city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Fest | തളിര് ഉത്തരമലബാര്‍ കാര്‍ഷിക മേളയ്ക്ക് മാലോത്ത് വര്‍ണാഭമായ തുടക്കം

മാലോം: (www.kasargodvartha.com) ചെണ്ടമേളത്തിന്റെയും ബാന്‍ഡ് മേളത്തിന്റെയും അകമ്പടിയില്‍ താലമേന്തിയ ബാലികമാരും അവര്‍ക്കൊപ്പം മുത്തുകുടകള്‍ ഏന്തിയ അമ്മമാരും അണിനിരന്നെത്തിയ സാംസ്‌കാരിക ഘോഷയാത്രയോടെ, മാലോം മഹാത്മാഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് ആതിഥ്യം വഹിക്കുന്ന ഒന്‍പത് നാള്‍ നീണ്ടുനില്‍ക്കുന്ന തളിര് 2023 ഉത്തര മലബാര്‍ കാര്‍ഷികമേളയ്ക്ക് തുടക്കമായി. ഇരിക്കൂര്‍ എംഎല്‍എ അഡ്വ. സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു.
              
Fest | തളിര് ഉത്തരമലബാര്‍ കാര്‍ഷിക മേളയ്ക്ക് മാലോത്ത് വര്‍ണാഭമായ തുടക്കം

ചടങ്ങില്‍ ബളാല്‍ ഗ്രാമപഞ്ചായത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. കാര്‍ഷിക പ്രദര്‍ശന നഗരി വെസ്റ്റ് എളേരി ഗ്രാമപഞ്ചായത് പ്രസിഡന്റ് ഗിരിജ മോഹനനും അമ്യൂസ്‌മെന്റ് പാര്‍ക് ജില്ലാ പഞ്ചായത് അംഗം ജോമോന്‍ ജോസും പെറ്റ് അക്വാ ഷോപ് ബളാല്‍ പഞ്ചായത് വൈസ് പ്രസിഡന്റ് എം രാധാമണിയും കലാസന്ധ്യ സിനിമാ താരം കൂടിയായ പൊലീസ് ഇന്‍സ്പെക്ടര്‍ സിബി തോമസും ഉദ്ഘാടനം ചെയ്തു.
     
Fest | തളിര് ഉത്തരമലബാര്‍ കാര്‍ഷിക മേളയ്ക്ക് മാലോത്ത് വര്‍ണാഭമായ തുടക്കം

മാലോം സെന്റ് ജോര്‍ജ് ഫെറോന വികാരി ഫാദര്‍ ജോസഫ് വാരണത്ത്, പറബ ശ്രീപുരം ശ്രീകൃഷ്ണ ക്ഷേത്രം മേല്‍ശാന്തി ശ്രീകുമാര്‍ ഭട്ട് മാലോം ജമാഅത് ഖത്വീബ് സുബൈര്‍ ഫൈസി, ഫാദര്‍ സാം ഡി സാമൂവല്‍, പരപ്പ ബ്ലോക് പഞ്ചായത് അംഗം ഷോബി ജോസഫ്, ബളാല്‍ ഗ്രാമപഞ്ചായത് സ്ഥിരം സമിതി അംഗം അലക്‌സ് നെടിയകാല, ജെസ്സി ടോമി, വെള്ളരിക്കുണ്ട് എസ്‌ഐ എംപി വിജയകുമാര്‍, എംപി ജോസഫ്, ടികെ സുകുമാരന്‍, കെഎസ് കുര്യാക്കോസ്, ജോയി മൈക്കിള്‍, എസിഎ ലത്വീഫ്, ജെറ്റോ ജോസഫ്, കെഎസ് രമണി, ടോമിച്ചന്‍ കാഞ്ഞിരമറ്റം, മേരി ബാബു, ജാന്‍സി ടോമി, കെ വി കൃഷ്ണന്‍. എന്നിവര്‍ പ്രസംഗിച്ചു. വി ജെ ആന്‍ഡ്രൂസ് സ്വാഗതവും ജോബി കാര്യാവില്‍ നന്ദിയും പറഞ്ഞു.
      
Fest | തളിര് ഉത്തരമലബാര്‍ കാര്‍ഷിക മേളയ്ക്ക് മാലോത്ത് വര്‍ണാഭമായ തുടക്കം

കാര്‍ഷിക മേളയില്‍ കാര്‍ഷിക നടീല്‍ വസ്തുക്കള്‍, പുഷ്പ ഫലങ്ങള്‍, കരകൗശല വസ്തുക്കള്‍, തുടങ്ങിയവയുടെ പ്രദര്‍ശനങ്ങള്‍ - അക്വാഷോ, പെറ്റ് ഷോ, ഇന്‍ഫര്‍മേഷന്‍ സ്റ്റാളുകള്‍, വില്‍പന സ്റ്റാളുകള്‍, ഫുഡ് കോര്‍ട്, കൂടാതെ അമ്യൂസ്‌മെന്റ് ഇനങ്ങളായ മരണക്കിണര്‍, ജൈന്റ് വീല്‍, ഡ്രാഗണ്‍, ബ്രേക് ഡാന്‍സ്, ചില്‍ഡ്രന്‍സ് ട്രെയിന്‍ സൂപര്‍ കംബര്‍, സ്‌പെയിസ് ഗണ്‍, മിസ്റ്റിക് സോ സര്‍, നെറ്റ് വാക്, ഡാന്‍സിംഗ് കാര്‍, ജംബിംഗ് ഫ്രോഗ് കോണ്‍ വോയ്, ജംപിങ് ഹോഴ്‌സ്, കാസില്‍ ജറ്റ് തുടങ്ങി നിരവധി വിനോദങ്ങള്‍ ഉണ്ടാകും. മുതിര്‍ന്നവര്‍ക്ക് 30 രൂപ തോതിലും കുട്ടിക്കള്‍ക്ക് 10 രൂപ നിരക്കിലും പ്രവേശനപാസ് ഉണ്ടാകും.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Agriculture, Farming, Farmer, Festival, Thalir North Malabar Agricultural Fest begins.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia