വെല്‍ഫെയര്‍ പാര്‍ട്ടി ഭൂസംരക്ഷണ മാര്‍ച്ച് പ്രചരണോല്‍ഘാടനം കുഞ്ചത്തൂരില്‍
Oct 3, 2012, 22:16 IST
കാസര്‍കോട് : നെല്‍വയല്‍ നികത്തലിന് ഒത്താശ ചെയ്യുന്ന സര്‍ക്കാര്‍ തീരുമാനം റദ്ദ് ചെയ്യുക, അഞ്ചു ശതമാനം തോട്ട ഭൂമി ഇതര ആവശ്യങ്ങള്‍ക്ക് നല്‍കാനുള്ള അനുവാദം പിന്‍വലിക്കുക, പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളെ സംരക്ഷിക്കുക, ഭൂവിനിയോഗ ചട്ടം നടപ്പിലാക്കുക, തീരദേശം ടൂറിസ്റ്റ് ലോബിക്ക് വിട്ടുകൊടുക്കാനുള്ള നീക്കം അവസാനിപ്പിക്കുക, ദളിത് ആദിവാസി ഭൂരഹിതര്‍ക്ക് കൃഷിയോഗ്യമായ ഭൂമി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വെല്‍ഫയര്‍ പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 10 ന് സെക്രട്ടറിയറ്റിലേക്ക് നടക്കുന്ന ഭൂസംരക്ഷണ മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം ജില്ലയില്‍ വാഹന പ്രചരണ യാത്ര സംഘടിപ്പിക്കുന്നു.
അഞ്ചിന് വൈകുന്നേരം 4.30 ന് കുഞ്ചത്തൂരില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന് ഉല്‍ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് സി. അഹ്മദ് കുഞ്ഞി , ജില്ലാ പ്രസിഡന്റ് പ്രൊഫ. ടി.ടി.ജേക്കബ്, ജില്ലാ ജനറല്‍ സെക്രട്ടറി സി.എച്ച്.മുത്തലിബ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ രവീന്ദ്ര ബ്രഹ്മേശ്വര്‍, കെ.രാമകൃഷ്ണന്, ജില്ലാ പ്രസിഡന്റ് അമ്പുഞ്ഞി തലക്ലായി, മണ്ഡലം പ്രസിഡന്റ് ലിയോ ഡിസൂസ, ജനറല്‍ സെക്രട്ടറി എ.യഹ്യ, ജില്ലാ കമ്മിറ്റി അംഗം ടി.എം.കുഞ്ഞമ്പു, യാക്കൂബ് മൊയ്തീന് എന്നിവര്‍ പ്രസംഗിക്കും. എട്ടിന് വൈകുന്നേരം ഏഴുമണിക്ക് പടന്നയില്‍ സമാപിക്കും. സലിം മമ്പാട് മുഖ്യ പ്രഭാഷണം നടത്തും.
Keywords : Land, Protect, March, Kasaragod, Agriculture, Permission, Tourism, Secretary, Inaguration, Distribution, Committee, Kerala