര്‍മ്മാണത്തിന് ഉപയോഗിക്കാവുന്നയിനം മണ്ണിരകള്‍, കശുമാവിന്‍ തോട്ടങ്ങളിലെ പ്രധാന കീടമായ തേയിലക്കൊതുകിന്റെ ജൈവീക നിയന്ത്രണത്തിന് ഉറുമ്പുകള്‍ എന്നീ വിഷയങ്ങളും അവതരിപ്പിക്കും. ഉദുമ സ്വദേശി പി വി ദിവാകരന്‍, കണ്ണൂര്‍ സ്വദേശി എന്‍ വാസന്‍ എന്നീ കര്‍ഷക ശാസ്ത്രജ്ഞര്‍ മുഖാമുഖം പരിപാടി നയിക്കും.

പി വി ദിവാകരന്‍ ഉരുത്തിരിച്ചെടുത്ത മണ്ണിരയിനം ഉപ്പുരസത്തെ ചെറുക്കുന്നതായതിനാല്‍ തീരപ്രദേശങ്ങളിലും മറ്റും ഇവ വളരെ പ്രയോജനം ചെയ്യും. സാധാരണയായി കമ്പോസ്റ്റ് നിര്‍മ്മാണത്തിനുപയോഗിക്കുന്ന ആഫ്രിക്കന്‍ മണ്ണിരകളും കാസര്‍കോട് ജില്ലയിലെ തീരപ്രദേശങ്ങളില്‍ സ്വാഭാവികമായി കണ്ടുവരുന്ന മണ്ണിരകളും ചേര്‍ന്നുണ്ടായ സങ്കരയിനം മണ്ണിരകളാണിവയെന്ന് ദിവാകരന്‍ പറയുന്നു.

കശുമാവിന്‍ തോട്ടങ്ങളിലെ പ്രധാന കീടമായ തേയിലക്കൊതുകിനെ നിയന്ത്രിക്കാന്‍ നീറ് എന്ന സാധാരാണയായി പറയുന്ന ചുവന്ന ഉറുമ്പുകളെ വളരെ ഫലപ്രദമായി ഉപയോഗിക്കാമെന്ന കണ്ടെത്തലാണ് വാസന്‍ നടത്തിയത്.കീടത്തിന്റെ എല്ലാ ദശകളേയും ഈ ഉറുമ്പുകള്‍ ആക്രമിക്കുമെന്നതിനാല്‍ സമ്പൂര്‍ണ്ണ നിയന്ത്രണം സാദ്ധ്യമാണെന്ന് വാസന്‍ പറയുന്നു. രാസകീടനാശിനികളുടെ ഉപയോഗത്തിന്മേല്‍ കര്‍ശന നിയന്ത്രണം നിലവിലുളള കാസര്‍കോട് പോലുളള ജില്ലകളില്‍ ഇത് ഏറെ ഉപയോഗപ്രദമാവും. കര്‍ഷകര്‍ക്കായുളള നബാര്‍ഡിന്റെയും ബാങ്കുകളുടെയും കാര്‍ഷിക വായ്പ പദ്ധതികളും സേവനങ്ങളും എന്ന വിഷയത്തെക്കുറിച്ചും ശില്‍പ്പശാലയില്‍ പ്രതിപാദിക്കും. ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളള കര്‍ഷകര്‍ രാവിലെ 9.30 ന് സി പി സി ആര്‍ ഐ യില്‍ എത്തി പേര് രജിസ്റ്റര്‍ ചെയ്യണം.

Keywords: kasaragod, CPCRI, Agriculture

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia