പഠനത്തോടൊപ്പം കൃഷിയിറക്കി എം.ഐ.സി വിദ്യാര്‍ത്ഥികള്‍
Jan 21, 2015, 08:04 IST
ഉദുമ: (www.kasargodvartha.com 21/01/2015) എം.ഐ.സി ദാറുല്‍ ഇര്‍ശാദ് അക്കാദമി ഉദുമ ക്യാമ്പസ് വിദ്യാര്‍ത്ഥികള്‍ പഠനത്തോടൊപ്പം കൃഷിയിറക്കി ശ്രദ്ധേയരാകുന്നു. പഠനം കഴിഞ്ഞുള്ള വിശ്രമ വേളകളും ഒഴിവുദിവസങ്ങളും പരമാവധി ഉപയോഗപ്പെടുത്തിയാണ് ഈ വിദ്യാര്‍ത്ഥികള്‍ വ്യത്യസ്തരാകുന്നത്.
കപ്പ, മധുരക്കിഴങ്ങ്, കാബേജ്, വെണ്ട, പടവലം, വിവിധയിനം വാഴകള്‍, പാവയ്ക്ക, പയര്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ കൃഷിചെയ്തത്. കൃഷി ഇനിയും വികസിപ്പിക്കാനാണ് ഇവരുടെ തീരുമാനം. അധ്യാപകരുടെ പൂര്‍ണ പിന്തുണയോടെയും കൃഷിവകുപ്പിന്റെ സഹകരണത്തോടെയുമാണ് കൃഷി മുന്നോട്ടുപോകുന്നത്. സ്വന്തം വീടുകളില്‍ നിന്ന് വിവിധതരം വിത്തുകള്‍ ശേഖരിച്ച് കൃഷി വികസിപ്പിച്ചെടുക്കാനാണ് ഈ വിദ്യാര്‍ത്ഥി കര്‍ഷകര്‍ മുന്‍കയ്യെടുക്കുന്നത്.
ഇതിനോടകം തന്നെ അയല്‍വാസികളുടെയും നാട്ടുകാരുടെയും പ്രശംസ പിടിച്ചുപറ്റാനും ഈ കുട്ടിക്കര്‍ഷകര്‍ക്കായി. ജൈവവളവും കീടനാശിനികളും ഉപയോഗിച്ച് കൃഷിയെ സംരക്ഷിക്കാനും ഇവര്‍ സമയം കണ്ടെത്തുന്നു. തങ്ങളുടെ അധ്വാനത്തിന്റെ ഫലം സുഹൃത്തുക്കളുമായി പങ്കുവെക്കാനും ഇവര്‍ ഉല്‍സാഹിക്കുന്നു.
Also Read:
കേജരിവാളിന്റെ എതിരാളി ഇവളാണ്; ഈ സുന്ദരി!
Keywords: Kasaragod, Kerala, Uduma, MIC, Agriculture, Study class, Students,
Advertisement: