അടക്കാ കര്‍ഷകരെ സഹായിക്കുന്നതിന് ഒരു കവുങ്ങിന് പത്ത് രൂപ വീതം സബ്‌സിഡി നല്‍കും: പി.ബി
Oct 3, 2011, 20:40 IST
കാസര്‍കോട്: ജില്ലയിലെ അടക്കാ കര്‍ഷകരെ സഹായിക്കുന്നതിനായി ഒരു കവുങ്ങിന് പത്ത് രൂപ വീതം സബ്‌സിഡി ഈ മാസം മുതല്‍ തന്നെ നല്‍കുമെന്ന് കൃഷി മന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചതായി പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍.എ.അറിയിച്ചു.
നിയമസഭയില്‍ കൃഷി, മൃഗസംരക്ഷണം 2011-12 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യാര്‍ത്ഥനകളിന്മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് പി.ബി. അബ്ദുല്‍ റസാഖ് എ.എല്‍.എ. സംസാരിക്കുമ്പോള്‍ കാസര്‍കോട് ജില്ലയിലെ അടക്കാ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ധനാഭ്യാര്‍ത്ഥന ചര്‍ച്ചക്ക് മറുപടി പറയുമ്പോഴാണ് കൃഷി വകുപ്പ് മന്ത്രി നിയമസഭയില്‍അടക്കാ കര്‍ഷകരെ സഹായിക്കുന്ന പ്രഖ്യാപനം നടത്തിയതെന്ന് എം.എല്‍.എ. അറിയിച്ചു.

Keywords: Kasaragod, P.B Abdul Razak, MLA, Arecanut, Agriculture, കൃഷി, അടക്കാ.