ആത്മ കാര്‍ഷികോത്സവം ആരംഭിച്ചു
Feb 23, 2012, 14:07 IST
കാസര്‍കോട്: അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി(ആത്മ)യുടെ ആഭിമുഖ്യത്തില്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന സമൃദ്ധി കാര്‍ഷികോത്സവവും പ്രദര്‍ശന മേളയും കറന്തക്കാട് സര്‍ക്കാര്‍ വിത്തുല്‍പ്പാദന കേന്ദ്രത്തില്‍ ആരംഭിച്ചു. മേള 25ന് സമാപിക്കും. കൃഷി, മൃഗസംക്ഷണം, ക്ഷീര, ഫിഷറീസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് മേളയും പ്രദര്‍ശനവും നടക്കുന്നത്. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ യുടെ അധ്യക്ഷതയില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ കാര്‍ഷികമേള ഉദ്ഘാടനം ചെയ്തു. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് ഷുക്കൂര്‍, വാര്‍ഡ് കൗണ്‍സിലര്‍ ജ്യോതി എന്നിവര്‍ പ്രസംഗിച്ചു. വളര്‍ത്തുമൃഗങ്ങളുടെ പ്രദര്‍ശനവും കാര്‍ഷികോല്‍പ്പന്ന വിപണന സ്റ്റാളുകളും മേളയില്‍ ഒരുക്കിയിട്ടുണ്ട്. മൂന്നു ദിവസങ്ങളിലായി കാര്‍ഷിക രംഗത്തെ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറും നടക്കും.
Keywords: kasaragod, Agriculture, N.A.Nellikunnu, E.Chandrashekharan-MLA,