city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒരു നാടന്‍ പശു ഉണ്ടെങ്കില്‍ 30 ഏക്കര്‍ വരെ കൃഷി ചെയ്യാം

ഒരു നാടന്‍ പശു ഉണ്ടെങ്കില്‍ 30 ഏക്കര്‍ വരെ കൃഷി ചെയ്യാം
കാസര്‍കോട്: ഒരു നാടന്‍ പശു ഉണ്ടെങ്കില്‍ 30 ഏക്കര്‍ വരെ കൃഷി ചെയ്യാം, എന്ന സന്ദേശം സാധാരണ കര്‍ഷകരില്‍ എത്തിക്കാന്‍ പ്രശസ്ത ജൈവ കൃഷി ഗവേഷകനും, ചെലവില്ലാ പ്രകൃതി കൃഷി രീതിയുടെ ഉപജ്ഞാതവുമായ മഹാരാഷ്ട്ര രത്‌നഗിരിയിലെ സുഭാഷ് പലേക്കര്‍ കാസര്‍കോട്ട് എത്തുന്നു. എന്‍ഡോസള്‍ഫാന്‍ ഭീകരത മൂലം ദുരിതത്തിലാഴ്ന്ന കാസര്‍കോട് ജില്ലയില്‍ ജൈവ കൃഷി പുനരുജ്ജീവിപ്പിക്കുന്ന പ്രായോഗിക മാര്‍ഗ്ഗങ്ങള്‍ കര്‍ഷകര്‍ക്ക് പകര്‍ന്നു നല്‍കുക എന്നതാണ് പലേക്കരുടെ സന്ദര്‍ശന ലക്ഷ്യം.

ജില്ലയിലെ ആയിരം കര്‍ഷകര്‍ക്ക് ജൈവകൃഷി രീതിയില്‍ സമഗ്രമായ അറിവും പരിശീലനവും നല്‍കാന്‍ ഡിസംബര്‍ 27 മുതല്‍ 31 വരെ കാസര്‍കോട് മുരളീ മുകുന്ദ് ഓഡിറ്റോറിയത്തില്‍ ഒരു കര്‍ഷക പരിശീലന ക്യാമ്പ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ക്യാമ്പില്‍ പലേക്കറാണ് കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുന്നത്. ഈ പരിശീലന പരിപാടിക്ക് സര്‍ക്കാര്‍ വകുപ്പുകളുടെയും ബാങ്കുകളുടെയും സഹകരണം ഉറപ്പുവരുത്തുമെന്ന് സംസ്ഥാനത്ത് ജൈവ-പ്രകൃതി കൃഷി പ്രചാരകനും, പരിസ്ഥിതി പ്രവര്‍ത്തകനുമായ വടകര സിദ്ധാശ്രമം കൃഷി ഉപദേഷ്ടാവ് എ മോഹന്‍ കുമാര്‍ അറിയിച്ചു. ജില്ലയില്‍ നടത്തുന്ന പരിശീലന പരിപാടിയുടെ ആശയം അദ്ദേഹം ജില്ലാതല ബാങ്കിംഗ് അവലോകന യോഗത്തില്‍ അവതരിപ്പിച്ചു.

ജൈവ കൃഷി ഉപജ്ഞാതാവായ സുഭാഷ് പലേക്കര്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 40 ലക്ഷം ജൈവ കര്‍ഷകരുടെ മാര്‍ഗ്ഗദര്‍ശി കൂടിയാണ്. സാമൂഹ്യ സേവനത്തിന് കര്‍ണ്ണാടക സര്‍ക്കാര്‍ നല്‍കുന്ന പ്രശസ്ത ബസവശ്രീ അവാര്‍ഡ് ജേതാവ് കൂടിയാണ് അദ്ദേഹം. രാസവളങ്ങളോ, കീടനാശിനികളോ ഇല്ലാതെ ഉഴുതുമറിക്കലോ, ഭീമമായ ജലസേചനമോ ഇല്ലാതെ, വളരെകുറച്ചു മനുഷ്യ അദ്ധ്വാനം കൊണ്ട് നാടന്‍ പശുവിന്റെ ചാണകവും, മൂത്രവും ഉപയോഗിച്ചു ഏറ്റവും ചെറിയ ഉല്‍പ്പാദന ചെലവില്‍ ഉയര്‍ന്ന വിളവ് ലഭ്യമാക്കുന്ന ചെലവില്ലാ - പ്രകൃതി കൃഷി രീതികളാണ് പലേക്കറുടേത്.

രോഗരഹിതമായ ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ ജൈവ - പ്രകൃതി കൃഷി രീതി അവലംബിച്ചേ തീരൂ. എന്‍ഡോസള്‍ഫാന്‍ തളിച്ച പ്രദേശത്തുളളവര്‍ക്കുളള എല്ലാ ദുരിതങ്ങളും എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചു ചെയ്ത കൃഷി ഉല്‍പ്പന്നങ്ങള്‍ ഭക്ഷിക്കുന്നവര്‍ക്കും ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നും കറിവേപ്പില, കാരറ്റ്, കാബേജ്, കോളിഫ്‌ലവര്‍, പാവക്ക തുടങ്ങി എല്ലാ പച്ചക്കറികളും എന്‍ഡോസള്‍ഫാന്‍ കീടനാശിനിയില്‍ മുക്കിഎടുത്താണ് നമ്മുടെ സംസ്ഥാനത്ത് വില്‍പ്പനയ്ക്ക് എത്തുന്നത്. ഇത്തരം പഴം, പച്ചക്കറികള്‍ ഭക്ഷിച്ചതുമൂലമാണ് കേരളത്തില്‍ പ്രമേഹവും, കാന്‍സറും, വൃക്കരോഗങ്ങളും, ഹൃദയ സംബന്ധമായ അസുഖങ്ങളും വ്യാപകമായതെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ മോഹന്‍ കുമാര്‍ പറഞ്ഞു. വിദേശി ജനുസ്സില്‍പെട്ട പശുവിന്‍ പാല്‍ പ്രമേഹത്തിന് കാരണമാവുന്നു. എന്നാല്‍ നാടന്‍ പശുവിന്‍ പാലിന് പ്രമേഹത്തെ അകറ്റുന്ന ഗുണങ്ങളുണ്ട്. കാസര്‍കോട് കുറിയ ഇനം പശുവിന്‍ പാല്‍ ശരീരത്തിന് ഏറ്റവും ഗുണകരമാണെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

Keywords: Kasaragod, Cow, Agriculture, Farmers.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia