city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇടതു ദുര്‍ഭരണം-യു.ഡി.എഫ് മണ്ഡലം തല സമരസംഗമം ഒക്ടോബര്‍ 1ന്

കാസര്‍കോട്: (www.kasargodvartha.com 20.09.2016) വികസന മുരടിപ്പും ദുര്‍ഭരണ ദുസ്സഹാവസ്ഥയും കേരള ജനങ്ങള്‍ക്ക് സമ്മാനിച്ച് 100 ദിനങ്ങള്‍ പിന്നിട്ട ഇടതു സര്‍ക്കാരിനെതിരെ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മണ്ഡലം തല സമര സംഗമങ്ങളുടെ ഭാഗമായി കാസര്‍കോട് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും ബഹുജന പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

തുടക്കത്തിലേ ജനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിച്ച ഒരു ഗവണ്‍മെന്റും ഇതുപോലെ മുമ്പുണ്ടായിട്ടില്ല. കൊച്ചുകുഞ്ഞുങ്ങള്‍ക്ക് കൊടുക്കേണ്ട പോഷകാഹാരങ്ങള്‍ വരെ വെട്ടിക്കുറച്ചു. യു.ഡി.എഫ് ഗവണ്‍മെന്റ് അനുവദിച്ച ക്ഷേമ പെന്‍ഷന്‍ വീട്ടിലെത്തിച്ച് കൊടുത്തതിന്റെ പേരില്‍ നോക്കുകൂലി വാങ്ങുകയാണ് ഇടതിന്റെ പ്രാദേശിക നേതാക്കള്‍.

സ്വതവേ തകര്‍ന്ന് കൊണ്ടിരിക്കുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയെ സ്റ്റാമ്പ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ച് പ്രയാസവത്കരിച്ചു. സ്വന്തം രക്ത ബന്ധത്തില്‍ പിറന്നവര്‍ക്ക് കൊടുക്കുന്ന സ്വത്ത് ദാനത്തിന് വരെ വന്‍ തുക കരമടക്കേണ്ട ഗതികേടിലാണ് കേരള ജനത. കാര്‍ഷിക മേഖലയില്‍ ഉല്‍പന്നങ്ങള്‍ താങ്ങുവിലക്കെടുക്കുന്നില്ല. ഒരു നേട്ടവും പറയാനില്ലെന്ന് മാത്രമല്ല കോട്ടങ്ങള്‍ എമ്പാടും വരുത്തിയാണ് ഈ ഭരണം തുടരുന്നത്. കേരളം ഇതു വരെ നേടിയ സകല പുരോഗതിയും ഈ ഗവണ്‍മെന്റ് നശിപ്പിക്കും.

അത് വരാതിരിക്കാനുള്ള ജനകീയ പ്രതിരോധമാണ് ഈ സമര സംഗമത്തിലൂടെ ലക്ഷ്യമാക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു. സമര സംഗമം കാസര്‍കോട് കലക്ട്രേറ്റ് പരിസരത്ത് ജില്ലാ യു. ഡി. എഫ് ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുള്ളയും മഞ്ചേശ്വരം താലൂക്ക് ഓഫീസിനു മുന്നില്‍ പി.എ. അഷ്‌റഫലിയും കാഞ്ഞങ്ങാട്ട് മിനി സിവില്‍ സ്റ്റേഷനു സമീപം അഡ്വ. സി. കെ. ശ്രീധരനും ഉദുമയില്‍ സബ് രജിസ്ട്രാര്‍ ഓഫീസിനു മുന്നില്‍ പി. ഗംഗാധരന്‍ നായരും തൃക്കരിപ്പൂരില്‍ എം. സി. ഖമറുദ്ദീനും സമര സംഗമങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ ചൊവ്വാഴ്ച രാവിലെ കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ചെര്‍ക്കളം അബ്ദുള്ള, ഹരീഷ് ബി നമ്പ്യാര്‍, സി കെ ശ്രീധരന്‍, പി ഗംഗാധരന്‍ നായര്‍ എന്നിവര്‍ സംബന്ധിച്ചു.
ഇടതു ദുര്‍ഭരണം-യു.ഡി.എഫ് മണ്ഡലം തല സമരസംഗമം ഒക്ടോബര്‍ 1ന്

Keywords : Kasaragod, LDF, Pension, Agriculture, Field, Products, Achievements, Failures, Cherkkalam Abdhulla, M.C Kamarudheen. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia