city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എല്‍.ഐ.സി ഏജന്റില്‍ നിന്ന് അബ്ബാസ് കൃഷി ഭൂമിയിലേക്ക്

മൊഗ്രാല്‍: (www.kasargodvartha.com 03/04/2015) കൃഷിയോട് കമ്പം തുടങ്ങിയത് മുതല്‍ മൊഗ്രാല്‍ മീലാദ് നഗറിലെ അബ്ബാസിന് വിശ്രമമില്ല. കുറ്റിമല്ലിക കൃഷിയാണ് ആദ്യം പരീക്ഷിച്ചത്. കര്‍ണാടക ഉഡുപ്പിയില്‍ നിന്നാണ് ചെടികള്‍ കൊണ്ടുവന്നത്. കൃഷി വിജയകരമായിരുന്നുവെങ്കിലും മല്ലികപ്പൂവ് നെയ്യാന്‍ ആളെകിട്ടാതെ വന്നത് ഈ കൃഷിയില്‍ നിന്നും പിന്തിരിപ്പിച്ചു.

പിന്നീട് പച്ചക്കറിയോടായി കമ്പം. ജനതാദള്‍ നേതാവ് സിദ്ദീഖലി മൊഗ്രാലിന്റെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കര്‍ സ്ഥലത്ത് വാഴ അടക്കമുള്ള കൃഷി ഇറക്കി ഒരു യുവ കര്‍ഷക വേഷത്തിലാണ് ഇപ്പോള്‍ അബ്ബാസ്. പച്ചക്കറികള്‍ക്ക് പുറമെ ഞാലിപ്പൂവന്‍, നേന്ത്രന്‍, റോബസ്റ്റ്, മൈസൂര്‍ എന്നീ ഇനങ്ങളിലുള്ള വാഴകളാണ് അബ്ബാസിന്റെ കൃഷിത്തോട്ടത്തിലുള്ളത്. www.kasargodvartha.com
പത്രങ്ങളില്‍ നിന്നും പുസ്തകങ്ങളില്‍ നിന്നും വായിച്ച അറിവുകളാണ് തന്നെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ കാരണമായതെന്ന് അബ്ബാസ് പറയുന്നു. ആവശ്യത്തിനുള്ള പച്ചക്കറികള്‍ ലഭ്യമായതോടെ വില്‍ക്കാന്‍ സാധിച്ചതും കൃഷിയോടുള്ള ആത്മവിശ്വാസം വര്‍ധിപ്പിച്ചു. കൃഷി ലാഭകരമായി കരുതുന്ന അബ്ബാസ് കൃഷിയെപ്പറ്റി കൂടുതല്‍ അറിവ് നേടുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. www.kasargodvartha.com

മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയാണ് പ്രധാനമായും കൃഷിയോടുള്ള താല്‍പര്യത്തിന് കാരണമായതെന്ന് അബ്ബാസ് പറയുന്നു. പച്ചക്കറി വിത്തുകള്‍ കൊണ്ട് വരുന്നതും മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നാണ്.

അബ്ബാസിന്റ വാഴ കൃഷിയെ കുമ്പള ഗ്രാമപഞ്ചായത്തിലെ കൃഷിഭവന്‍ മാതൃകാ പ്രദര്‍ശന തോട്ടങ്ങളിലൊന്നായി അംഗീകരിച്ചത് അബ്ബാസിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ്. ഇതിനിടയില്‍ തന്നെ കാസര്‍കോട് തോട്ടവിള ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച തേനീച്ച കൃഷി പരിശീലന പരിപാടിയില്‍ പങ്കെടുക്കുകയും അതിനുള്ള സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു. പരീക്ഷണാടിസ്ഥാനത്തില്‍ തേനുല്‍പാദനത്തിനായി അബ്ബാസിന്റെ കൃഷി തോട്ടത്തില്‍ തേനീച്ച കൃഷിക്കായുള്ള പ്രവര്‍ത്തനത്തിനും തുടക്കമിട്ടിട്ടുണ്ട്.

