സോറി സര്‍, ഞങ്ങള്‍ കൃഷി ചെയ്യുന്ന തിരക്കിലാണ്
Jan 7, 2015, 17:54 IST
കാസര്‍കോട്: (www.kasargodvartha.com 07/01/2015) വിഷമഴ പെയ്ത ഗ്രാമത്തില്‍ ഹരിതസമൃദ്ധിയൊരുക്കുകയാണ് മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. സ്‌കൂളിലെ ഇക്കോക്ലബ്ബിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍ വിഷവിമുക്ത പച്ചക്കറിക്കായി കൈകോര്‍ത്തത്. വീട്ടമുറ്റത്ത് കൃഷിചെയ്ത വിഷം പുരളാത്ത പച്ചക്കറികള്‍ വിളവെടുത്ത് സ്‌കൂളിലെ ഉച്ചക്കഞ്ഞി വിഭവമാക്കിമാറ്റുകയാണ് ഈ കൊച്ചു മിടുക്കന്‍മാര്‍.
കൃഷി വകുപ്പു മുഖേന മുഴുവന്‍ കുട്ടികള്‍ക്കും വിതരണം ചെയ്ത പച്ചക്കറിവിത്ത് ഓരോ വീട്ടുമുറ്റങ്ങളിലും നട്ടുനനച്ച് കിളിര്‍ത്തു. 2014 അന്താരാഷ്ട്ര കുടുംബ കൃഷി വര്‍ഷാചരണത്തിന്റെ ഭാഗമായി മുഴുവന്‍ കുട്ടികളെയും അണിനിരത്തി കുടുംബകൃഷി മത്സരവും വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകളും നല്‍കുമെന്ന് പ്രഖ്യാപിച്ചു.
1500 കുട്ടികളുടെയും രക്ഷിതാക്കള്‍ക്ക് ജൈവകൃഷിയുടെ പ്രാധാന്യം വിവരിക്കുന്ന ലഘുലേഖ നല്‍കി ഒപ്പിടുവിച്ചു. മൊഗ്രാല്‍പുത്തൂര്‍ കൃഷിഭവന്‍ കുട്ടിക്കര്‍ഷകര്‍ക്ക് കാര്‍ഷിക പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കാനും തയ്യാറായി. കുടുംബമാകെ ഒത്തുചേര്‍ന്നപ്പോള്‍ അത് പുതിയൊരു ചുവടുവയ്പ്പായി. 726 വീടുകളില്‍ ചെറുതും വലുതുമായ പച്ചക്കറിത്തോട്ടങ്ങളൊരുക്കപ്പെട്ടു.
അന്താരാഷ്ട്ര മണ്ണ് വര്‍ഷമായ 2015 ജനുവരി രണ്ടാം വാരത്തോടെ ഹെഡ്മാസ്റ്റര്‍ അധ്യക്ഷനായ സമിതി വിലയിരുത്തി മികച്ച പച്ചക്കറിത്തോട്ടമുള്ള കുടുംബങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. വിളവെടുത്തതിന്റെ ഒരു ഭാഗം വിദ്യാലയത്തിലെത്തിച്ച് ഓരോ ക്ലാസുകാരും ഇനിമുതല്‍ ഉച്ചഭക്ഷണ വിഭവമാക്കി ആഘോഷിക്കും. ഒന്നാം ഘട്ടവിളവുകള്‍ ഹെഡ്മാസ്റ്റര്‍ ഡി. മഹാലിംഗേശ്വര രാജ് ഏറ്റുവാങ്ങി.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, School, Students, Agriculture, Education, Teachers, Mogral Puthur Government Higher Secondary School.
Advertisement: