കൃഷി വകുപ്പില്‍ ഒഴിവുകള്‍
Jan 21, 2012, 13:31 IST
കാസര്‍കോട്: ജില്ലയില്‍ കൃഷി വകുപ്പ് നടപ്പിലാക്കുന്ന ആത്മ പദ്ധതിയില്‍ കാസര്‍കോട് ജില്ലാ ഓഫീസിലും നീലേശ്വരം, കാഞ്ഞങ്ങാട്, കാസര്‍കോട്, മഞ്ചേശ്വരം കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസുകളിലും വിവിധ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ബ്ലോക്ക് ടെക്‌നോളജി മാനേജര്‍-4, സബ്ജക്ട് മാറ്റര്‍ സ്‌പെഷ്യലിസ്റ്റ്-4, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍-1 എന്നീ ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തിലുമായിരിക്കും നിയമനം. കൃഷി, അനിമല്‍ ഹസ്ബന്‍ഡറി, ഡയറി, ഫിഷറീസ് എന്നിവയില്‍ ബിരുദമുള്ളവര്‍ക്ക് ബ്ലോക്ക് ടെക്‌നോളജി മാനേജര്‍ തസ്തികയിലേയ്ക്ക് അപേക്ഷിക്കാം. വി.എച്ച്.എസ്.ഇ (കൃഷി)/തത്തുല്യയോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍ക്ക് സബ്ജക്ട് മാറ്റര്‍ സ്‌പെഷ്യലിസ്റ്റ് തസ്തികയിലേക്കും, ബി.ടെക്/എം.സി.എ/പി.ജി.ഡി.സി.എ ബിരുദമുള്ളവര്‍ക്ക് കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയിലേക്കും (മലയാളം കമ്പ്യൂട്ടര്‍ അഭികാമ്യം) അപേക്ഷിക്കാവുന്നതാണ്. ഇന്റര്‍വ്യു ഫെബ്രുവരി 14ന് രാവിലെ 11 മണിക്ക് നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ കൃഷി ഓഫീസില്‍ ഹാജരാകേണ്ടതാണ്.
Keywords: Kasaragod, Agriculture Department, Interview, Civil station,