കർഷകരുടെ പ്രതീക്ഷകൾ ചവിട്ടിയരച്ച് ആനക്കൂട്ടം; ഒറ്റ രാത്രി കൊണ്ട് മുപ്പതോളം തെങ്ങുകളും ഒട്ടേറെ വാഴകളും നശിപ്പിച്ചു
Aug 14, 2021, 12:27 IST
ബോവിക്കാനം: (www.kasargodvartha.com 14.08.2021) കാനത്തൂരിൽ ഒറ്റ രാത്രി കൊണ്ട് 30 ഓളം തെങ്ങുകളും ഒട്ടേറെ വാഴകളും തകർത്തെറിഞ്ഞ് ആനക്കൂട്ടം. മൂടയംവീട്ടിലെ വി മാധവൻ, വി രാഘവൻ, സുജാത, കയയിലെ ഇ ശ്രീധരൻ നായർ, ദാമോദരൻ നായർ എന്നിവരുടെ പ്രതീക്ഷകളാണ് ആനക്കൂട്ടം ചവിട്ടിയരച്ചത്. വി മാധവന്റെ തോട്ടത്തിൽ മാത്രം കുലച്ചത് ഉൾപെടെ 15 തെങ്ങുകളാണ് നശിപ്പിച്ചത്.
വേനൽക്കാലത്ത് ജലസേചനത്തിനുപയോഗിക്കുന്ന പൈപ് ലൈനുകളും തകർത്തിട്ടുണ്ട്. രാത്രി 10 മണിയോടെ ആനകൾ എത്തിയെങ്കിലും വനപാലകർ പടക്കം പൊട്ടിച്ച് ഓടിക്കുകയായിരുന്നു. കുറച്ചുനേരം കാത്തു നിന്ന ശേഷം അനക്കമൊന്നും കേൾക്കാതായതോടെ അവർ മടങ്ങി. എന്നാൽ രാവിലെ ഉണർന്നപ്പോഴാണ് വീടുകൾക്കരികിലെ തെങ്ങുകൾ പോലും നിലംപൊത്തിക്കിടക്കുന്നത് കണ്ടത്.
രാത്രി മഴയായതിനാൽ ആന വന്നതും പോയതുമൊന്നും ആരും അറിഞ്ഞില്ല. അതേസമയം ആനകൾ കൃഷി നശിപ്പിക്കുന്നത് തടയാൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും കാട്ടാനയുള്ള ഭാഗങ്ങളിലെ കൃഷിയിടങ്ങളിൽ വനംവകുപ്പ് രാത്രി മുഴുവൻ കാവൽ ഏർപെടുത്തണമെന്നും ‘ആനക്കാര്യം’ വാട്സാപ് കൂട്ടായ്മ ചെയർമാൻ സി രാമകൃഷ്ണൻ, കൺവീനർ ടി ഗോപിനാഥൻ നായർ എന്നിവർ ആവശ്യപ്പെട്ടു.

Keywords: News, Bovikanam, Crop, Kasaragod, Agriculture, Kerala, Coconut, Rain, Forest, Revenue, Whatsapp, Wild elephants Destroyed agricultural crops.
< !- START disable copy paste -->