അബ്ബാസിന്റ വീട്ടുപറമ്പിലും ടെറസിലും വീട്ടാവശ്യത്തിനുള്ള വിവിധതരം പച്ചക്കറികളും ഉല്‍പാദിപ്പിക്കുന്നുണ്ട്. പച്ചക്കറി തൈകള്‍ ഗ്രോ ബാഗുകളിലാക്കി വില്‍പന നടത്തുന്നുമുണ്ട് അബ്ബാസ്. പച്ചക്കറി വിത്തുകള്‍, വിവിധതരം വാഴകള്‍ ആവശ്യപ്പെടുന്നവര്‍ക്ക് എത്തിച്ച് കൊടുക്കുകയും അതോടൊപ്പം കൃഷിയില്‍ താല്‍പര്യമുള്ളവര്‍ക്ക് ആവശ്യമുള്ള നിര്‍ദേശം നല്‍കി സഹായിക്കുകയും ചെയ്യുന്നു. ഉല്‍പാദിപ്പിക്കുന്ന വിഷം കലരാത്ത  നാടന്‍ പച്ചക്കറികള്‍ മൊഗ്രാല്‍ ടൗണില്‍ തന്നെ വില്‍പന നടത്തുന്നുണ്ട്. ഇതിനായി അബ്ബാസിന് അലി നാങ്കിയെന്ന ഒരു സഹായിയും കൂടെയുണ്ട്.

അന്യസംസ്ഥാനങ്ങളില്‍ നിന്ന് വിഷം കലര്‍ന്നതും ഗുണനിലവാരമില്ലാത്തതുമായ പച്ചക്കറികള്‍ തുച്ചമായ വിലക്ക് സംസ്ഥാനത്ത് വിറ്റഴിക്കുമ്പോള്‍ കൂടുതല്‍ മുതല്‍ മുടക്കി ചെയ്യുന്ന വിഷം കലരാത്ത നാടന്‍ പച്ചക്കറികള്‍ക്ക് നല്ല വിലകിട്ടാത്ത അവസ്ഥയുണ്ടാകുന്നത് കാര്‍ഷിക രംഗത്തുള്ള ചെറുകിട കര്‍ഷകര്‍ക്ക് തിരിച്ചടിയാണെന്ന് അബ്ബാസ് പറയുന്നു. കാസര്‍കോട് ജില്ലയെ ജൈവ പച്ചക്കറി ജില്ലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജില്ലയിലെ ഉദ്യോഗസ്ഥര്‍ ആത്മാര്‍ത്ഥമായി കര്‍ഷകരെ സഹായിക്കാന്‍ മുന്നോട്ട് വന്നാല്‍ കൃഷിയുല്‍പാദനം മെച്ചപ്പെടുത്താനും ജൈവ പച്ചക്കറി കൃഷി വിജയിപ്പിക്കാനും കഴിയുമെന്ന് അബ്ബാസ് വിശ്വസിക്കുന്നു.

കുമ്പള മഹാത്മാ കോളജിന്റെ സ്ഥാപകരിലൊരാള്‍ കൂടിയാണ് അബ്ബാസ്. ആറുവര്‍ഷക്കാലം കുമ്പള, മൊഗ്രാല്‍ പുത്തൂര്‍ എന്നിവിടങ്ങളില്‍ യൂണിവേഴ്‌സ് എന്ന പേരില്‍ പാരലല്‍ കോളജ് നടത്തിയിരുന്നു. ഇപ്പോള്‍ എല്‍.ഐ.സി ഏജന്റ് കൂടിയാണ് നാല്‍പതുകാരനായ അബ്ബാസ്. ഭാവിയില്‍ ജില്ലയില്‍ എല്ലാത്തരം വാഴകളുടെയും ഒരു നഴ്‌സറി സ്ഥാപിക്കണമെന്നാണ് അബ്ബാസിന്റെ ആഗ്രഹം. ഇതിനായുള്ള ശ്രമത്തിലാണ് ഇപ്പോള്‍ അബ്ബാസ്.

എല്‍.ഐ.സി ഏജന്റില്‍ നിന്ന് അബ്ബാസ് കൃഷി ഭൂമിയിലേക്ക്

എല്‍.ഐ.സി ഏജന്റില്‍ നിന്ന് അബ്ബാസ് കൃഷി ഭൂമിയിലേക്ക്
എല്‍.ഐ.സി ഏജന്റില്‍ നിന്ന് അബ്ബാസ് കൃഷി ഭൂമിയിലേക്ക്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  LIC, Agriculture, Mogral, Karnataka, Udupi, Kasaragod, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia