city-gold-ad-for-blogger

പടന്നക്കാട് കാര്‍ഷിക കോളേജില്‍ താല്‍ക്കാലിക നിയമനം

പടന്നക്കാട് കാര്‍ഷിക കോളേജില്‍ താല്‍ക്കാലിക നിയമനം
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള പടന്നക്കാട് കാര്‍ഷിക കോളേജില്‍ വിവിധ തസ്തികകളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കോളേജ് ഓഫീസില്‍ ഏപ്രില്‍ 12 ന് രാവിലെ 10 മണിക്ക് അഭിമുഖം നടത്തും. അഗ്രികള്‍ച്ചറല്‍ സ്റാറ്റിസ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, അഗ്രികള്‍ച്ചറല്‍ മൈക്രോബയോളജി, പ്ളാന്റ് പാത്തോളജി എന്നീ വിഷയങ്ങളില്‍ സീനിയര്‍ റിസര്‍ച്ച് ഫെല്ലോയുടെ ഓരോ ഒഴിവുകളുണ്ട്. റിസര്‍ച്ച് അസോസിയേറ്റ്-3, പ്രൊജക്ട് ഫെല്ലോ-1, ഡ്രൈവര്‍-1 എന്നീ തസ്തികകളിലും നിയമനം നടത്തും. ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം അഭിമുഖം നടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് കോളേജ് ഓഫീസില്‍ ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ 0467-2280616 ല്‍ ബന്ധപ്പെടാവുന്നതാണ്.

Keywords: Temporary appointment, Agriculture college,Padnakkad,Kanhangad

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia