Vetiver Farming | രാമച്ചം ആയൂര്‍വേദ മരുന്ന് മാത്രമല്ല, ഭൂഗര്‍ഭ ജലത്തിന്റെ അളവ് വേനല്‍ക്കാലത്ത് കുറയാതെ സംരക്ഷിക്കുന്ന ചെടികൂടിയാണ്
തിരുവനന്തപുരം: (www.kvartha.com) പ്രകൃതിക്കും മനുഷ്യനും ഏറെ പ്രയോജനപ്രദമാണ് രാമച്ചം കൃഷിയും ഉപയോഗവും. ഔഷദ ഗുണമുള്ള എണ്ണ ശരീരത്തിന് ഉന്മേഷം പകരുകയും രാമച്ചം മണ്ണിന്റെ ജലാംശം നിലനിര്‍ത്തുകയും ചെയ്യുന്നു. ആഴത്തിലുള്ള വേര് വെള്ളത്തെ ഉള്ളിലേക്ക് കടത്തി വിടുന്നതിനും അതുവഴി ഭൂഗര്‍ഭ ജലത്തിന്റെ അളവ് വേനല്‍ക്കാലത്ത് കുറയാതെ സംരക്ഷിക്കാനും ആകുന്നു.
മഴക്കാല വിളയാണ് ഖുസു എന്നറിയപ്പെടുന്ന രാമച്ചം. സാധാരണ കുന്നിന്‍ പ്രദേശങ്ങളിലാണ് കൃഷി ചെയ്യുന്നത്. വേരില്‍ നിന്നും സംസ്‌കരിച്ചെടുക്കുന്ന എണ്ണ 'ഖസ് ഖസ്' ഓയില്‍ എന്നറിയപ്പെടുന്നു. ഇത് വിദേശികളെ ആകര്‍ഷിക്കുന്ന സുഗന്ധദ്രവ്യമാണ്. ചൂടുള്ള പ്രദേശങ്ങളാണ് വളര്‍ചയ്ക്ക് അനുയോജ്യമെങ്കിലും എല്ലാത്തരം മണ്ണിലും വളരാറുണ്ട്. നല്ല നീര്‍വാര്‍ച്ചയുള്ള പശിമയുള്ള മണ്ണ് ഇവയുടെ വളരെ ഉത്തമമാണ്.
25 ഡിഗ്രി മുതല്‍-45 ഡിഗ്രി വരെയുള്ള താപനിലയും 100-200 സെ.മീ വരെയുള്ള മഴയും നിയന്ത്രിതവുമായ ഈര്‍പ്പവും വളര്‍ചയ്ക്ക് അനുയോജ്യമാണ്. വടക്കേ ഇന്‍ഡ്യയിലും തെക്കേ ഇന്‍ഡ്യയിലും ഓരോ പ്രധാന ഇനങ്ങളാണ് ഉള്ളത്. കൂടുതല്‍ വേരുകള്‍ ഉള്ള 'സൗത് ഇന്‍ഡ്യന്‍' കൂടുതല്‍ എണ്ണ ഉത്പാദിപ്പിക്കും. നിലമ്പൂര്‍ ഇനത്തിനാണ് (ODV) കൂടുതല്‍ ഉത്പാദനശേഷി. സാധാരണയായി മാതൃസസ്യത്തിന്റെ ചുവട്ടിലുള്ള ചെറു തൈകള്‍ ഉപയോഗിച്ചാണ് കൃഷിചെയ്യുന്നത്. മണ്‍സൂണ്‍ കാലമാണ് തൈകള്‍ നടുന്നതിന് അനുയോജ്യം. രണ്ടു, മൂന്ന് തവണ ഉഴുതുമറിച്ച് കൃഷിക്ക് അനുയോജ്യമാക്കിയതിനു ശേഷം അവയില്‍ ആവശ്യമായ നീളത്തില്‍ ചാലുകളും വരമ്പുകളും നിര്‍മിച്ചാണ് കൃഷി ആരംഭിക്കുന്നത്.
ഹെക്ടറിന് അഞ്ച് ടണ്‍ എന്ന നിലയില്‍ കമ്പോസ്റ്റോ മറ്റു ജൈവവളങ്ങലോ പ്രയോഗിക്കാം. ഹെക്ടറി-നു 22.5 കിലോ ഫോസ്ഫറസ്സോ, പോട്ടാഷോ അടങ്ങിയ വളങ്ങള്‍ വേരുകളുടെ വളര്‍ചയ്ക്കും എണ്ണ ഉത്പാദനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. വിളവെടുപ്പിനും, കൂടുതല്‍ എണ്ണ ഉത്പാദനത്തിനും 18മാസത്തെ വളര്‍ച്ച വേണം. പാകമായ വേരുകള്‍ കുഴിച്ചെടുത്ത് നന്നായി കഴുകി മണ്ണും മാലിന്യങ്ങളും നീക്കം ചെയ്തു ഉണക്കിയെടുക്കണം. അതിനുശേഷം 4-5 സെ.മീ നീളമുള്ള കഷണങ്ങളായി മുറിക്കുക.
ഉണങ്ങുമ്പോള്‍ ഹൈഡ്രോ ഡിസ്ടിലെഷന്‍ വഴി എണ്ണ വേര്‍തിരിച്ചെടുക്കാം. വേരുകള്‍ കൊണ്ട് വിശറി, പായ, ചെരുപ്പ്, സീറ്റ് കവര്‍, വാനിറ്റി ബാഗ് എന്നിവ ഉണ്ടാക്കാം. സാങ്കേതിക വിദ്യയുടെ പുറകെപോകുമ്പോള്‍ വരും തലമുറയുടെ വാഗ്ദാനമായ ഭൂഗര്‍ഭ ജലത്തിന്റെ സംരക്ഷകരായ രാമച്ചത്തിന്റെ മെച്ചപ്പെട്ട ഗുണങ്ങള്‍ സമൂഹം തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Agriculture, Ramacham, Ayurvedic, Medicine, Ramacham is not only an ayurvedic medicine but also a plant that protects the ground water level in summer.