കാനത്തൂരില്‍ വീണ്ടും കാട്ടാനകള്‍ കൃഷിനശിപ്പിച്ചു
Jan 15, 2018, 18:20 IST
കാസര്‍കോട്:(www.kasargodvartha.com 15.01.2018) കാനത്തൂരില്‍ കാട്ടാനകളുടെ വിളയാട്ടം വീണ്ടും. ഞായറാഴ്ച പുലര്‍ച്ചെ കാട്ടാനകള്‍ വ്യാപകമായി കൃഷിനശിപ്പിച്ചു. കാനത്തൂര്‍ മൂടംവീട് ഭാഗത്താണ് ആനകളിറങ്ങിയത്. വി നാരായണന്‍, ശാരദ, ഭാസ്‌ക്കരന്‍ എന്നിവരുടെ നിരവധി കവുങ്ങുകളും തെങ്ങുകളും ആനകള്‍ നശിപ്പിച്ചു.
പുലര്‍ച്ചെ ശബ്ദം കേട്ട് വി നാരായണന്റെ മകന്‍ മാധവന്‍ വീട്ടിനു പുറത്തിറങ്ങി നോക്കിയപ്പോള്‍ മൂന്നു വലിയ ആനകളെയും ഒരു കുട്ടിയാനയെയും വീട്ടിനു തൊട്ടടുത്തു നില്‍ക്കുന്നതായി കണ്ടതോടെ ബഹളം വെച്ചു. ഇതോടെ ആനകള്‍ പിന്തിരിയുകയായിരുന്നു.
Representational Image
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Agriculture, Morning, Elephant, Noice, Son, Wild elephant attack in Kanathur.
< !- START disable copy paste -->
Keywords: Kasaragod, Kerala, News, Agriculture, Morning, Elephant, Noice, Son, Wild elephant attack in Kanathur.