കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഒഴിവുകള്‍
Nov 19, 2011, 20:00 IST
കാസര്‍കോട്: പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയര്‍ റിസര്‍ച്ച് ഫെലോ (എ ഐ സി ആര്‍ പി ഓണ്‍ പാംസ് പ്രൊജക്ട്). യോഗ്യത - എം എസ് സി ഹോര്‍ട്ടികള്‍ച്ചര്‍, വയസ്സ് - 18 - 35, ശമ്പളം - 12,000. ജൂനിയര്‍ റിസര്‍ച്ച് ഫെലോ ( എ ഐ സി ആര്‍ പി ഓണ്‍ പാംസ് പ്രൊജക്ട്). യോഗ്യത - ബി എസ് സി അഗ്രികള്‍ച്ചര്‍ അല്ലെങ്കില്‍ എം എസ് സി പ്ലാന്റ് ബ്രീഡിംഗ്, വയസ്സ് 18 - 35, ശമ്പളം - 8,000. ടെക്‌നിക്കല്‍ അസിസ്റ്റന്റ് (എ ഐ സി ആര്‍ പി ഓണ്‍ കാഷ്യു പ്രൊജക്ട്) യോഗ്യത - ബി എസ് സി അഗ്രികള്‍ച്ചര്‍ അല്ലെങ്കില്‍ എം എസ് സി ബോട്ടണി, വയസ് 18 - 35, ശമ്പളം 7,990 ഉം എച്ച് ആര്‍ എ യും -എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുക. ഇന്റര്‍വ്യൂ നവംബര്‍ 21 ന് രാവിലെ 11 മണിക്ക്.
പ്രായപരിധിയില്‍ സര്‍ക്കാര്‍ ഇളവുകള്‍ ബാധകം. താല്‍പര്യമുളള ഉദേ്യാഗാര്‍ത്ഥികള്‍ യോഗ്യത, വയസ്സ്, ജാതി തുടങ്ങിയവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍, ശാസ്ത്ര പ്രസിദ്ധീകരണങ്ങള്‍, മറ്റ് യോഗ്യതകള്‍ ഉണ്ടെങ്കില്‍ അവയുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, ബയോഡാറ്റ എന്നിവയുമായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 0467 2260632.

Keywords: Kasaragod, Pilicode, Agriculture, Vacancy