മാണിമൂലയില്‍ കാട്ടാനക്കൂട്ടമിറങ്ങി; കൃഷി നശിപ്പിച്ചു
Jul 2, 2017, 11:08 IST
ബന്തടുക്ക: (www.kasargodvartha.com 02.07.2017) കര്‍ണാടക വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന കേരളാ അതിര്‍ത്തി ഗ്രാമമായ ബന്തടുക്ക മാണിമൂലയില്‍ കാട്ടാനക്കൂട്ടമിറങ്ങി. മാണിമൂലയിലെ തട്ട് കോളനി പരിസരത്തെത്തിയ കാട്ടാനക്കൂട്ടം നിരവധി പേരുടെ കൃഷിയിടങ്ങള്‍ നശിപ്പിച്ചു.
ഡോ. എം. മധുസൂദനന്‍ നമ്പ്യാരുടെ മുന്നൂറോളം വാഴകളും 10 തെങ്ങുകളും 20 കവുങ്ങുകളും കാട്ടാനക്കൂട്ടം നശിപ്പിച്ചു. മോഹനന്‍ നമ്പ്യാരുടെ കൃഷിയിടത്തിലെ 20 ഓളം വാഴകളും നശിപ്പിച്ചു. എം. ഗോപാലന്റെ നാല് തെങ്ങുകളും ഒരു കവുങ്ങും ഒരു പ്ലാവും നാല് റബ്ബറും നാരായണന്റെ ഒരു തെങ്ങും അഞ്ച് വാഴകളും നാല് റബ്ബറുകളും ആനകള്‍ നശിപ്പിച്ചു.
അര്‍ദ്ധരാത്രി 12 മണിക്കും പുലര്‍ച്ചെ നാലു മണിക്കുമിടയിലാണ് കാട്ടാനക്കൂട്ടമിറങ്ങിയത്. കാട്ടാനക്കൂട്ടം ഇറങ്ങിയതോടെ ഇവിടുത്തെ ജനങ്ങള്‍ ഭീതിയോടെയാണ് കഴിയുന്നത്. പകല്‍ സമയത്ത് വനങ്ങളില്‍ തങ്ങുന്ന കാട്ടാനകള്‍ രാത്രികാലങ്ങളില്‍ നാട്ടിലിറങ്ങി കൃഷിയിടങ്ങളും മറ്റും നശിപ്പിക്കുകയാണ് ചെയ്യുന്നത്.
ഇവിടെ ഇതിനു മുമ്പും കാട്ടാനക്കൂട്ടം ഇറങ്ങി പരാക്രമം നടത്തിയിരുന്നു. കാട്ടാനക്കൂട്ടം നാട്ടിലിറങ്ങുന്നതിനെ തടയാന്‍ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയുമുണ്ടാകുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. സൗരവേലിയും കിടങ്ങുകളുമെല്ലാം വനം വകുപ്പിന്റെ നേതൃത്വത്തില്‍ പലസ്ഥലത്തും നിര്‍മിച്ചിട്ടുണ്ടെങ്കിലും മണിമൂലയിലേക്ക് കാട്ടാനക്കൂട്ടത്തിന് എളുപ്പത്തില്‍ കടന്നുവരാവുന്ന സാഹചര്യമാണുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Bandaduka, news, Agriculture, Wild-elephants-in-Manimoola