city-gold-ad-for-blogger

പത്തേകറോളം സ്ഥലത്ത് നെൽകൃഷിയിറക്കി മണ്ണിൽ പൊന്ന് വിളയിക്കാനൊരുങ്ങി വനിതകൾ; മാതൃകാ പ്രവർത്തനം പൂർണമായും ജൈവ രീതിയിൽ

കാസർകോട്: (www.kasargodvrtha.com 22.06.2021) മണ്ണിൽ പൊന്ന് വിളയിക്കാനൊരുങ്ങി ബിൽഡപ് കാസർകോട് വനിതാ കൂട്ടായ്‌മ. ഇരവിൽ വയലിൽ പത്തേകറോളം സ്ഥലത്ത് നെൽകൃഷിയൊരുക്കുകയാണ് പ്രവർത്തകർ. കോവിഡ് കാലം മനുഷ്യനെ പഠിപ്പിച്ച പാഠങ്ങളിലൊന്നാണ് അവനവന് വേണ്ടുന്ന ഭക്ഷണം സ്വന്തം ഉൽപാദിപ്പിക്കുകയെന്നത്. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ബിൽഡപ് കാസർകോട് പ്രവർത്തകർ ഇറങ്ങിത്തിരിച്ചത്.

പത്തേകറോളം സ്ഥലത്ത് നെൽകൃഷിയിറക്കി മണ്ണിൽ പൊന്ന് വിളയിക്കാനൊരുങ്ങി വനിതകൾ; മാതൃകാ പ്രവർത്തനം പൂർണമായും ജൈവ രീതിയിൽ


രാസവളവും കീടനാശിനിയും ഉപയോഗിച്ച് തകർത്ത കൃഷിയിടങ്ങളിൽ പച്ചില വളവും പഞ്ചഗവ്യവും ഉപയോഗിച്ച് സമ്പൂർണ ജൈവ രീതിയിയിലാണ് കൃഷി. അമിതമായ രാസവളപ്രയോഗവും രാസ കളനാശിനികളുടെ ഉപയോഗവും മനുഷ്യനിലും മൃഗങ്ങളിലും ആരോഗ്യപ്രശ്‌നങ്ങളും പരിസ്ഥിതിയെ തകിടം മറിക്കുകയും ചെയ്യുന്നൂവെന്ന റിപോർടുകൾക്കിടെയാണ് ബിൽഡപ് കാസർകോടിൻറെ പരീക്ഷണം ശ്രദ്ധേയമാവുന്നത്.

ജില്ലാ കലക്ടർ ഡോ. ഡി സജിത് ബാബു വയലിൽ ഇറങ്ങി ഞാറ് നട്ട് നെൽകൃഷി ഉദ്ഘാടനം ചെയ്തു. ബിൽഡപ് കാസർകോട് വർകിംഗ് ചെയർമാൻ കൂക്കൾ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡൻ്റ് സികെ അരവിന്ദാക്ഷൻ, ജനറൽ സെക്രടറി ഡോ. ശെയ്ഖ് ബാവ സേട്, പ്രിൻസിപൽ അഗ്രികർചറൽ ഓഫീസർ ആർ വീണാറാണി, കൃഷി ഓഫീസർ പ്രമോദ് കുമാർ, അഗ്രികൾചറൽ വിഭാഗം ചെയർമാൻ പി കെ ലാൽ, വാർഡ് മെമ്പർ രജനി നാരായണൻ, രവീന്ദ്രൻ കണ്ണങ്കൈ, കെ സി ജോസ്, ദയാകർമാഡ, ഹാരിസ് ഖാദിരി, സാദിഖ് മഞ്ചേശ്വരം, അബ്ദുൽ കബീർ, കെ പി അനിൽകുമാർ, സുലേഖ മാഹിൻ, പ്രൊഫ.സുജാത, ഡോ രശ്മി പ്രകാശ്, ബാലാമണി ടീചെർ, ഫിലോമിന മാത്യു എന്നിവർ നേതൃത്വം നൽകി.

പാരമ്പര്യ കർഷകരായ പി വി ബാലകൃഷ്ണൻ, ദിവാകരൻ താനത്തിങ്കൽ, കൃഷ്ണൻ വളപ്പിൽ, കുഞ്ഞമ്പു നായർ കാനത്തൂർ, യുവ കർഷകനും അദ്ധ്യാപകനുമായ രാജേഷ് സ്കറിയ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

Keywords:  Kasaragod, Kerala, News, Women, Agriculture, Cultivation, District, District Collector, Pullur-periya, Panchayath, President, Farmer, Farming,  Women cultivate paddy in about 10 acres and prepare to cultivate gold in the soil.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia