ടൗടെ ചുഴലിക്കാറ്റ്: 135.48 ലക്ഷം രൂപയുടെ കാർഷിക നാശനഷ്ടം; ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകി
May 17, 2021, 19:36 IST
കാസർകോട്:(www.kasargodvartha.com 17.05.2021) ടൗടെ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴയിലും കാറ്റിലും കടൽ ക്ഷോഭത്തിലുമായി ജില്ലയിലെ കാർഷിക രംഗത്ത് വൻ നാശനഷ്ടം. 208 കർഷകർക്കായി 135.48 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. 183.86 ഹെക്ടറിൽ കൃഷിനാശം സംഭവിച്ചു. 2208 കർഷകർക്കാണ് കൃഷിനാശം നേരിട്ടത്. ഒമ്പത് വീടുകൾ പൂർണമായും 82 വീടുകൾ ഭാഗികമായും തകർന്നു. മതിലിടിഞ്ഞ് രണ്ട് പേർക്കും മിന്നലേറ്റ് ഒരാൾക്കും പരിക്കേറ്റു.
കാഞ്ഞങ്ങാട് ബ്ലോകിൽ 121 കർഷകർക്ക് 11.23 ലക്ഷത്തിന്റെ നാശനഷ്ടവും കാറഡുക്ക ബ്ലോകിൽ 45 കർഷകർക്ക് 2.63 ലക്ഷത്തിന്റെയും കാസർകോട് ബ്ലോകിൽ 1044 കർഷകർക്ക് 45.83 ലക്ഷത്തിന്റെയും മഞ്ചേശ്വരം ബ്ലോകിൽ 241 കർഷകർക്ക് 19.64 ലക്ഷത്തിന്റെയും നീലേശ്വരം ബ്ലോകിൽ 562 കർഷകർക്ക് 38.96 ലക്ഷത്തിന്റെയും പരപ്പ ബ്ലോകിൽ 195 കർഷകർക്ക് 17.19 ലക്ഷത്തിന്റെയും നാശനഷ്ടവും സംഭവിച്ചു. നെല്ല്, തെങ്ങ്, വാഴ, റബർ, കമുക്, കുരുമുളക്, ജാതി, മരച്ചീനി, പച്ചക്കറി കൃഷികളെ കാറ്റും മഴയും ബാധിച്ചു.
ഹോസ്ദുർഗ്, മഞ്ചേശ്വരം താലൂകുകളിൽ നാല് വീതവും വെള്ളരിക്കുണ്ട് താലൂകിൽ ഒന്നും വീടുകളാണ് പൂർണമായി തകർന്നത്. ഹോസ്ദുർഗ് താലൂകിൽ 50 വീടുകളും വെള്ളരിക്കുണ്ട് 14, കാസർകോട് 12, മഞ്ചേശ്വരം ആറ് വീടുകളും ഭാഗികമായി തകർന്നു. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമായിരുന്നെങ്കിലും ഒന്നും തുറന്നില്ല. 161 കുടുംബങ്ങളിലെ ആകെ 637 പേരെ ബന്ധുവീടുകളിലേക്ക് മാറ്റിപാർപിച്ചു. ഹോസ്ദുർഗ് താലൂകിൽ 130 കുടുംബങ്ങളിലെ 452 പേരെയും കാസർകോട് താലൂകിലെ നാല് കുടുംബങ്ങളിലെ 19 പേരെയും മഞ്ചേശ്വം താലൂകിലെ 27 കുടുംബങ്ങളിലെ 166 പേരെയും ബന്ധുവീടുകളിലേക്ക് മാറ്റിപാർപ്പിച്ചു.
ജില്ലയിൽ പല സ്ഥലങ്ങളിലും മഴവെള്ളം കയറി കൃഷിയും, കടലാക്രമണം കാരണം മത്സ്യ ബന്ധന മേഖലകളിലും വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ച സാഹചര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി.
< !- START disable copy paste -->

Keywords: Kerala, Malayalam, News, Kasaragod, Tauktae-Cyclone, Crop, Agriculture, farmer, Rain, Tauktae Hurricane : 135.48 lakh rupees worth of agricultural loss. Tauktae.