city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗ്രാമീണ മേഖലയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കൃഷിഭവനുകളുടെ പ്രവര്‍ത്തനം നിര്‍ണ്ണായകം: റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ

കാസർകോട്: (www.kasargodvartha.com 20.09.2020) തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളുടെ കീഴില്‍ കൃഷിഭവനുകള്‍ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ ഗ്രാമീണ മേഖലയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ് പരിഹരിക്കാനായിട്ടുണ്ട്. പ്രദേശത്തിനനുയോജ്യമായ മെച്ചപ്പെട്ട കൃഷിയും കൃഷിരീതികളും അവലംബിക്കാന്‍ പഞ്ചായത്തു തലം മുതല്‍ ഓഫീസര്‍മാരുടെയും കൃഷിക്കാരുടെയും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. ഈ ഗവണ്‍മെന്റ് അധികാരത്തിലെത്തിയ ശേഷം 25000 ഹെക്ടറില്‍ പുതുതായി നെല്‍കൃഷി ആരംഭിച്ചുവെന്നും റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

പാണത്തൂര്‍ കൃഷിഭവന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തരിശ് ഭൂമികളില്‍ കൃഷി ആരംഭിച്ച് ഇന്ന് നമ്മുടെ പഞ്ചായത്തുകളും നഗരസഭകളും തരിശ് രഹിതമായിക്കൊണ്ടിരിക്കുകയാണ്. ഈ പ്രവര്‍ത്തങ്ങള്‍ക്ക് കൃഷിഭവനുകളാണ് പ്രധാന പങ്ക് വഹിക്കുന്നത്.

കോവിഡ് പ്രതിസന്ധിക്കിടയിലും ആശ്വാസകരമായ കാര്യമാണ് നമ്മുടെ വിദ്യാസമ്പന്നരും പ്രൊഫഷണലുകളുമായവരടക്കം കാര്‍ഷിക മേഖലയിലേക്ക് ഇറങ്ങിയത്. സുഭിക്ഷ കേരളം പദ്ധതിയിലൂടെ നമ്മുടെ കാര്‍ഷിക മേഖല വളരുകയാണെന്നും മന്ത്രി പറഞ്ഞു. ഗ്രാമീണ മേഖലയില്‍ പ്രധാന പങ്ക് വഹിക്കുന്ന കൃഷിഭവന് പുതിയ കെട്ടിടം ഗ്രാമ പഞ്ചായത്തിന്റെ തനതു ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച് നല്‍കിയ പനത്തടി പഞ്ചായത്തിനെ മന്ത്രി അഭിനന്ദിച്ചു.


പനത്തടി ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ കെട്ടിട ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി നിര്‍വഹിച്ചു


പനത്തടി ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ കെട്ടിട ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപ വകയിരുത്തിയാണ് കൃഷിഭവന് ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടം നിര്‍മ്മിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ജി മോഹന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി രാജന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം നാരായണന്‍, ഇ പത്മാവതി, സ്ഥിരം സമിതി അധ്യക്ഷന്മാരായ എം സി മാധവന്‍, സി ആര്‍ രജനീദേവി, പി തമ്പാന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലത അരവിന്ദന്‍, പനത്തടി ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ എം വി ശാരദ, വികെ ഓമന, കാസര്‍കോട് പി എ ഒ എ സാവിത്രി, പനത്തടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ ബാലകൃഷ്ണന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ മാധവി രാജന്‍, പാണത്തൂര്‍ ക്ഷീരോത്പാദക സംഘം പ്രതിനിധി കെ കുഞ്ഞിക്കണ്ണന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അഡ്വ വി മോഹന്‍കുമാര്‍, കെ പി മോഹനചന്ദ്രന്‍, കെ ജോയ്, എം പി ഇബ്രാഹിം മൈക്കിള്‍ പൂവത്താണി എന്നിവര്‍ സംസാരിച്ചു.

ഗ്രാമീണ മേഖലയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കൃഷിഭവനുകളുടെ പ്രവര്‍ത്തനം നിര്‍ണ്ണായകം: റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ

പാണത്തൂര്‍ കൃഷി അസിസ്റ്റന്റ് സി രവിയെ ഉപഹാരം നല്‍കി ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഹേമാംബിക സ്വാഗതവും കൃഷി അസിസ്റ്റന്റ് ശ്രീഹരി നന്ദിയും പറഞ്ഞു. 

ഗ്രാമീണ മേഖലയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കൃഷിഭവനുകളുടെ പ്രവര്‍ത്തനം നിര്‍ണ്ണായകം: റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ


കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ മാത്രം കിഫ്ബിയിലൂടെ 866 കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കിയത്: മന്ത്രി

കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ മാത്രം കിഫ്ബിയിലൂടെ 866 കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കിയതെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ബളാന്തോട് ചാമുണ്ഡിക്കുന്ന് ബന്തടുക്ക റോഡ് മെക്കാഡം ടാറിങ്, ബളാന്തോട്, മച്ചിപള്ളി, പനത്തടി റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ അനുഭാവപൂര്‍ണമായ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി വരുന്നത്. ജില്ലയുടെ സമഗ്ര വികസനത്തിനായി കാസര്‍കോട് വികസന പാക്കേജിനായി ഓരോ വര്‍ഷവും 90 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെക്കുന്നത്. കൂട്ടായ പരിശ്രമത്തിന്റെ നേട്ടങ്ങളാണ് ഇപ്പോള്‍ കാണുന്ന അതിവേഗ വികസനമെന്നും മന്ത്രി പറഞ്ഞു. കാസര്‍കോട് വികസന പാക്കേജില്‍ 4.98 കോടി രൂപ വകയിരുത്തിയാണ് ബളാന്തോട് ചാമുണ്ഡിക്കുന്ന് ബന്തടുക്ക റോഡ് മെക്കാഡം ടാറിങ്ങാക്കുന്നത്. ബളാന്തോട്, മാച്ചിപ്പള്ളി, പനത്തടി റോഡ് അഭിവൃദ്ധിപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന പദ്ധതിയില്‍ 60 ലക്ഷം രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.

പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി രാജന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഇ പത്മാവതി, എം നാരായണന്‍, പനത്തടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഹേമാംബിക, സ്ഥിരം സമിതി അധ്യക്ഷന്മാരായ എം സി മാധവന്‍, സിആര്‍ രജനി, പി തമ്പാന്‍, കെ ഡി പി സ്‌പെഷല്‍ ഓഫീസര്‍ ഇ പി രാജ്‌മോഹന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലത അരവിന്ദന്‍, പനത്തടി ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ഉഷാ രാജു, പ്രീതി സജി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ മാധവി രാജന്‍, ബളാന്തോട് ക്ഷീരോല്‍പാദക സംഘം പ്രസിഡണ്ട് കെ എന്‍ സുരേന്ദ്രന്‍ നായര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി വി രാമചന്ദ്രന്‍, കെ ബി മോഹനചന്ദ്രന്‍, എന്‍ ചന്ദ്രശേഖരന്‍ നായര്‍, കെ കെ വേണുഗോപാല്‍, എംബി ഇബ്രാഹിം, ബാബു പാലാ പറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു, 

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ജി മോഹനന്‍ സ്വാഗതവും ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് ഭരണസമിതി അംഗം ജി ഷാജിലാല്‍ നന്ദിയും പറഞ്ഞു.



Keywords: Kasaragod, Kerala, News, work, Farmer, Revenue Minister, Agriculture,  The work of Krishi Bhavans is crucial in solving the problems of farmers in rural areas: Revenue Minister E Chandrasekharan

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia