വന്യമൃഗ ശല്യം വർധിക്കുന്നു; എല്ലാ കര്‍ഷകരുടേയും ഗൺ ലൈസന്‍സ് പുതുക്കി നല്‍കണമെന്ന് സി എച് കുഞ്ഞമ്പു എം എല്‍ എ
Jun 27, 2021, 23:25 IST
കാസർകോട്: (www.kasargodvartha.com 27.06.2021) വനാതിര്‍ത്തി പങ്കിടുന്ന കാസർകോട്ട് വന്യമൃഗ ശല്യം രൂക്ഷമായതിനാൽ ജില്ലയിലെ എല്ലാ കർഷകരുടെയും ഗൺ ലൈസൻസ് പുതുക്കി നൽകണമെന്ന് സി എച് കുഞ്ഞമ്പു എം എല്‍ എ. നിലവില്‍ വന്യമൃഗ ശല്യം കൂടുതല്‍ സ്ഥലങ്ങളില്‍ വ്യാപിക്കുകയും കര്‍ഷകരുടെ സ്വത്തിനും ജീവനുമടക്കം ഭീഷണിയായിരിക്കുകയുമാണ്.
വന്യമൃഗ ശല്യത്തില്‍ നിന്നും കാര്‍ഷിക വിളകളെ സംരക്ഷിക്കുന്നതിന് ജില്ലയിലെ കര്‍ഷകര്‍ക്ക് ഗണ്‍ ലൈസന്‍സ് കൊടുക്കുന്ന സമ്പ്രദായം വര്‍ഷങ്ങള്‍ക്ക് മുൻപ് തന്നെ നിലവിൽ വന്നതാണ്. വന്യ മൃഗങ്ങള്‍ കൃഷി നഷിപ്പിക്കാന്‍ വരുമ്പോള്‍ വെടിയൊച്ച കേള്‍പ്പിച്ച് ഓടിക്കാനാണ് ഗൺ ലൈസന്‍സ് നല്‍കുന്നത്.
വന്യമൃഗ ശല്യത്തില്‍ നിന്നും കാര്‍ഷിക വിളകളെ സംരക്ഷിക്കുന്നതിന് ജില്ലയിലെ കര്‍ഷകര്‍ക്ക് ഗണ്‍ ലൈസന്‍സ് കൊടുക്കുന്ന സമ്പ്രദായം വര്‍ഷങ്ങള്‍ക്ക് മുൻപ് തന്നെ നിലവിൽ വന്നതാണ്. വന്യ മൃഗങ്ങള്‍ കൃഷി നഷിപ്പിക്കാന്‍ വരുമ്പോള്‍ വെടിയൊച്ച കേള്‍പ്പിച്ച് ഓടിക്കാനാണ് ഗൺ ലൈസന്‍സ് നല്‍കുന്നത്.
വന്യമൃഗ ശല്യം രൂക്ഷമായ ആധുനിക കാലത്ത് സര്‍കാര്‍ തന്നെ കൃഷി നശിപ്പിക്കുന്ന ചില മൃഗങ്ങളെ വെടിവെക്കാന്‍ നിബന്ധനകളോട് കൂടിയ അനുമതിയും നൽകിയിട്ടുണ്ട്. എന്നാൽ ഇത്തരത്തില്‍ വര്‍ഷങ്ങള്‍ക്കു മുന്‍മ്പ് തന്നെ നല്‍കികൊണ്ടിരുന്ന ഗണ്‍ ലൈസന്‍സ് ബന്ധപ്പെട്ടവര്‍ അകാരണമായി പുതുക്കി നല്‍കാതെ ക്യാന്‍സല്‍ ചെയ്യുകയാണ്.
ഇരുന്നൂറോളം അപേക്ഷകള്‍ ആണ് ജില്ലയില്‍ നിലവിൽ പുതുക്കി നല്‍കാനുള്ളത്. ഇതിനായി വന്യമൃഗ ശല്യത്താല്‍ ബുദ്ധിമുട്ടനുഭവിക്കുന്ന കര്‍ഷകര്‍ ഓഫീസുകള്‍ തോറും കയറി ഇറങ്ങുകയാണ്.
ഒരു ക്രിമിനല്‍ കേസിലും പ്രതിയല്ലാത്തവരുടെ അപേക്ഷകള്‍ പോലും നിരസിച്ച അവസ്ഥയാണിപ്പോൾ. ജില്ലയില്‍ പല സ്ഥലങ്ങളിലും കൂട്ടുകുടുംബ വ്യവസ്ഥയാണ് ഇപ്പോഴും നിലനിൽക്കുന്നത്. കൃഷി സംരക്ഷണത്തിന്റെ ഭാഗമായി കുടുംബത്തിലെ മുതിര്‍ന്നയാളുടെ പേരിലാണ് ഗണ്‍ ലൈസന്‍സ് നല്‍കി വരുന്നത്.
അതുകൊണ്ട് തന്നെ വന്യമൃഗങ്ങളില്‍ നിന്ന് കൃഷി സംരക്ഷിക്കുന്നതിനായി ജില്ലയിലെ കര്‍ഷകര്‍ക്ക് വര്‍ഷങ്ങളായി നല്‍കി വരുന്ന ഗണ്‍ ലൈസന്‍സ് അനുമതി തുടര്‍ന്നും പുതുക്കി നല്‍കാനുള്ള നിര്‍ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്‍കണമെന്ന ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും, ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന അഡീഷണല്‍ ചീഫ് സെക്രടറിക്കും, ജില്ലാ കലക്ടര്‍ക്കും സി എച് കുഞ്ഞമ്പു എം എല്‍ എ കത്ത് നല്‍കി.
Keywords: Kerala, News, Kasaragod, Top-Headlines, Animal, Farmer, Agriculture, Farming, MLA, Wildlife disturbance on the rise; CH Kunjambu, MLA, demanded renewal of gun licenses of all farmers.
< !- START disable copy paste -->