city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ പ്രചരണ ജാഥ മെയ് 3, 4 തിയ്യതികളില്‍

കാസര്‍കോട്: (www.kasargodvartha.com 17.04.2016) ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലേയും യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ട് 'കര്‍ഷക അഭിവൃദ്ധിക്ക് യുഡിഎഫ് തുടരണം' എന്ന മുദ്രാവാക്യത്തോടെ ജില്ലാ സ്വതന്ത്ര കര്‍ഷക സംഘം സംഘടിപ്പിക്കുന്ന പ്രചരണ വാഹനജാഥ മെയ് മൂന്ന്, നാല് തിയ്യതികളില്‍ നടക്കുെം.

പ്രസിഡണ്ട് എം കുഞ്ഞഹമ്മദ് പുഞ്ചവി ക്യാപ്റ്റനും ജനറല്‍ സെക്രട്ടറി കെ ബി മുഹമ്മദ് കുഞ്ഞി വൈസ് ക്യാപ്റ്റനുമായ ജാഥയില്‍ എം അബ്ദുല്ല മുഗു ഡയറക്ടറാണ്. മെയ് മൂന്നിന് തൃക്കരിപ്പൂരില്‍ വെച്ച് സംസ്ഥാന ട്രഷറര്‍ എം എസ് മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്യും. മെയ് നാലിന് ഉപ്പളയില്‍ സമാപനയോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി ടി പി മമ്മു ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം കണ്‍വെന്‍ഷനുകള്‍ വിളിച്ച് ചേര്‍ക്കുവാനും, തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമാകുന്നതിനും കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

പ്രസിഡണ്ട് എം കുഞ്ഞഹമ്മദ് പുഞ്ചാവി അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ എം എസ് മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കെ ബി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. പ്രചരണ ജാഥയുടെ അസിസ്റ്റന്റ് ഡയറക്ടര്‍മാരായി സി എം ഖാദര്‍ ഹാജി, സി കെ പി അഹമ്മദ് കുഞ്ഞി എന്നിവരെയും കോഡിനേറ്ററായി സി എ അബ്ദുല്ല കുഞ്ഞിയും അസി. കോഡിനേറ്റര്‍മാരായി സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, ബിസ്മില്ല മുഹമ്മദ് കുഞ്ഞി എന്നിവരെയും തെരഞ്ഞെടുത്തു.

ജില്ലാ ഭാരവാഹികള്‍, മണ്ഡലം പ്രസിഡണ്ട്, സെക്രട്ടറിമാര്‍, ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ ജാഥയില്‍ സ്ഥിരാംഗങ്ങളാണ്. യോഗത്തില്‍ എം അബ്ദുല്ല മുഗു, കല്ലട്ര അബ്ദുല്‍ ഖാദര്‍, സി എ അബ്ദുല്ല കുഞ്ഞി, സി എം എ ഖാദര്‍ ഹാജി, സി കെ പി അഹമ്മദ് കുഞ്ഞി ഹാജി, സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, എം എം ഇബ്രാഹിം മൊഗര്‍, ഇബ്രാഹിം ഖലീല്‍ മരിക്കെ, എ എ അബ്ദുല്‍ റഹ് മാന്‍ ഹാജി, എസ് പി സ്വലാഹുദ്ദീന്‍, എ പി ഹസൈനാര്‍, കൊയ്യല്‍ അബ്ദുല്‍ റഹ് മാന്‍, ഇബ്രാഹിം ഹാജി പാലാട്ട്, സി പി ഖമറുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ പ്രചരണ ജാഥ മെയ് 3, 4 തിയ്യതികളില്‍


Keywords: Kasaragod, Agriculture, UDF, Trikaripure, Convention, M Kunjahammed, Rally, Mohammed Kunhi, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia