city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇടി മിന്നല്‍ നാശം വിതച്ചു, തളങ്കരയില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു

കാസര്‍കോട്: (www.kasargodvartha.com 04.05.2014) ശനിയാഴ്ച രാത്രിയുണ്ടായ ശക്തമായ ഇടിമിന്നലും മഴയും ജില്ലയുടെ പലഭാഗത്തും കനത്ത നാശനഷ്ടം വരുത്തി. മിന്നലില്‍ നിരവധി പേരുടെ ഗൃഹോപകരണങ്ങളും വീടുകളും നശിച്ചു. കാറ്റില്‍ പരക്കെ കൃഷി നാശവും ഉണ്ടായി.

തളങ്കര സിറാമിക്‌സ് റോഡില്‍ നാല് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. രണ്ട് പേര്‍ക്ക് മിന്നലേറ്റു. മുഹമ്മദ് കുഞ്ഞി-ഫാത്വിമ ദമ്പതികളുടെ മകന്‍ ഫസല്‍ മുഹമ്മദ് (30), റംഷീന (20), എന്നിവര്‍ക്ക് മിന്നലില്‍ പരിക്കേറ്റു. ഫസല്‍ മുഹമ്മദിന് കാലിനും റംഷീനക്ക് കണ്ണിനുമാണ് പരിക്കേറ്റത്.

കല്യാണി അമ്മയുടെ വീട്ടിലെ വൈദ്യുതി മീറ്റര്‍ മിന്നലില്‍ കത്തി നശിച്ചു. തൊട്ടടുത്ത കാരുണ്യാക്ഷന്റെ തെങ്ങുകള്‍ക്കും മിന്നലേറ്റു. അമീറിന്റെ ഭാര്യ സനാഫിന്റെ വീടിനും കേടുപാടുകള്‍ സംഭവിച്ചു. തായലങ്ങാടിയില്‍ നാല് കടകളില്‍ വെള്ളം കയറി. ഫിറോസിന്റെ സൂപ്പര്‍ ഫൂട്ട് വെയര്‍, ഉമ്പുവിന്റെ സെയ്ഫ് ലോക്ക്, ഹംസയുടെ എസ്.എസ് സൗണ്ട്‌സ്, അബൂബക്കര്‍ ഹാജിയുടെ ലസി ബേക്കറി എന്നിവയിലാണ് വെളളം കയറിയത്.

മൊയ്തുവിന്റെ വീടിന്റെ ചുമരിടിഞ്ഞു. കൗണ്‍സിലര്‍ നൈമുന്നിസയുടെ വീട്ടിലെ ആട്ടിന്‍കൂട് തകര്‍ന്നു. സിറാമിക്‌സ് റോഡ്, പള്ളിക്കാല്‍ എന്നിവിടങ്ങളില്‍ അഴുക്ക് വെള്ളം റോഡില്‍ കെട്ടി നിന്ന് ഗതാഗതം ദുസഹമായി.

ശക്തമായ മിന്നലില്‍ നിരവധി വീടുകളിലെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ കത്തി നശിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഇടി മിന്നല്‍ നാശം വിതച്ചു, തളങ്കരയില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു

ഇടി മിന്നല്‍ നാശം വിതച്ചു, തളങ്കരയില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു

ഇടി മിന്നല്‍ നാശം വിതച്ചു, തളങ്കരയില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു

Photos: Zubair Pallickal

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
പാര്‍ട്ടി അധികാരത്തിലെത്തിയാലും ബിജെപിയിലേയ്ക്ക് തിരിച്ചില്ല: ജസ്വന്ത് സിംഗ്

Keywords: Lightning, Kasaragod, Thalangara, Injured, Rain, House, Agriculture, Electric Meeter, Shop, Super Foot Wear, Safe Lock, S.S Sounds, Report.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia